ജീവനം: പ്രബന്ധരചനാ മത്സരത്തിനു റജിസ്റ്റർ ചെയ്യാം

മനോരമ ഓൺലൈൻ, കണ്ടംകുളത്തി വൈദ്യശാലയുടെ സഹകരണത്തോടെ നടത്തുന്ന പ്രബന്ധ രചനാ മത്സരം ജീവനത്തിനു റജിസ്റ്റർ ചെയ്യാം. ജീവിതശൈലിയും അന്തരീക്ഷവും കാലാവസ്ഥയുമെല്ലാം മാറിമറിയുന്ന സാഹചര്യത്തിൽ ആയുർവേദ ചികിത്സയുടെ പ്രാധാന്യം ലക്ഷ്യം വച്ചാണ് പ്രബന്ധ രചനാ മത്സരം. മറ്റ് ചികിത്സാരീതികൾക്ക് ലഭിക്കുന്ന പ്രാധാന്യം ആയുർവേദത്തിന് ലഭ്യമാക്കുക എന്നതിനൊപ്പം ചികിൽസാ രീതികളിൽ ആയുർവേദം വരച്ചിടുന്ന വഴികൾ വായനക്കാരിൽ എത്തിക്കുക എന്നതും മത്സരത്തിലൂടെ ലക്ഷ്യം വയ്ക്കുന്നു.

ജീവിതശൈലീ രോഗങ്ങൾ അകറ്റാൻ ആയുർവേദം എന്ന വിഷയത്തിലാണ് പ്രബന്ധം തയ്യാറാക്കേണ്ടത്. കേരളത്തിലെ ആയുർവേദ കോളജുകളിലെ വിദ്യാർഥികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അർഹത. പ്രബന്ധം ഇംഗ്ലീഷിലും മലയാളത്തിലും തയ്യാറാക്കാം. വിവിധ റൗണ്ടുകളിലൂടെ കണ്ടെത്തുന്ന ആദ്യ മൂന്ന് സ്ഥാനകാർക്ക് യഥാക്രമം 1 ലക്ഷം രൂപ, 50,000 രൂപ, 25,000 സമ്മാനമായി ലഭിക്കും. ആയുർവേദ രംഗത്തെ വിദഗ്ധരായ അഞ്ചംഗ ഡോക്ടർമാരാണ് വിധിനിർണയം നടത്തുന്നത്. പ്രബന്ധങ്ങൾ അയയ്ക്കാനുള്ള അവസാന തീയതി 5 ജൂൺ 2016 . www.manoramaonline.com/jeevanam എന്ന വെബ്സൈറ്റിലൂടെയാണ് പ്രബന്ധങ്ങൾ സമർപ്പിക്കേണ്ടത്. മത്സരത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 9846061027.