പ്രമുഖ ബ്രാൻഡിന്റെ ബിസ്ക്കറ്റിൽ ജീവനുള്ള പുഴുക്കൾ

പ്രമുഖ ബ്രാൻഡിന്റെ ബിസ്ക്കറ്റിൽ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയെന്ന് പരാതി. ഈ ബ്രാൻഡിന്റെ ചോക്കോ നട്ട് കുക്കീസിലാണ് പുഴുക്കളെ കണ്ടെത്തിയത്. കോട്ടയം കഞ്ഞിക്കുഴിയിലെ ഒരു ബേക്കറിയിൽ നിന്ന് ഡിസംബർ 12 തിങ്കളാഴ്ച വൈകിട്ടാണ് ബിസ്ക്കറ്റ് വാങ്ങിയതെന്ന് കഞ്ഞിക്കുഴി സ്വദേശി ജോ‌ൺ എം. ചാണ്ടി പരാതിയിൽ പറയുന്നു.

വീട്ടിലെത്തി മൂന്നു വയസുള്ള കുഞ്ഞ് ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾക്കൊപ്പം ബിസ്ക്കറ്റ് കഴിക്കുന്നതിനിടെയാണ് പുഴുക്കളെ കണ്ടെത്തിയത്. തുടർന്ന് ബേക്കറിയിലെത്തി വിവരമറിയിച്ചു. ഭക്ഷ്യ സുരക്ഷാ കമ്മിഷണർക്കും ബിസ്ക്കറ്റ് കമ്പനിക്കും പരാതി നൽകി. 2016 സെപ്റ്റംബർ 22ന് പായ്ക്ക് ചെയ്തതായും ആറു മാസം കാലാവധി ഉള്ളതായും ബിസ്ക്കറ്റ് കവറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.