Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലൈംഗികത ഒഴിവാക്കാൻ കാരണമെന്ത് ?

sex

ലൈംഗികത പലപ്പോഴും ഒരു ഔഷധമാണ്. കൂടുതൽ തവണ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നവർക്ക് ജീവിതത്തിൽ സംതൃപ്തിയും സ്വാഭിമാനവും വർധിക്കും എന്നാണ് പഠനങ്ങൾ പറയുന്നത്. എന്നാൽ ഇതിനൊരു മറുവശവും ഉണ്ട്. ലൈംഗികതയുടെ അഭാവം വിഷാദം, ബന്ധങ്ങളിലെ സ്വരച്ചേർച്ചയില്ലായ്മ, മാനസികസമ്മർദം ഇവയ്ക്കെല്ലാം കാരണമാകും.

2013 ൽ ബ്രിട്ടനിലെ നാഷണൽ സർവേ ഓഫ് സെക്ഷ്വൽ ആറ്റിറ്റ്യൂഡ്സ് ആൻഡ് ലൈഫ് സ്റ്റൈലിൽ കണ്ടത് ബ്രിട്ടീഷുകാർക്കിടയിൽ ലൈംഗികത കുറയുന്നു എന്നാണ്. 2015 ൽ നടത്തിയ ഒരു പഠനത്തിലാകട്ടെ, 51 ശതമാനം പേരും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നില്ല എന്നും കണ്ടു. ഹൃദ്രോഗം, കടുത്ത വേദന, ഉപാപചയ പ്രശ്നങ്ങൾ, വ്യക്തിത്വ വൈകല്യങ്ങൾ, ഉറക്കപ്രശ്നങ്ങൾ ഇവയെല്ലാമാണ് പലപ്പോഴും ഇതിനു കാരണം.

ഹൃദ്രോഗം ബാധിച്ചവർ, ഹൃദയാഘാതം ഉണ്ടായെങ്കിലോ എന്നു പേടിച്ച് ലൈംഗികത ഒഴിവാക്കുന്നു. ചില ആന്റി ഡിപ്രസന്റുകൾ ലൈംഗികതൃഷ്ണത കുറയ്ക്കുന്നതു മൂലവും ചിലർ ലൈംഗികബന്ധം ഒഴിവാക്കുന്നു.

പുരുഷന്മാരെക്കാൾ സ്ത്രീകളാണ് ലൈംഗികത ഒഴിവാക്കുന്നത്. ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തിൽ 40 ശതമാനം സ്ത്രീകളും ലൈംഗികത ഒഴിവാക്കും. കൗമാരപ്രായത്തിൽ തന്നെ ലൈംഗികതയോട് മുഖം തിരിക്കുന്നവരും ഉണ്ട്.

ഇതിന് കാരണങ്ങൾ വ്യത്യസ്തമാകാം. സാധാരണമായി വേദന, ആക്രമണ ലൈംഗികതയോടുള്ള ഭയം, കുട്ടിക്കാലത്തെ ലൈംഗിക ചൂഷണത്തിന്റെ ഓർമകൾ, ലൈംഗിക തൃഷ്ണക്കുറവ്. ഇവയെല്ലാമാണ് സ്ത്രീകൾ ലൈംഗിക ബന്ധം വേണ്ട എന്നു വയ്ക്കാനുള്ള കാരണങ്ങൾ. ഗർഭസ്ഥ ശിശുവിനെ ദോഷകരമായി ബാധിച്ചെങ്കിലോ എന്നു കരുതി ഗർഭിണികളിൽ ചിലരും ലൈംഗികബന്ധം ഒഴിവാക്കും.

പ്രായവും ഒരു ഘടകമാണ്. ചിലർ കരുതും ലൈംഗിക ബന്ധത്തിനുള്ള പ്രായമൊക്കെ കഴിഞ്ഞു എന്ന്. ഇത് എല്ലാവരുടെയും കാര്യമല്ല.

ഇതൊക്കെയാണെങ്കിലും നിങ്ങൾ സന്തുഷ്ടരാണെങ്കിൽ ലൈംഗികതയില്ലെങ്കിലും ഒരു പ്രശ്നവും ഇല്ല. എന്നാൽ കഴിഞ്ഞവർഷം ബ്രിട്ടനിൽ നടന്ന പഠനം പറയുന്നത് 64 ശതമാനം പേർ മാത്രമാണ് തങ്ങളുടെ ലൈംഗിക ജീവിതത്തിൽ സന്തുഷ്ടരായവർ എന്നാണ്. എന്നാൽ ഈ രംഗത്തെ വിദഗ്ധർ കരുതുന്നത് ആളുകൾ ലൈംഗികതയെപ്പറ്റി തുറന്നു പറയാൻ മടിക്കുന്നതാവും, യഥാർത്ഥത്തിൽ ഇതായിരിക്കില്ല അവസ്ഥ എന്നാണ്.

Read More : Health and Sex