Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിടപ്പറയിലും ബിയർ പതയും

beer

ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിനു മുൻപ് പുരുഷൻമാർ ബിയർ കുടിക്കുന്നതാണ് നല്ലതാണെന്നു പഠനം. ബിയർ കുടിച്ചു കഴിഞ്ഞാൽ കിടക്കയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കുമെന്ന് ലൈംഗിക വിദഗ്ധൻ കേറ്റ് വാൻ കിർക്ക് പറയുന്നു. ബിയർ പുരുഷൻമാർക്ക് വ്യത്യസ്തമായ നാല് പ്രയോജനങ്ങൾ വരുത്തുന്നുണ്ടത്രേ.യൂറോപ്യൻ ജേണൽ ഓഫ് എപ്പിഡെമോളജിയിലാണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ആൽക്കഹോളിലുള്ള ഫിറ്റോസ്ട്രജനുകൾ രതിമൂർച്ഛ വൈകിപ്പിച്ച് ശീഘ്രസ്ഖലനം തടയും. ഡാർക്കർ ബിയറുകൾ സംയോഗാസക്തിയുണ്ടാക്കുന്ന ഔഷധമായി പ്രവർത്തിക്കുകയും ലൈംഗികതൃഷ്ണ ഉണർത്തുകയും ചെയ്യുന്നു. മാത്രമല്ല ഇതിലുള്ള അയൺ ചുവന്ന രക്താണുക്കളെ ഹീമോഗ്ലോബിന്റെ ഉൽപാദനം കൂട്ടാൻ സഹായിക്കുകയും അതുവഴി ശരീരത്തിലുടനീളം ഓക്സിജൻ എത്തുകയും ചെയ്യുന്നു. ഇത് രക്തപ്രവാഹം കൂട്ടി ശക്തമായ ലിംഗോദ്ധാരണം പ്രദാനം ചെയ്യുന്നു.

സെക്ഷ്വൽ സ്റ്റാമിന കൂട്ടാനും ബിയർ ഉത്തമമെന്ന് ഗവേഷണങ്ങൾ തെളിയിക്കുന്നതായി വേൻ കിർക്ക് പറയുന്നു. ബിയർ കുടിക്കാത്തവരെ അപേക്ഷിച്ച് നോക്കുമ്പോൾ ബിയർ കുടിക്കുന്ന 31 ശതമാനം പേരിലും കാർഡിയോ വാസ്കുലാർ രോഗങ്ങൾ പിടിപെടാനുള്ള സാധ്യതയും കുറവായിരുന്നത്രേ. അതായത് ഇത്തരക്കാർക്ക് ഹൃദയസ്തംഭനം, പക്ഷാഘാതം, ഹൃദയരോഗങ്ങൾ എന്നിവയ്ക്കുള്ള സാധ്യതയും കുറവാണ്. ബിയറിലുള്ള പ്രോബയോട്ടിക്കുകളും വൈറ്റമിൻ ബിയും നിങ്ങളുടെ മൊത്തം ആരോഗ്യത്തെ ബലപ്പെടുത്തുന്നു. പക്ഷേ ബിയർകുടി നിത്യതൊഴിൽ ആക്കുന്നതിനു മുൻപ് അധികമായാൽ അമൃതും വിഷം എന്ന തത്വം ഓർക്കുന്നത് നന്ന്.