സ്തനാർബുദം ഉണ്ടോ? ഇനി കണ്ണുനീർ പറയും

Representative Image

സിനിമയും സീരിയലും കണ്ട് കണ്ണുനീർ ഒഴുക്കുന്നവർ അറിയാൻ. കണ്ണുനീർ ഇനി വെറുതേ കളയേണ്ട. നിങ്ങൾക്ക് സ്തനാർബുദം ഉണ്ടോ എന്നറിയാൻ ഇനി കണ്ണുനീർ പരിശോധിച്ചാൽ മതിയാകും.

ഓക്‌ലൻഡിലെ ഒരുസംഘം ഗവേഷകരാണ് വെറും അരമണിക്കൂർകൊണ്ട് കണ്ണുനീർ പരിശോധിച്ച് സ്തനാർബുദ നിർണയം നടത്തിയത്. ബ്രൂക്ക്‌ലിൻ എന്ന ചലച്ചിത്രം കണ്ടിറങ്ങിയ ആളുകളുടെ കണ്ണുനീർ ശേഖരിച്ചു പരിശോധിച്ചു.

കണ്ണുനീരിലടങ്ങിയ ജൈവസൂചകങ്ങൾ ഉപയോഗിച്ചാണ് പരിശോധന നടത്തിയത്. മറ്റു മാർഗങ്ങളെക്കാൾ ചെലവു കുറഞ്ഞതും വേഗമേറിയതും വേദനാരഹിതവുമാണ് സ്തനാർബുദം കണ്ടെത്താനുള്ള ഈ പരിശോധനയെന്നു ഗവേഷകർ പറയുന്നു.