ശ്വാസകോശ ശസ്ത്രക്രിയ വിജയം: മാലദ്വീപ് സ്വദേശിക്കു പുനർജൻമം

മണിക് അലി ഡോ.നാസറിനൊപ്പം

വർഷങ്ങളോളം കടുത്ത ശ്വാസകോശ രോഗങ്ങളുമായി മല്ലിട്ടിരുന്ന മാലദ്വീപ് സ്വദേശിക്ക് അതിസങ്കീർണമായ ശസ്ത്രക്രിയിലൂടെ പുനർജൻമം. ക്രോണിക് ഒബ്സ്ട്രക്റ്റിവ് പൾമണറി ഡിസീസ്, (സി.ഒ.പി.ഡി), ബ്രോങ്കൈറ്റസിസ് തുടങ്ങിയ മാരക രോഗങ്ങളുമായി വർഷങ്ങളോളം ദുരിതമനുഭവിച്ച തനിക്ക് പൂർണ ആരോഗ്യം തിരിച്ചു കിട്ടിയതായി 62 കാരനായ മണിക് അലി പറഞ്ഞു.കൊച്ചി കിംസ് ആശുപത്രിയിലെ കാർഡിയോതൊറാസിക് സർജൻ ഡോ.നാസർ യൂസഫിന്റെ നേതൃത്വത്തിൽ നടന്ന ആറുമണിക്കൂർ നീണ്ട അതിസങ്കീർണമായ ശസ്ത്രക്രിയയാണ് രക്ഷയായത്.

മാലദ്വീപിലെ പ്രമുഖ മത്സ്യ കയറ്റുമതിക്കച്ചവടക്കാരനായ മണിക് ചെറുപ്പത്തിലെ പുകവലിക്കടിമയായിരുന്നു. ഇതു കാരണം ഇടത്തേ ശ്വാസകോശത്തിൻെറ മൂന്നിൽ രണ്ടു ഭാഗവും തകരാറിലായി. ഇതോടൊപ്പം മഞ്ഞപ്പിത്തം, ഉയർന്ന രക്തസമ്മർദം, വെരിക്കോസ് വെയിൻ, അമിതവണ്ണം തുടങ്ങി രോഗങ്ങളും എത്തിയപ്പോൾ മരണം മുന്നിൽ കണ്ടു.

വർഷങ്ങളോളം കേരളത്തിലെ പല ആശുപത്രികളിലും ചികിൽസ തേടിയെങ്കിലും രോഗത്തിനു ശമനമുണ്ടായില്ല. ശസ്ത്രക്രിയയിലൂടെ ശ്വാസകോശത്തിൻെറ തകരാറിലായ ഭാഗം നീക്കം ചെയ്ത മണിക് സുഖം പ്രാപിച്ചു വരുന്നു. ഡോ.രാജിവ് വാരിയർ, ഡോ.പർമേസ്, ഡോ.ഷൈൻ, സിജോ എന്നിവരും ശസ്ത്രക്രിയ സംഘത്തിലുണ്ടായിരുന്നു.