Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗർഭാവസ്ഥയിൽ ഈ തെറ്റുകൾ ചെയ്യരുതേ...

pregnancy

ഗർഭകാലം സ്ത്രീയെ സംബന്ധിച്ചു വളരെ പ്രധാനപ്പെട്ട സമയമാണ്. മനസ്സുകൊണ്ടും ശരീരംകൊണ്ടും അതിനായി ഒരുങ്ങണം. ഗര്‍ഭധാരണം ഉറപ്പുവരുത്തിയാല്‍ ക്രമമായി പരിശോധനകള്‍ നടത്തിക്കൊണ്ടിരിക്കണം. ഇങ്ങനെ നിരവധി കാര്യങ്ങളുണ്ട്. എന്നാൽ സാധാരണഗതിയിൽ ഗർഭകാലത്തു വരുത്തുന്ന ചില തെറ്റുകളുമുണ്ട്. ഗർഭകാലത്ത് എന്തൊക്കെ ശ്രദ്ധിക്കണമെന്നു നോക്കാം.

ഗർഭാവസ്ഥ ഒരു പ്രത്യേക അവസ്ഥയല്ല
സാധാരണജീവിതത്തിൽനിന്നു വ്യത്യസ്തമാണ് ഗർഭാവസ്ഥയെങ്കിലും അമിതമായി ഉത്കണ്ഠപ്പെടുന്നത് ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ.

രണ്ടു പേർക്കുള്ള ഭക്ഷണം
പോഷകാഹാരക്കുറവു പോലെ തന്നെ ശ്രദ്ധിക്കേണ്ടതാണ് അമിതവണ്ണവും. ശരീരത്തിൽ കൊഴുപ്പടിയുന്നത് പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. ഉള്ളിലൊരു കുട്ടിയുണ്ടെന്നു കരുതി രണ്ടു പേർക്കുള്ള ഭക്ഷണം കഴിക്കുന്നതു ശരിയല്ല.

ഗര്‍ഭകാലത്തെ ലൈംഗികബന്ധം
ഗര്‍ഭകാലത്തെ ലൈംഗികബന്ധം ഗര്‍ഭിണികളെയും ഭര്‍ത്താക്കന്മാരെയും അലട്ടുന്ന പ്രശ്നമാണ്. ഭയവും നിരവധി സംശയങ്ങളും ഉണ്ടാകുന്നതും സ്വാഭാവികമാണ്. ഗര്‍ഭകാലത്തെ ആദ്യമൂന്നുമാസം ഗര്‍ഭം അലസാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഡോക്ടറുടെ നിർദേശം തേടേണ്ടതുണ്ടെന്നും ഓർക്കുക. ചില ഡോക്ടർമാർ ഗർഭകാലത്തെ ലൈംഗികബന്ധത്തെ അനുകൂലിക്കുന്നു. ഗർഭകാലത്തെ ലൈംഗികബന്ധം സ്ത്രീകളുടെ മനസ്സിനെ ശാന്തമാക്കുമെന്നും രക്തസമ്മർദ്ദം കുറയ്ക്കുമെന്നും അഭിപ്രായമുണ്ട്.

മൂത്രമൊഴിക്കാൻ വൈകരുതേ
മൂത്രമൊഴിക്കണമെന്നു തോന്നിയാല്‍ വൈകരുത്. മൂത്രം കെട്ടിക്കിടന്നാല്‍ അണുബാധയ്ക്കു സാധ്യതയുണ്ട്.

വ്യായാമം നിർത്തരുത്
വ്യായാമം ചെയ്യുന്നവരാണെങ്കില്‍ അതു തുടരാം. പക്ഷേ ഡോക്ടറുടെ നിർദേശപ്രകാരം ലഘുവ്യായാമങ്ങളായിരിക്കണമെന്നു മാത്രം.

ഫുഡ് സപ്ലിമെന്റിന്റെ അമിതോപയോഗം
ഗര്‍ഭിണികള്‍ പോഷകഗുണമുള്ള ആഹാരം കഴിക്കേണ്ടത് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് ആവശ്യമാണ്. സ്ത്രീകള്‍ക്ക് ആവശ്യമുള്ള ചില വൈറ്റമിനുകളുണ്ട്. എന്നാൽ ഇത്തരം വൈറ്റമിനുകള്‍ ലഭിക്കാനുള്ള ഗുളികകൾ സ്വയം വാങ്ങിക്കഴിക്കരുത്. ഡോക്ടറുടെ ഉപദേശം തേടിയശേഷം മാത്രം ചെയ്യുക.

Your Rating: