Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിപ്പ; അറിയേണ്ടവ

nipah-784x410

സംശയങ്ങൾക്ക്, തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലെ സയന്റിസ്റ്റ് ഡോ.രാധാകൃഷ്ണൻ ആർ.നായർ മറുപടി നൽകുന്നു

∙ നിപ്പ വൈറസ് വായുവിലൂടെ പകരുമോ?

വായുവിലൂടെ പകരുമെന്നു പറയുന്നതു പൂർണമായും ശരിയല്ല. രോഗിയുടെ വായിൽനിന്നു കണികകളായി തെറിക്കുന്ന ഉമിനീരും മറ്റും വായുവിലൂടെ ഒരു മീറ്റർ ചുറ്റളവിൽ നിൽക്കുന്ന വ്യക്തിയിലേക്ക് എത്തുന്ന ഡ്രോപ്‍ലെറ്റ് ബോൺ അണുബാധ (Droplet borne infection) മാത്രമാണു നിപ്പയിലുള്ളത്. ക്ഷയരോഗം പോലെ, വായുവിൽ ഇവ കൂടുതൽ സമയം നിലനിൽക്കില്ല. അതുകൊണ്ടുതന്നെ രോഗിയുമായി അടുപ്പമുണ്ടാകാതെ അധികദൂരം കാറ്റിലൂടെ സഞ്ചരിച്ചെത്തില്ല. ആർഎൻഎ വൈറസുകൾക്ക് അന്തരീക്ഷത്തിൽ ആയുസ്സു കുറവുമാണ്.

∙ വവ്വാലുകളെ പേടിക്കേണ്ടതുണ്ടോ?

വവ്വാലുകളിൽനിന്നാണു രോഗം പകരുന്നതെന്നു തെളിയാതെ ഇത്തരമൊരു നിഗമനത്തിലേക്ക് എത്തുക പ്രയാസമാണ്. ഉറവിടം കണ്ടെത്തുകയാണു പ്രധാനം. 

∙ വവ്വാലുകൾക്കു പുറമെ മറ്റു പക്ഷികളിലും മൃഗങ്ങളിലും ഇവ പടരുമോ?

സസ്തനികളിൽ മാത്രമേ നിപ്പ വൈറസ് ബാധിക്കൂ. പക്ഷികളിലേക്കു പടരില്ല. സസ്തനികളിൽ മാത്രം കാണുന്ന പ്രത്യേക കോശങ്ങളിലാണു വൈറസ് ബാധിക്കുന്നത്.

∙ കിണറ്റിലെ വെള്ളത്തിലൂടെ വൈറസ് പകരുമോ?

വെള്ളത്തിൽ വൈറസ് ബാധിച്ച സ്രവം വവ്വാൽവഴി വീഴാൻ സാധ്യതയുണ്ടെങ്കിലും കിണറ്റിലെ വെള്ളത്തിന്റെ അളവുവച്ച് ഇതു കാര്യമാകാൻ സാധ്യതയില്ല. വെള്ളത്തിൽ വൈറസ് പെരുകില്ലെങ്കിലും നശിക്കില്ല. വെള്ളം തിളപ്പിച്ചാൽപോലും വൈറസിനെ ഇല്ലാതാക്കാൻ കഴിയും.

∙ സ്വയം തിരിച്ചറിയാൻ എന്തെങ്കിലും മാർഗം?

ഇല്ല. മറ്റു പനികൾക്കുള്ള ലക്ഷണങ്ങൾതന്നെയാണിതിനും. പനി വന്നാലുടൻ ആശുപത്രിയിൽ പോകുകയാണ് ഏറ്റവും നല്ല മാർഗം.

∙ തുടക്കത്തിൽ, രോഗലക്ഷണങ്ങൾ പ്രകടമല്ലാത്ത രോഗികളിൽനിന്നു വൈറസ് പകരുമോ?

രോഗലക്ഷണങ്ങൾ പ്രകടമായശേഷമേ വൈറസ് പകരൂ. ഏഴു മുതൽ 14 ദിവസം വരെ രോഗിയിൽനിന്നു വൈറസ് പകരാനുള്ള സാധ്യത വളരെക്കുറവാണ്.