Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്രമരഹിതമായ ആര്‍ത്തവം; ഈ കാരണങ്ങള്‍ തള്ളിക്കളയരുത്

irregular-periods

ആര്‍ത്തവസംബന്ധമായ പ്രശ്നങ്ങള്‍ അലട്ടാത്ത സ്ത്രീകള്‍ കുറവായിരിക്കും. ഇതില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് ക്രമം തെറ്റിയ ആര്‍ത്തവം. എന്നാല്‍ ഈ ക്രമം തെറ്റലിനു പിന്നില്‍ നിരവധി കാരണങ്ങള്‍ ഉണ്ട്. അതില്‍ ഏറ്റവും പ്രധാനമായ ചിലത് എന്തൊക്കെയെന്നു നോക്കാം.

ആഹാരശീലങ്ങൾ

നമ്മുടെ ആഹാരശീലങ്ങളും ആര്‍ത്തവവും തമ്മില്‍ അഭേദ്യബന്ധമുണ്ട്. അല്ലെങ്കില്‍ തന്നെ നമ്മള്‍ കഴിക്കുന്ന ആഹാരം ആണല്ലോ നമ്മുടെ ആരോഗ്യം സംരക്ഷിക്കുന്നത്. ക്രമംതെറ്റിയ ആര്‍ത്തവം എന്നാല്‍ ഒരാര്‍ത്തവചക്രം പൂര്‍ത്തിയാക്കിയിട്ടും അടുത്ത ആര്‍ത്തവം ആരംഭിക്കാത്ത അവസ്ഥയാണ്. ഇത് ദിവസങ്ങള്‍ തുടങ്ങി മാസങ്ങളുടെ വ്യത്യാസം വരെ ഉണ്ടാകാം.

അമിത വ്യായാമം

റെഗുലര്‍ ആയുള്ള വ്യായാമം ആരോഗ്യത്തിനു നല്ലതുതന്നെ. പക്ഷേ അമിതമായ വ്യായാമം നിങ്ങളെ തളർത്തുകയാണു ചെയ്യുന്നത്. അമിതവ്യായാമം തൈറോയ്ഡ്, പിറ്റ്യൂട്ടറി ഗ്രന്ഥി, അഡ്രിനെല്‍ ഗ്രന്ഥി എന്നിവയുടെ പ്രവര്‍ത്തനം താറുമാറാക്കുകയും ശരീരത്തെ തളര്‍ത്തുകയും സ്‌ട്രെസ് നില ഉയര്‍ത്തുകയും ചെയ്യും. ഇതാണ് സ്ത്രീകളുടെ ആര്‍ത്തവത്തെ ക്രമം തെറ്റിക്കുന്നത്. കൂടുതല്‍ നേരം ഓടുക, ബെല്ലി ഡാന്‍സ് പരിശീലിക്കുക എന്നിവ ചെയ്യുന്ന സ്ത്രീകളില്‍ ക്രമം തെറ്റിയ ആര്‍ത്തവം  സാധാരണമായി കണ്ടുവരുന്നതും ഇതുകൊണ്ടാണ്. 81 ശതമാനം വനിതാബോഡിബില്‍ഡർമാര്‍ക്കും ആര്‍ത്തവപ്രശ്നങ്ങള്‍ ഉണ്ടെന്ന് അടുത്തിടെ ഒരു പഠനത്തില്‍ തെളിഞ്ഞിരുന്നു.

ഡയറ്റ്

ശരിയായ രീതിയില്‍ പോഷകാഹാരം കഴിക്കാതിരിന്നാല്‍ അത് ആര്‍ത്തവത്തെ ദോഷകരമായി ബാധിക്കും. ആന്റി ഓക്സിഡന്റ്, സാച്ചുറേറ്റഡ് ഫാറ്റ്, പ്രോട്ടീന്‍ എന്നിവ ധാരാളം അടങ്ങിയ ആഹാരം ആര്‍ത്തവത്തെ ക്രമമാക്കാന്‍ സഹായിക്കും. ഭാരക്കുറവുണ്ടെങ്കില്‍ കാലറി കൂടിയ ഭക്ഷണം ശീലമാക്കുക.

ടെന്‍ഷന്‍ ലെവല്‍ കുറയ്ക്കാം 

ടെന്‍ഷന്‍ ആരോഗ്യത്തിനു ഹാനീകരമാണ് .അപ്പോള്‍ ആര്‍ത്തവവും ടെന്‍ഷനും തമ്മിലുള്ള ബന്ധത്തെ കുറിച്ചു പറയേണ്ടല്ലോ. അമിതമായി സ്‌ട്രെസ് അനുഭവിക്കുന്ന സ്ത്രീകളില്‍ അണ്ഡോത്പാദനം നടക്കില്ല. അതുകൊണ്ടുതന്നെ അവരില്‍ ആര്‍ത്തവം ക്രമം തെറ്റുകയും ചെയ്യുന്നു. സ്‌ട്രെസ് കൂടിയാല്‍ അത് ശരീരത്തിലെ ഈസ്ട്രജൻ അളവില്‍ ക്രമാതീതമായ കുറവ് ഉണ്ടാക്കും .

Read More : Ladies Health, Health and Fitness