വേദനാസംഹാരികൾ കേൾവിശക്തി നശിപ്പിക്കും

ഒരു ചെറിയ തലവേദന വന്നാൽപ്പോലും വേദനാസംഹാരികൾ കഴിക്കുന്നവർ അറിയാൻ, ഇത് നിങ്ങളുടെ കേൾവിശക്തി നഷ്ടപ്പെടുത്തിയേക്കും. പതിവായി ആറുവർഷത്തിലധികം വേദനാസംഹാരികൾ ഉപയോഗിക്കുന്നവർക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക് കേൾവിശക്തി നഷ്ടപ്പെട്ടേക്കാമെന്ന് ഒരു പഠനം മുന്നറിയിപ്പു നൽകുന്നു.

48 മുതൽ 73 വയസ്സുവരെ പ്രായമുള്ള 54000 സ്ത്രീകളിൽ ആസ്പിരിൻ, ഇബുംപ്രോഫെൻ, അസെറ്റാമിനോഫെൻ എന്നിവയുടെ ഉപയോഗം പഠനവിധേയമാക്കി. വേദനാസംഹാരികൾ കൂടുതൽകാലം ഉപയോഗിക്കുന്നത് കേൾവിശക്തി നഷ്ടപ്പെടാനുള്ള സാധ്യത കൂട്ടുന്നുവെന്നു പഠനത്തിൽ കണ്ടു.

അമേരിക്കൻ ജേണൽ ഓഫ് എപ്പിഡമിയോളജിയിൽ പ്രസിദ്ധീകരിച്ച ഈ പഠനം യുഎസിലെ ബ്രിഘാം ആൻഡ് വിമൺസ് ഹോസ്പിറ്റലിലെ ഡോ. ഗാരി കർഹാന്റെ നേതൃത്വത്തിലാണു നടത്തിയത്.