Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൈനാപ്പിൾ കഴിക്കാം, ഒന്നു ശ്രദ്ധിച്ച്

pineapple

ജ്യൂസായും പഴമായും പലതരം ഡെസേർട്ടുകളിലും ഭക്ഷണ പാനീയങ്ങളിലും നമ്മൾ ഉപയോഗിക്കുന്ന ഒന്നാണ് പൈനാപ്പിൾ. പൈനാപ്പിളിന്റെ ജന്മദേശം അമേരിക്കയാണ്. 16–ാം നൂറ്റാണ്ടില്‍ യൂറോപ്യൻസ് ആഡംബര ഫ്രൂട്ടായി കരുതിയിരുന്ന ഇവ പോർച്ചുഗീസുകാരാണ് ആദ്യമായി ഇന്ത്യയിൽ എത്തിക്കുന്നത്. പിന്നീട് 19–ാം നൂറ്റാണ്ടോടു കൂടി ഇവ ഇന്ത്യയിൽ കൃഷി ചെയ്യാൻ ആരംഭിച്ചു. 2014 ലെ കണക്കുകൾ പ്രകാരം ഇന്ത്യ പൈനാപ്പിൾ കൃഷിയിൽ 9–ാം സാഥാനത്താണുള്ളത്.

പൈനാപ്പിൾ വിറ്റമിനുകളുടെയും മിനറലുകളുടെയും ഒരു ശേഖരമാണ്. വൈറ്റമിനുകളായ A, B, C, E എന്നിവയും ആയൺ, കാൽസ്യം, പൊട്ടാസ്യം, മാംഗനീസ് എന്നീ മിനറലുകളും ഇവയിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ നാരുകളും പലതരത്തിലുള്ള ആന്റിഓക്സിഡന്റുകളും എൻസൈമുകളും അടങ്ങിയിട്ടുണ്ട്. േപ്രാട്ടീൻ, ഫാറ്റ്, ഊർജ്ജം, കൊളസ്ട്രോൾ ഇവ നന്നെ കുറവാണ്.

പൈനാപ്പിളിന്റെ മിക്ക ഗുണങ്ങൾക്കും കാരണം bromelain എന്ന എൻസൈം ആണ്. Bromelain, പ്രോട്ടീൻ വിഘടിപ്പിക്കുന്നതിനും ദഹനത്തിനും സഹായിക്കുന്നു.മാത്രമല്ല അർബുദത്തിനു കാരണക്കാരായ കോശങ്ങളുടെ വളർച്ച തടഞ്ഞു കാൻസറിനെ പ്രതിരോധിക്കാന്‍ കഴിവുള്ളവയാണ് എന്നു പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. Brometain – നൊപ്പം പൈനാപ്പിളിലെ മറ്റ് ആന്റിഓക്സിഡന്റുകളും വൈറ്റമിനുകളും ചേരുമ്പോൾ രോഗപ്രതിരോധ ശക്തി കൂട്ടുകയും മുറിവുകൾ ഉണങ്ങാന്‍ സഹായിക്കുകയും ചെയ്യുന്നു.

കാൽസ്യം, മഗ്നീഷ്യം എന്നിവ ഉള്ളതിനാൽതന്നെ ഇവ‌ എല്ലുകളുടെയും ആരോഗ്യത്തെ സംരക്ഷിക്കുന്നു. ഫൈബർ ഉള്ളതിനാൽ മലബന്ധം കുറയ്ക്കാനും സഹായിക്കുന്നു. വൈറ്റമിൻ സിയും ആന്റിഓക്സിഡന്റുകളും മിനറലുകളും നേത്രങ്ങളുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. പ്രത്യേകിച്ചും പ്രായമായവരിൽ. പൊട്ടാസ്യം, bromelain ഇവ ഹൃദയത്തിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു. രക്തസമ്മർദമുള്ളവർക്കും ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ് പൈനാപ്പിൾ.

എന്നാൽ ഇവ അമിതമായി കഴിക്കുന്നത് പ്രമേഹം കൂടാനും പല തരത്തിലുള്ള അലർജി ഉണ്ടാകാനും കാരണമാകുന്നു. ചിലരിൽ പൈനാപ്പിൾ അമിതമായി ഉപയോഗിച്ചാൽ നെഞ്ചെരിച്ചിൽ, വയറുവേദന, ഛർദി എന്നിവ ഉണ്ടാകുന്നതായും കണ്ടുവരുന്നു. റുമാറ്റിസം ഉള്ളവരും കിഡ്നി രോഗങ്ങളുള്ളവരുംഡോക്ടറുടെയോ ഡയറ്റീഷന്റെയോ ഉപദേശ പ്രകാരമേ ഇവ ഉപയോഗിക്കാ‌വു. ഇവ നല്ല ആസിഡ് ഫുഡ് ആയതിനാൽകഴിക്കുമ്പോൾ പല്ലുകളുടെ ഇനാമൽ സോഫ്റ്റ് ആകാനും കേടുപാടുകൾ ഉണ്ടകാനും കാരണമാകുന്നു. ധാരാളം പോഷകങ്ങള്‍ അടങ്ങിയ പഴമാണ് പൈനാപ്പിൾ എങ്കിലും ഒന്നു ശ്രദ്ധിച്ചു വേണം കഴിക്കാൻ.

Nutritive value of Pinapple (100 gm)

Energy – 180 +_ 19 KJ
Proteins - .52 +_ 09 gm
Fat - .16 +_ .02 gm
Carbohydrate – 9.42 +_ 1.15 gm
Total dietary fiber – 3.46 +_ 1.15 gm
Thiamine - .05 +_ .007 mg
Riboflavin - .03 +_ .011 mg
Niacin - .12 +_ .62 mg
Pantothenic acid- .13 +_+ .015 mg
Biotin – 1.05 +_ 0.23 meg
Total folater – 18.21 +_ 1.65 meg
Ascorbic Acid – 36.37 +_ 3.65 mg
Total carotenoids – 86.31 +_ 1074 meg
Iron - .28 +_+ 0.11mg
Potassium – 143 +_ 22.2 mg
Magnesium – 12.68 +_ 22.2 mg
manganese – 1.28 +_ .35 mg
Sodium – 1.43 +_ . 1mg
Zinc - .10 +_+ .02 mg
Copper – 0.7 +_ .03 mg
Phosphorus – 13.56 +_ 4.36

Your Rating: