ഉറങ്ങണോ? വേണ്ടയോ? ഭക്ഷണം തീരുമാനിക്കും

എത്ര ഉറങ്ങിയാലും തൃപ്തി വരാത്തവരാണോ നിങ്ങൾ? അതോ ആവശ്യത്തിന് ഉറക്കം കിട്ടാത്തവരാണോ? എന്തുതന്നെയായാലും അറിഞ്ഞോളൂ നിങ്ങൾ ഉറങ്ങണോ വേണ്ടയോ എന്നു തീരുമാനിക്കുന്നത് കഴിക്കുന്ന ഭക്ഷണമാണു പോലും. അമേരിക്കൻ അക്കാഡമി ഓഫ് സ്്ലീപ് മെഡിസിനാണ് ഇത്തരത്തിലൊരു പഠനം നടത്തിയിരിക്കുന്നത്. നാരുകൾ കുറച്ച്, പൂരിത കൊഴുപ്പ് കൂടുതൽ അടങ്ങിയതും പഞ്ചസാര കൂടുതലുള്ളതുമായ ആഹാരം കഴിക്കുന്നവർക്ക് ഉറക്കം കുറവാണത്രേ. ഭക്ഷണത്തിൽ നാരുകൾ അടങ്ങിയ പദാർഥങ്ങൾ കൂടുതലായി ഉൾപ്പെടുത്തുന്നവർക്ക് ഗാഢനിദ്ര ലഭിക്കുമെന്നും ഗവേഷകർ പറയുന്നു.

മടികൂടാതെ ഉണരാൻ ഇതാ എട്ട് വഴികൾ

പൂരിത കൊഴുപ്പിൽ നിന്നും ലഭിക്കുന്ന എനർജി കൂടുതലാണെങ്കിൽ സുഖനിദ്ര ലഭിക്കുകയും ഷുഗറിന്റെ അംശം കൂടുതലാണെങ്കിൽ ഉറക്കത്തിനിടെ വിട്ടുവിട്ട് ഉണരുകയും ചെയ്യുന്നു.

കഴിക്കുന്ന ആഹാരത്തിന്റെ സ്വഭാവമായിരിക്കും നിങ്ങളുടെ ഉറക്കത്തിന്നെന്ന് ചുരുക്കം. ശരിയായ ഉറക്കം കിട്ടുന്നില്ലെന്ന് പരിഭവം പറയാതെ ഡയറ്റ് ഒന്നു ക്രമീകരിച്ചു നോക്കൂ, ശേഷം ഉറക്കം ശരിയായി ആസ്വദിക്കൂ.