Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെക്സിനു വേണ്ടി വിവാഹം വരെ കാത്തിരിക്കണോ?

love-making

മനഃശാസ്ത്രജ്ഞനെക്കാണാൻ വന്നതായിരുന്നു അവൾ. കാമുകനുമായി സംഭവിച്ച ബ്രേക്ക് അപ് നിറച്ച വിഷാദഭാരവുമേന്തി. അവൻ തന്നെ വിവാഹം ചെയ്യാമെന്നു സമ്മതിച്ചതാണ്. മനഃശാസ്ത്രജ്ഞൻ കൂടുതൽ വിശദമായി ചോദിച്ചപ്പോൾ അവൾ നിർവികാരമായി പറഞ്ഞു.

ലവ് മേക്കിങ്ങിന്റെ സമയത്ത് അവൻ സമ്മതിച്ചതാ. ഒടുവിലവനെന്നോടു പറഞ്ഞു ഞാനൊരു ബിച്ച് ആണെന്ന്. ആ വിളിയാണ് അവളെ വിഷാദക്കടലിലാക്കിയത്. അല്ലാതെ അവനെ നഷ്ടപ്പെട്ടതിലോ ശരീരം പങ്കുവച്ചതിനോ അല്ല. പ്രണയത്തിൽ എന്തിനാണ് സെക്സ് എന്നു ചോദിച്ച മനഃശാസ്ത്രജ്ഞനോട് അവൾ ഉടൻ തിരിച്ചു ചോദിച്ചു. സെക്സിനു വേണ്ടി വിവാഹം വരെ കാത്തിരിക്കണോ?

പുതിയ കാലത്തിലെ മലയാളി യുവത്വത്തിന്റെ സംഭാഷണത്തിനിടെ ലവ് മേക്കിങ് എന്ന വാക്ക് പല തവണ കേൾക്കുന്നതായി മനഃശാസ്ത്ര വിദഗ്ധർ പറയുന്നു. സെക്സിന്റെ ആ വിളിപ്പേരിൽ പ്രണയം കൂടിയുള്ളതിനാൽ ചെറുപ്പം ഒട്ടും മടിക്കുന്നില്ല. സ്നേഹ പ്രകടനത്തിൽ സെക്സ് അനിവാര്യമാണെന്ന് അവർ വിശ്വസിക്കുന്നു.

പവിത്രമായ ഒന്നാണ് ലൈംഗികത എന്നുള്ള ധാരണയിൽ നിന്ന് ആഹ്ലാദമാക്കാനുള്ള മാർഗമാണ് സെക്സ് എന്ന വർത്തമാനത്തിലേക്കുള്ള യാത്രയിലാണു മലയാളി എന്നു വിദഗ്ധർ നിരീക്ഷിക്കുന്നു.

ഒരു സിനിമ കാണമെന്നു തോന്നിയാൽ.. ഓരു കോൾഡ് കോഫി കുടിക്കണമെന്നു തോന്നിയാൽ... അതു ചെയ്തു തീർക്കുന്നതുവരെ സമാധാനമില്ലെനിക്ക്. കൊച്ചിയിൽ പരസ്യരംഗത്തു പ്രവർത്തിക്കുന്ന ഒരു പെൺകുട്ടി പറയുന്നു. ഒപ്പം ഒരു ചോദ്യവും ശരീരവും മനസും ആവശ്യപ്പെടുന്ന സമയത്തല്ലേ സെക്സ് എൻജോയ് ചെയ്യേണ്ടത്?

മനസു തുറന്ന് രതിഭാവനകൾ
തങ്ങളുടെ രതിഭാവനകൾ തുറന്നു പറയാൻ പുതിയ മലയാളി സമൂഹം ഒട്ടും മടിക്കുന്നില്ലെന്നു ലൈംഗികതയിലെ മാറ്റങ്ങൾ ചൂണ്ടിക്കാട്ടി കൊച്ചിയിലെ പ്രമുഖ മനഃശാസ്ത്രജ്ഞൻ പറയുന്നു. മുമ്പൊക്കെ ലൈംഗികമാനസിക പ്രശ്നങ്ങളുമായി വരുന്നവരിൽ നിന്ന് പ്രശ്നം മനസിലാക്കണമെങ്കിൽ ഒരുപാട് ചോദ്യങ്ങൾ ചോദിക്കേണ്ടിയിരുന്നു. എന്നാലിപ്പോൾ നേരിട്ട് കാര്യങ്ങൾ തുറന്നു പറയുന്ന രീതിയായിട്ടുണ്ട്. ആണും പെണ്ണും സെക്സ് മോശം കാര്യമാണെന്ന മട്ടിൽ സംസാരിക്കുന്ന കാലം മാറി.

പങ്കാളികൾക്കിടയിൽ സെക്സ് സംബന്ധിച്ച ചർച്ചകൾക്കു കുത്തും കോമയുമൊന്നുമില്ലാതെയായിരിക്കുന്നു. പണ്ടൊക്കെ പറയാതെ പറയുന്ന ഏതാനും വാക്കുകളിൽ നിന്ന് എല്ലാം വായിച്ചെടുക്കാൻ പങ്കാളി അക്ഷരാർഥത്തിൽ കഷ്ടപ്പെടുമായിരുന്നു. എന്നാൽ മറയും ഒളിയുമില്ലാതെ തനിക്കിഷ്ടപ്പെട്ട ലൈംഗികത പങ്കാളിയോടു ചോദിച്ചു വാങ്ങാൻ ആണും പെണ്ണും ഒട്ടും തന്നെ മടിക്കുന്നില്ല. തനിക്ക് ഓർഗാസം കിട്ടിയില്ലെന്നു തുറന്നു പറയാനും അതിനുള്ള മാർഗങ്ങൾ പങ്കാളിക്കു പറഞ്ഞുകൊടുക്കാനും സ്ത്രീക്കു മടിയില്ല.

സെക്സ് ടേസ്റ്റ്
ഓരോ തരത്തിലുള്ള അഭിരുചികൾ ഓരോന്നിലും വച്ചു പുലർത്തുന്നവരാണ് ഇന്നേറെയും. ഭക്ഷണത്തിൽ, വസ്ത്രങ്ങളിൽ... ചൈനീസ് ഭക്ഷണം കഴിക്കുന്നതിൽ മാത്രം ആസ്വാദ്യത കണ്ടെത്തുന്നവർ, പ്രത്യേക ബ്രാൻഡ് വസ്ത്രം മാത്രം ധരിക്കുന്നവർ... എന്തിലും ഏതിലും ഇഷ്ടമനുസരിച്ചുള്ള ആസ്വാദ്യതകൾ വേണമെന്ന പക്ഷക്കാരാണ് ഇന്നു മലയാളികൾ ഏറെയും. ഇതു സെക്സിലും പ്രതിഫലിക്കുന്നുണ്ടെന്നു കോട്ടയം മെഡിക്കൽ കോളജിലെ സൈക്യാട്രിസ്റ്റ് ഡോ. വർഗീസ് പുന്നൂസ് പറയുന്നു. ക്വാളിറ്റിയും തൃപ്തിയും നൽകുന്ന ഉൽപന്നങ്ങൾ തിരഞ്ഞെടുക്കുന്ന മനസോടെ തന്നെ പങ്കാളികൾ കിടപ്പറയിലും പെരുമാറുന്ന കാലമാണിത്.

മാറ്റങ്ങളുടെ കിടപ്പറകൾ
പൗരുഷപ്രകടനത്തിന്റെ വേദിയോ ഒരു ചടങ്ങ് ചെയ്തു തീർക്കുന്ന സ്ഥലമോ ഒക്കെ ആയിരുന്നു മുമ്പുള്ള ചില കിടപ്പറകളെങ്കിൽ ഇന്നത് ഒരു എൻജോയ്മെന്റ് സോൺ ആയിക്കൂടി പുതിയ തലമുറ കരുതുന്നു.

വ്യക്തിപരമായ പ്രത്യേകതകൾ പരസ്പരം കരുതിക്കൊണ്ടു തന്നെ ഇരുവർക്കും സന്തോഷപ്രദമായ കാര്യങ്ങളിൽ മുഴുകാനും എന്തിന് അതിൽ ഹരം കൊള്ളിക്കുന്ന സിഡിയോ കൊച്ചുവർത്തമാനങ്ങളോ കൈയിൽ കരുതാനും പങ്കാളികൾ മടിക്കുന്നില്ല. എന്നിരുന്നാലും പരമ്പരാഗത ധാരണകളിൽ നിന്നും രീതികളിൽ നിന്നുമുള്ള മാറ്റത്തിൽ മലയാളിസ്ത്രീ അധികം മുമ്പിലല്ല. 70 ശതമാനം സ്ത്രീകളും കിടപ്പറയിലേക്ക് നീലച്ചിത്രങ്ങളുമായി എത്തുന്ന പുരുഷനെ വെറുക്കുന്നു എന്നു ചില സർവേകൾ സൂചിപ്പിക്കുന്നു. നഗരങ്ങളിലെ കണക്കാണിത്.

മാറ്റങ്ങളുടെ വഴിയേ
കൊച്ചി പോലുള്ള മഹാനഗരങ്ങളിൽ ലൈംഗികകേളികൾക്കിടെയുപയോഗിക്കുന്ന സെക്സ് കളിപ്പാട്ടങ്ങൾ ലഭ്യമാണത്രേ. പക്ഷേ, മലയാളി കിടപ്പറകളിലേക്കു മറ്റ് ഇന്ത്യൻ മഹാനഗരങ്ങളിലേതു പോലെ അവ കുടിയേറാൻ ഇതുവരെ തുടങ്ങിയിട്ടില്ല. എങ്കിലും അതിന്റെ പ്രാരംഭലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയിരിക്കുന്നു.

തനിക്കു വേണ്ടപ്പോൾ മാത്രം സെക്സ് എന്ന മുദ്രാവാക്യവുമായി ജീവിക്കുന്നതിൽ നിന്ന് മലയാളി ഒരുപാട് മാറിയിരിക്കുന്നു. പങ്കാളിയുടെ സന്തോഷത്തിനും പുരുഷനും സ്ത്രീയും പ്രാധാന്യം കൽപ്പിച്ചു തുടങ്ങിയിരിക്കുന്നു. ബന്ധപ്പെടലിനു ശേഷം പങ്കാളിയെ ശ്രദ്ധിക്കാതെ തിരിഞ്ഞു കിടന്നുറങ്ങുന്നത് ഏറ്റവും വലിയ കുറ്റകൃത്യമായി സ്ത്രീ കരുതുന്നു എന്നു തിരിച്ചറിയുന്നുണ്ട് പുരുഷൻ.

ലൈംഗികപൂർവവേളകൾക്കു മാത്രമല്ല രതിശേഷകേളികളെക്കുറിച്ചും ബോധാവന്മാരാണു പുതിയകാല പങ്കാളികൾ. കിടക്കയിലെ ഇണയുടെ ശരീരം അജ്ഞാതമായ ഭൂവിഭാഗമാണെന്ന മട്ടിൽ പെരുമാറുന്ന ദമ്പതികളുടെ എണ്ണം കുറഞ്ഞു വരുന്നു. മാറുന്ന ജീവിതം പോലെ ലൈംഗികതയിലും മാറ്റങ്ങൾ ആകാമെന്നും അതു പങ്കാളിയോടെങ്കിലും തുറന്നു പറയാമെന്നും ഒടുവിൽ മലയാളിയും തിരിച്ചറിയുന്നു.

മീനാക്ഷി റൂൾസ്
ദ കംപൾസീവ് കൺഫെസ്റ്റർ എന്ന ബ്ലോഗിലൂടെ ഇന്ത്യൻ യുവത്വത്തിനിടയിൽ കൊടുങ്കാറ്റ് സൃഷ്ടിച്ച യുവതിയാണ് മീനാക്ഷി റെഡ്ഡി മാധവൻ. തന്റെ ബ്ലോഗിലൂടെ യുവത്വത്തിന്റെ സെക്സ് തുറന്നു പറച്ചിലുകളും മീനാക്ഷി രേഖപ്പെടുത്തി മാധ്യമശ്രദ്ധയാകർഷിച്ചു. അൽപ്പം യാഥാർഥ്യങ്ങളിൽ നിന്ന് സെക്സ് സങ്കൽപ്പങ്ങളുടെ അതിരുകളില്ലാത്ത ആകാശങ്ങളിലേക്കു ചിറകു വിടർത്തുന്ന ആശയങ്ങളാണു പാതി മലയാളിയായ ഈ യുവതി വായനക്കാർക്കു പകർന്നത്. മീനാക്ഷി സെക്സിനെക്കുറിച്ചു നടത്തിയ ഏതാനും പരമാർശങ്ങൾ ഇതാ.

∙ മദ്യപിച്ചു കിടക്കയിലെത്തുമ്പോൾ പുരുഷൻ സ്ത്രീക്കു പ്രിയപ്പെട്ടവനേയല്ല.
∙ സ്ത്രീകളെ അടിമയെപ്പോലെ കാണുകയും പുരുഷൻ കളിക്കളത്തിലെത്തിയ സ്പോർട്സ് താരങ്ങളെപ്പോലെ പെരുമാറുകയും ചെയ്യുന്നത് അസഹനീയം തന്നെ.
∙ ആ നേരങ്ങളിലെങ്കിലും പുരുഷന്റെ മനസിലെന്താണെന്നറിയാൻ സ്ത്രീ താത്പര്യപ്പെടുന്നു.
∙ കരുത്ത് കാണിക്കുന്നതൊക്കെ കൊള്ളാം. പക്ഷേ, ചിലപ്പോഴൊക്കെ സ്ത്രീകൾ അതിഷ്ടപ്പെടുന്നില്ല.
∙ സങ്കൽപ്പചിത്രങ്ങളിലേതായിരിക്കില്ല യഥാർഥ ജീവിതത്തിലെ രതി, ഒരിക്കലും.
∙ സെക്സിന്റെ പ്രാരംഭവേളയിൽ ആദ്യം തന്നെ നിങ്ങളുടെ ഏറ്റവും മികച്ച ചലനങ്ങൾ പുറത്തെടുക്കാതിരിക്കുക. ഇണയെ അമ്പരപ്പിക്കാൻ എന്തെങ്കിലും തുറുപ്പു ചീട്ട് അവസാനനേരങ്ങളിലേക്കായി കരുതിവയ്ക്കുക. അവൻ രതി നേരങ്ങളിൽ നിശബ്ദനാണെങ്കിൽ ഒരു നിശ്വാസശബ്ദം കൊണ്ടു പോലും സെക്സ് ഹോട്ട് ആക്കാം.
∙ ആദ്യം സ്വന്തം ശരീരത്തെ ഉപയോഗിക്കുകയും സ്വന്തമാക്കുകയും ചെയ്യുക. പിന്നീടു മതി പങ്കാളിയുടേത്.
∙ രാത്രി കിടപ്പറയിൽ ആഹ്ലാദനിമിഷങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഭക്ഷണം തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം. അമിതഗന്ധം ഒഴിവാക്കാൻ ശ്രദ്ധിക്കുമല്ലോ.
∙ ശരീരത്തിന്റെ രഹസ്യഭാഗങ്ങൾ സുഗന്ധപൂരിതമാക്കുക. കാൽമുട്ടിന്റെ പിൻവശം പോലും ഒഴിവാക്കേണ്ട.