ഇക്കിളകറ്റാൻ ചെയ്യേണ്ടത്

ഡയഫ്രത്തിന്റെ അനിയന്ത്രിതമായ കോച്ചിപ്പിടുത്തമാണ് ഇക്കിളുണ്ടാക്കുന്നത്. വളരെ വേഗം ഭക്ഷണം കഴിക്കൽ, ചൂടുള്ള ഭക്ഷണത്തോടൊപ്പം തണുപ്പിച്ച വെള്ളം, അധികം ചൂടുള്ളതോ മസാല കലർന്നതോ ആയ ഭക്ഷണം, മദ്യം, സോഡ ഇവയുടെ അമിത ഉപയോഗം എന്നിവ ഇക്കിളുണ്ടാക്കാം. ഒരുപാടു ചിരിച്ചാലും കരഞ്ഞാലും ഇക്കിൾ വരാം.

ഇക്കിൾ മാറ്റാൻ കുറച്ചുസമയം ശ്വാസം ഉള്ളിൽ പിടിച്ചുവച്ചിട്ട് പുറത്തേക്കു വിടുക

ഐസ് ക്യൂബിട്ട വെള്ളം അൽപാൽപമായി കുടിക്കുക

കൈകൊണ്ട് നാവ് അധികം ശക്തിയിലല്ലാതെ പുറത്തേക്കു വലിച്ചു പിടിക്കുക

കസേരയിൽ ഇരുന്നു മുന്നോട്ടാഞ്ഞ് നെഞ്ചും ഡയഫ്രവും കാൽമുട്ടിൽ അമർത്തിവയ്ക്കുക

കണ്ണടച്ചിരുന്ന് കൃഷ്ണമണികളിൽ മൃദുവായി മസാജ് ചെയ്യുക

തരിപഞ്ചസാര ഒരു ടീസ്പൂൺ നാവിനുള്ളിലേക്ക് തട്ടി വിഴുങ്ങുക

തൊണ്ടയുടെ പിൻഭാഗത്തോ അണ്ണാക്കിലോ തള്ളവിരൽ കൊണ്ട് അമർത്തുക

ഡോ. സി.കെ . ശശിധരൻ