പേരയ്ക്ക കഴിച്ചാൽ പലതുണ്ട് പ്രയോജനം

പേരക്കയ്ക്കു പണ്ടു മുതലേ ഉണ്ട് നമ്മൾ വേണ്ടത്ര പരിഗണിച്ചിട്ടില്ലെന്ന പരാതി. അന്യനാട്ടിൽ വിളയുന്ന ആപ്പിളും ഓറഞ്ചും സ്ട്രോബറിയും മറ്റും കടയിൽ ചെന്ന് വലിയ വില കൊടുത്തു വാങ്ങി വീട്ടിൽ കൊണ്ടുവരുമ്പോഴും തൊടിയിൽ മൂത്തുപഴുത്തു കിടക്കുന്ന പേരയ്ക്കയെ നാം കണ്ടില്ലെന്നു നടിക്കുകയാണ് പതിവ്. എന്നാൽ ഇനി ധരാളമായി കഴിച്ചുതുടങ്ങിക്കോളൂ പേരയ്ക്ക. പലവിധത്തിലും നിങ്ങളുടെ ആരോഗ്യത്തിനു ഗുണകരമാണ് പേരയ്ക്ക.

∙ഹൈപ്പർടെൻഷൻ ഉള്ളവർക്ക് ഉത്തമമാണ് പേരയ്ക്ക. ഇതു നിങ്ങളുടെ രക്തസമ്മർദത്തെ ക്രമീകരിക്കുന്നു.
∙ചീത്ത കൊളസ്ട്രോൾ(എൽഡിഎൽ) കുറയ്ക്കുകയും എച്ച് ഡിഎൽ വർധിപ്പിക്കുകയും ചെയ്യുന്നു. ഇതുമൂലം ഹൃദ്രോഗികൾ പേരയ്ക്ക കഴിക്കേണ്ടത് അത്യാവശ്യമാണ്.
∙പ്രമേഹരോഗികൾക്കും പേരയ്ക്ക നല്ലതു തന്നെ. അധികം പഴുക്കുന്നതിനു മുൻപേ കഴിക്കാം.
∙ഇതിൽ ധാരളമായടങ്ങിയ മഗ്നീഷ്യം നിങ്ങളുടെ പേശികൾക്ക് കരുത്തുനൽകുന്നു.
∙ഓറഞ്ചിൽ അടങ്ങിയിരിക്കുന്നതിന്റെ നാലിരട്ടി വിറ്റാമിൻ സി പേരയ്ക്കയിലുണ്ട്. ഇതു നിങ്ങളുടെ പ്രതിരോധശേഷി വർധിപ്പിക്കുന്നു.
∙ധാരാളം ഫൈബർ അടങ്ങിയിരിക്കുന്ന പഴവർഗമാണ് പേരയ്ക്ക. ഇതുമൂലം നിങ്ങളുടെ ദഹനപ്രക്രിയ സുഗമമായി നടക്കുകയും അമിതവണ്ണത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു.
∙ആന്റി ഓക്സിഡന്റുകൾ ഉള്ളതിനാൽ പേരയ്ക്ക അർബുദ സാധ്യത കുറയ്ക്കുന്നു. സ്തനാർബുദത്തിനും പ്രോസ്റ്റേറ്റ് കാൻസറിനും പേരയ്ക്ക ഔഷധമാണ്.
∙കഴിക്കാൻ മാത്രമല്ല മുഖത്ത് അരച്ചു പുരട്ടാനും നല്ലതാണ് പേരയ്ക്കയുടെ ചാറ്. ഇത് നിങ്ങളുടെ ത്വക്കിന് തിളക്കം സമ്മാനിക്കുന്നു.