Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരുതലോടെ സെക്സ്

528421506

ലൈംഗിക ജീവിതത്തിൽ സംശയങ്ങൾ ഏറെയാണ്. പക്ഷെ പുറത്തു പറയാനുള്ള മടികാരണം ഈ സംശയങ്ങളും അബദ്ധധാരണകളുമായി കഴിയുന്നവർ കുറവല്ല. ലൈംഗിക ജീവിതം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഏതാനും പ്രായോഗിക മറുപടികൾ.

വിവാഹം കഴിഞ്ഞിട്ട് ഒരുവർഷമായി ഭാര്യ ഗർഭിണിയാകാൻ സെക്സിൽ പ്രത്യേകിച്ചെന്തെങ്കിലും ശ്രദ്ധിക്കണോ?

ലൈംഗിക ബന്ധം നടക്കുകയും ശുക്ലസ്രാവത്തിനുശേഷം സ്ത്രീ കുറേനേരം അവിടെത്തന്നെ കിടക്കുകയും ചെയ്താൽ ഗർഭധാരണ സാധ്യത കൂടും. കുറേനേരം എന്നു പറഞ്ഞത് അളന്നു തിട്ടപ്പെടുത്തിയിട്ടില്ലെങ്കിലും ഒരു മണിക്കൂർ ഉണ്ടെങ്കിൽ കൊള്ളാം. സാദാ പൊസിഷൻ (മിഷനറി രീതി) വേദനയുണ്ടാക്കുന്നുവെങ്കിൽ (സ്ത്രീക്ക് പുറകോട്ടു മടങ്ങിയ ഗർഭാശയമുണ്ടെങ്കിൽ) നാലു കാൽ പൊസിഷൻ സ്വീകരിച്ച് പുരുഷൻ പിന്നിൽ നിന്നു പ്രവേശിക്കുന്നതാകും സ്ത്രീക്ക് നല്ലത്. സെക്സ് ഒരു രാത്രിയിൽ ഒന്നുമതി. രണ്ടാമത് ഉടനെ ചെയ്തതു കൊണ്ടു പ്രത്യേകഗുണം കൂടുന്നില്ല. സെക്സിനുശേഷം ചരിഞ്ഞോ മലർന്നോ സ്ത്രീ കി‌ടക്കുന്നതാകും നല്ലത്. യോനിയിൽ ഉമിനീർ (Salive) അധികം ചെന്നാൽ പുരുഷ ബീജത്തിന്റെ ശക്തി കുറയുമെന്നതിനാൽ ഗർഭധാരണത്തിനായുള്ള സെക്സിൽ ഒാറൽ രീതികൾ ഒഴിവാക്കാം.

സെക്സിനിടയിലെ വേദന ഒഴിവാക്കാൻ എന്തുചെയ്യണം?

വേദനയുടെ കാരണം മനസ്സിലാക്കിയി‌ട്ടുവേണം ചികിത്സ നിശ്ചയിക്കാൻ. യേ‍ാനിയിൽ വഴുവഴുപ്പു കുറയുക, പ്രസവസമയത്തു ചെയ്ത എപ്പിസിയോട്ടമിയുടെ പ്രത്യേകത, അണുബാധ, യോനി കോച്ചിമുറുകൽ, കന്യാചർമത്തിനു കട്ടികൂടിയിരിക്കുക. പുറകോട്ടു മടങ്ങിയ ഗർഭാശയം, അണ്ഡാശയത്തിലേ‍ാ ഗർഭാശയത്തിലോ സിസ്റ്റ‍ുകളോ മുഴകളോ, അടിവയറ്റിൽ അണുബാധ (pelvic inflammatory disease), എൻഡോമെട്രിയോസിസ്, ലൈംഗിക വെറുപ്പ്, ലൈംഗിക രോഗങ്ങൾ (എസ്ടിഡി) ഇങ്ങനെ നിരവിധി കാരണങ്ങളുണ്ട്.
യോനീവരൾച്ചയാണ് പ്രശ്നമെങ്കിൽ കെവൈ പോലുള്ള യോനിലൂബ്രിക്കന്റ് ജെൽ യോനികവാടത്തിലും പുരുഷലിംഗത്തിലും പുരട്ടി സെക‍്സ് ചെയ്തു നോക്കുക. അതല്ലെങ്കിൽ സെക്സ് പൊസ‍ിഷൻ മാറ്റിനോക്കുക. അതും ശരിയാകുന്നില്ലെങ്കിൽ ഗൈക്കോളജിസ്റ്റിനെയോ സെക്സോളജിസ്റ്റിനെയോ കാണ‍ുക.

ഒരുമിച്ച് ജീവിക്കുന്ന ദമ്പതികളാണ്. സെക്സ് കുറയുന്നുവോ എന്നു സംശയം മാസത്തിൽ എത്ര തവണ ബന്ധപ്പെടുന്നതാണ് സാധാരണം?

ഒരു തവണ പോലും ബന്ധപ്പ‌െട്ടിലെങ്കിലും നോർമൽ അല്ലെന്നു പറയാനാവില്ല. പല ദമ്പതികളും അങ്ങനെയാണു ജീവിക്കുന്നത്, സുഖമായി പ്രത്യേകിച്ചും 65 വയസ്സു കഴിഞ്ഞി‌ട്ട്, ചിലപ്പോൾ അതിനു മുമ്പും. സെക്സ് എന്നതു നൈസർഗികമായ ഒന്നാണ്. ഇതു പലരിലും പല രീതിയിലാണ്. അവർ തൃപ്തരാണോ എന്നതാണ് പ്രധാനം. മിക്കവാറും പേർ 18–30 വയസ്സുകളിൽ ദിവസേന ചെയ്യാൻ ആഗ്രഹിക്കുന്നവരാണ്. അങ്ങനെ ആഗ്രഹിച്ചാലും ഒരു മാസം 20 തവണയൊക്കെയാണു ചെയ്യുന്നത് എന്നുവരും. പക്ഷേ, ഒരു രാത്രിയിൽ തന്നെ രണ്ടും മൂന്നും തവണ ചെയ്തെന്നുമിരിക്കും. നല്ലൊരു ദാമ്പത്യജീവിതത്തിന് വിവ‍ാഹം കഴിഞ്ഞയുടനെയാണെങ്കിൽ ഒരു മാസം ഏതാണ്ടു പത്തുപതിനഞ്ചു തവണ ചെയ്താലും മതിയാകും. 40–50 വയസ്സാകുമ്പോൾ മാസത്തിൽ ഒന്നോ രണ്ടോ ആയാലും മതി.

‌65 വയസ്സിനുശേഷം രണ്ടു മാസത്തിൽ ഒന്നായാലും നല്ല ദാമ്പത്യജീവിതം നയിക്കാൻ കഴിയും എന്നിരിക്കിലും ചില ദമ്പതികൾ ഈ പ്രായത്തിൽ മാസങ്ങളോളം സെക്സ് ചെയ്യാതെയും ജീവിക്കുന്നുണ്ട്, സ്നേഹത്തോടെ.

പരസ്പരം കമ്മ്യൂണിക്കേഷൻ എന്നതു കഴിയുന്നതും സ്വതന്ത്രമാക്കുക; അതായത് വിചാരങ്ങൾ, തോന്നലുകൾ, വികാരങ്ങൾ ഇവയെക്കുറിച്ചു സംസാരിക്കാനും കുറ്റപ്പെടുത്താതെ ശ്രദ്ധിക്കാനും ഉത്തരം അല്ലെങ്കിൽ മറുപുറം ഉടനെ എടുത്തു വിളമ്പാതെ നിശ്ശബാദമായി കേൾക്കാനും (ശ്രദ്ധയോടെ) കഴിവുണ്ടെങ്കിൽ കഴി‍ഞ്ഞ കാലങ്ങളിലെ ഒരുമിക്കലുകളുടെ അനുഭവങ്ങളുടെ തണലിൽ സുന്ദരമായി കൂട്ടുകൂ‌ടി ജീവിക്കാം. ഇതില്ലാതെ ദിവസേന സെക്സ് ചെയ്താലും ഒരു ഫലവുമില്ല ദാമ്പത്യ കെട്ട‍ുറപ്പിന്.

ആർത്തവവിരാമമായി ലൈംഗിക ജീവിതം വിരളമാകാതിരിക്കാൻ എന്തുചെയ്യണം?

മെനോപ്പോസ് (ആർത്തവവിരാമം) ആകുന്നതോടെ ഈസ്ട്രജൻ ഹോർമോണിന്റെ അളവു ശരീരത്തിൽ ആകെപ്പാടെയും യോനിയിൽ പ്രത്യേകിച്ചും കുറയുന്നതിനാൽ യോനീചർമം കട്ടി കുറഞ്ഞു വരളുന്ന‍ു. ഇതൊഴിവാക്കാൻ ഈസ്ട്രജൻ ക്രീം ഗൈനക്കോളജിസ്റ്റിന്റെ നിർദേശത്തോ‌ടെ ഉപയോഗിക്കാം. ഇത് ഈസ്ട്രജൻ ഗുളികകളെക്കാൾ നല്ലതാണ്. പാർശ്വഫലങ്ങളും കുറവാണ്.

ആർത്തവം നിലച്ചാലും ബോധപൂർവം മാസത്തിൽ രണ്ടു തവണയെങ്കിലും സെക്സ് ചെയ്തുകൊണ്ടിരുന്നാൽ യോനിചർമവും അനുബന്ധശരീരകലകളും ആരോഗ്യകരമായി നിലനിർത്താം.

വ്യായമം തുടങ്ങുക, 60 കഴിഞ്ഞാലും വസ്ത്രധാരണം, തലമുടി, മുഖകാന്തി എന്നിവ ആകർഷകമാക്കിവയ്ക്കുക, പതിവായി കുളിക്കുക, വൃത്തിയുള്ള വസ്ത്രം ധരിക്കുക. ശരീരഗന്ധവും തുണ‍ിയിലെ വിയർപ്പ്, അഴുക്ക് ഗന്ധങ്ങളും അകറ്റുക, വൈകിട്ടും ടൂത്ത് പേസ്റ്റുപയോഗിച്ചു വായും പല്ലുകളും വൃത്തിയായി ബ്രഷ് ചെയ്ത് വായ്നാറ്റം ഒട്ടും ഉണ്ടാകാതെ ശ്രദ്ധിക്കുക. ഭർത്താവും ഇതൊക്കെ ശ്രദ്ധിക്കണം. എത്രതവണ സെക്സ് ചെയ്ത് ഒാർഗാസം (രതിമൂർച്ഛ) ഉണ്ടായി എന്നുള്ളത് ആർത്തവ വിരാമശേഷം ഒരു വലിയ പരിഗണനയാകാനും പാടില്ല.

സ്വയം ഭോഗം ആരോഗ്യം തകർക്കുമോ?

സ്വയംഭോഗം ആരോഗ്യത്തിനു ഹാനികരമല്ല. മിതമായ രീതിയില‍ാണെങ്കിൽ ശരീരത്തിനു നല്ലതുമാണ്. വിവാഹശേഷവും ചെയ്യാം–പ്രത്യേകിച്ചും ഇണയ്ക്ക് സെക്സ് അന്നു വേണ്ട എന്നാണെങ്കിൽ.

ശുക്ലസ്രാവത്തിലൂടെ രക്തനഷ്ടം വരുമെന്നതും അതു ക്ഷീണത്തിനു കാരണമാകുന്നതും അന്ധവിശ്വാസം മാത്രമാണ്. അമിതമായ സ്വയംഭോഗം അതിനോട് അടിമത്തസ്വഭാവമുളവാക്കുമെന്നതിനാൽ സ്വയം ഒരു നിയന്ത്രണമുള്ളത് നല്ലതാണ്. ഉരസൽ കൊണ്ടു ലൈംഗികാവയവത്തിൽ തേയ്മാനം ഉണ്ടാക്കരുത്. അതൊഴിവാക്കാൻ KY പോലുള്ള ജെൽ ലൂബ്രിക്കന്റുകൾ ഉപയോഗിക്കാം. വൈബ്ര‍േറ്റർ ഉപയോഗിച്ചു യോനിയിൽ അധികം ഉള്ളിൽ കടത്തി ദിവസേന സ്വയം ഭോഗം ചെയ്യുന്നതും (തുടർച്ചയായി സെക്സ് ചെ‍യ്യുന്നതും) വർഷങ്ങൾ കൊണ്ടു ഗർഭാശയകവാടത്തിൽ (Cervix) ദൂഷ്യം ചെയ്യാൻ സാധ്യതയുണ്ടെന്നുമാത്രം. സ്വയം ഭോഗം മനസ്സിനും ശരീരത്തിനും സുഖാനുഭവമാണ്. അതിലൂടെ രതിമൂർച്ഛ (Orgasm) സംഭവിക്കുന്നു. ശരീരപേശികൾക്കും ഒരൽപം വ്യായാ‍മവുമാണ്. നൂറു മീറ്റർ വരെ പെട്ടെന്നു നടക്കുകയോ ചെറുതായി ഒാടുകയോ ചെയ്യുന്നപോലെ മാത്രം.