Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരുതലിൻ കരം നീട്ടാം, തടയാം എയ്ഡ്സ് മരണം

aids-help

കേരളത്തിൽ പുതുതായി എച്ച്ഐവി ബാധിക്കുന്നവരുടെ എണ്ണത്തിൽ 2008 മുതൽ ഗണ്യമായ കുറവുണ്ടെന്ന് സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി. 2001നെ അപേക്ഷിച്ച് 2015ൽ രോഗികളുടെ എണ്ണത്തിൽ 35 ശതമാനമാണ് കുറവ്. എച്ച്ഐവി ബാധിതരായ അമ്മമാരിൽ നിന്നു കുഞ്ഞുങ്ങളിലേക്കു രോഗം പകരുന്നതും ഫലപ്രദമായി നിയന്ത്രിക്കാൻ കഴിഞ്ഞതായി അധികൃതർ.

സഹായം, കയ്യെത്തുംദൂരത്ത്

ജ്യോതിസ്–എച്ച്ഐവി സൗജന്യ പരിശോധനയ്ക്കും കൗൺസലിങ്ങിനുമുള്ള സൗകര്യം ഇവിടെ. മെഡിക്കൽ കോളജുകൾ, ജില്ലാ – ജനറൽ – താലൂക്ക് ആശുപത്രികൾ, തിരഞ്ഞെടുത്ത ഇഎസ്ഐ ആശുപത്രികൾ, ഏതാനും സ്വകാര്യ ആശുപത്രികൾ, പ്രധാന ജയിലുകൾ, തിരുവനന്തപുരം റയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ ജ്യോതിസ് കേന്ദ്രങ്ങൾ.

ഉഷസ്– എയ്ഡ്സ് രോഗികൾക്കുള്ള ആന്റി റിട്രോവൈറൽ ചികിൽസ സൗജന്യമായി നൽകുന്ന സർക്കാർ സേവനകേന്ദ്രം. സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളജുകളിലും പാലക്കാട്, കണ്ണൂർ, കൊല്ലം ജില്ലാ ആശുപത്രികളിലും കാസർകോട്, എറണാകുളം ജനറൽ ആശുപത്രികളിലും ഉഷസ് കേന്ദ്രങ്ങളുണ്ട്. സംസ്ഥാനത്തൊട്ടാകെ ഉപകേന്ദ്രങ്ങൾ വേറെ.

പുലരി– ജനനേന്ദ്രിയ രോഗങ്ങൾക്കുള്ള സൗജന്യ ചികിൽസ (എആർടി) ഇവിടെനിന്ന്. സംസ്ഥാനത്താകെ 23 പുലരി കേന്ദ്രങ്ങൾ.

സുരക്ഷ– എച്ച്ഐവി അണുബാധസാധ്യത കൂടുതലുള്ള പ്രത്യേക വിഭാഗങ്ങളെ ലക്ഷ്യമാക്കിയുള്ള പദ്ധതികളും പ്രവർത്തനങ്ങളും നടപ്പിലാക്കുന്നു.

എയ്ഡ്സ് കേരളത്തിൽ

ഉഷസ് കേന്ദ്രങ്ങളിൽ പേരു റജിസ്റ്റർ ചെയ്തത് 19,663 പേർ

എആർടി ചികിൽസയിലുള്ളവർ 13735 പേർ

കേരളത്തിൽ എയ്ഡ്സ് മരണങ്ങളുടെ എണ്ണം ഇതുവരെ 4256

അവരും മനുഷ്യർ

വിവേചനം അവസാനിപ്പിക്കുക– എയ്ഡ്സ് രോഗികൾക്കായി സമൂഹം ആദ്യം ചെയ്യേണ്ടത് ഇതാണ്. എയ്ഡ്സ് രോഗികൾ പലരും ചികിൽസ തേടാൻ മടിക്കുന്നത് സമൂഹത്തിന്റെ നിന്ദ ഭയന്നാണെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.