മൃത്യുഞ്ജയിന്റെ തലയിൽ നീന്നു നീക്കം ചെയ്തത് 3.7 ലിറ്റർ ഫ്ലൂയിഡ്

ലോകത്തിലെ ഏറ്റവും വലിയ തലയുമായി ജനിച്ച കുഞ്ഞിന്റെ തലയോട്ടിയിൽ നിന്ന് ശസ്ത്രക്രിയയിലൂടെ 3.7 ലിറ്റർ ഫ്ലൂയിഡ് നീക്കം ചെയ്തു. ഇതോടെ 96 സെ.മീ ഉണ്ടായിരുന്ന തലയുടെ വലുപ്പ് 70 സെ.മീ ആയി കുറഞ്ഞിട്ടുണ്ട്. ഇന്ത്യക്കാരനായ ഏഴുമാസം പ്രായമുള്ള മൃത്യുഞ്ജയ് ദാസിനാണ് ഹൈഡ്രോസിഫാലസ് എന്ന അപൂർവരോഗം ബാധിച്ചത്. തലച്ചോറിൽ നീരു വ്യാപിക്കുന്ന അവസ്ഥയാണിത്. ഒരു തണ്ണിമത്തന്റെ അത്രയുംതന്നെ വലുപ്പം കുഞ്ഞിന്റെ തലയ്ക്കുമുണ്ടായിരുന്നു. ആറ് ആഴ്ച നീണ്ടു നിന്ന ചിക്തസയായിരുന്നു മൃത്യുഞ്ജയ് ദാസിനു നൽകിയത്.

നവംബർ 20 ന് കുഞ്ഞിനെ ആശുപത്രയിൽ അഡ്മിറ്റ് ചെയ്യുമ്പോൾ 5.5 ലിറ്റർ ഫ്ലൂയിഡ് തലയിൽ ഉണ്ടായിരുന്നതായി ഭുവനേശ്വർ എയിംസിലെ ഡോ.ദിലീപ് പാരിഡ പറഞ്ഞു. എക്സേറ്റണൽ വെൻട്രികുലാർ ഡ്രെയിനേജ് വഴി ഇപ്പോൾ 3.7 ലിറ്റർ ഫ്ലൂയിഡ് നീക്കം ചെയ്തു. തുടർന്ന് കുഞ്ഞിന്റെ തലയിൽ ഒരു സ്റ്റന്റ് ഘടിപ്പിച്ചു. അത് ഇപ്പോൾ പ്രവർത്തനക്ഷമമാണ്.കുഞ്ഞിന്റെ കൊഗ്നീറ്റീവ് ഫങ്ഷനിൽ പുരോഗതി ഉണ്ടെന്നും ചികിത്സയോട് ശരീരം മികച്ച രീതിയിൽ പ്രതികരിക്കുന്നുണ്ടെന്നും ഡോ.ദിലീപ് പറഞ്ഞു.

കുഞ്ഞിന്റെ അസാധാരണമായ വളർച്ചാവൈകല്യം കണ്ട് റാൻപൂറിലെ അയൽവാസികൾ തങ്ങളെ അകറ്റി നിർത്തിയതായി മാതാപിതാക്കളായ കമലേഷ് ദാസും കവിതയും പറഞ്ഞു.