ദന്തഡോക്ടറെ കാണാൻ പേടിക്കേണ്ടാ, സൂചിയില്ലാത്ത അനസ്തീസിയ വരുന്നു

വാഷിങ്ടൺ∙ അനസ്തീസിയ നൽകാനുള്ള കുത്തിവയ്പ് കാരണം ദന്തഡോക്ടറെ കാണാൻ പേടിക്കുന്നവർക്ക് ആശ്വസിക്കാം. സൂചിയില്ലാതെ അനസ്തീസിയ എടുക്കാൻ കഴിയുന്ന പുതിയ രീതി വിദഗ്ധർ വികസിപ്പിച്ചു.

സൂചിക്കു പകരം നേരിയ വൈദ്യുതി പ്രവാഹത്തിലൂടെ വേദന അറിയാതിരിക്കുന്ന മരുന്നു പ്രയോഗിക്കുന്ന രീതിയാണ് ഇത്. ദന്തശുശ്രൂഷ രംഗത്തു ചെലവു കുറയ്ക്കാനും കുത്തിവയ്പു മൂലമുള്ള അണുബാധ ഒഴിവാക്കാനും സഹായിക്കുമെന്നും ഗവേഷകർ അവകാശപ്പെടുന്നു.

ദന്തചികിൽസയ്ക്കിടെ കടുത്ത വേദന ഒഴിവാക്കാനാണു അനസ്തേഷ്യ നൽകുന്നത്. എന്നാൽ അതിനായുള്ള കുത്തിവയ്പ് പലർക്കും വലിയ പേടിയും. ഈ കുത്തിവയ്പിനു പകരമായിട്ടാണു നേരിയ വൈദ്യുതിപ്രവാഹത്തിലൂടെ അനസ്തീസിയ നൽകുന്ന രീതി വികസിപ്പിച്ചെടുത്തത്.