Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വായ്നാറ്റം അകറ്റാം ആത്മവിശ്വാസം വർധിപ്പിക്കാം

472468242

വായ തുറന്ന് ഉറക്കെ സംസാരിക്കണമെന്നണ്ട്, പക്ഷേ കഴിയുന്നില്ല. കാരണം വായിലെ ദുർഗന്ധമാണ്്. പലപ്പോഴും സദസ്സുകളിൽ പലരും വായ് അമർത്തി നിൽക്കുന്നതിന്റെയും ശബ്്ദം കുറച്ച് ആവശ്യത്തിനുമാത്രം സംസാരിക്കുവാൻ ശ്രദ്ധിക്കുന്നതിന്റെയും കൈവിരലുകൾ വായ്ക്ക്് അഭിമുഖമായി വച്ച്് സംസാരിക്കുന്നതിന്റെയുമൊക്കെ കാരണം ഇതു തന്നെ. ഒന്നു ശദ്ധ്രിച്ചാൽ ഇതിനു പരിഹാരം കാണാവുന്നതേയുള്ളൂ.

മോണരോഗങ്ങൾ, പല്ലിലെ കേടുപാടുകൾ, പല്ലുകൾക്കിടയിൽ തങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ, ഉദരസംബന്ധമായ രോഗങ്ങൾ തുടങ്ങിയവയൊക്കെ വായ്നാറ്റത്തിന്റെ കാരണങ്ങളായി കണക്കാക്കപ്പെടുന്നു. ഒരു കാലത്ത് കുരുമുളകും ഗ്രാമ്പുവും ഉപ്പും ഉമിക്കരിയും ചേർന്ന മിശ്രിതം പല്ലുകൾ വൃത്തിയാക്കുവാൻ ഉപയോഗിച്ചിരുന്നു. വേപ്പിലയും വേപ്പിന്റെ തണ്ടുമൊക്കെയായിരുന്നു മറ്റു പ്രയോഗങ്ങൾ. ഇവയെല്ലാം തന്നെ പകൃതിദത്തമായ ഔഷധങ്ങളും പല്ലുകളേയും മോണകളുടേയും സംരക്ഷിച്ചു നിർത്തുവാൻ പര്യാപ്്തവും ആയിരുന്നു.

ഇന്നു നമ്മുടെ ജീവിതരീതികളും സാഹചര്യങ്ങളും മാറി. സസ്യഭക്ഷണത്തെക്കാൾ കൂടുതൽ മാംസ ഭക്ഷണമായി. ടിൻഫുഡ്് ഒഴിവാക്കാൻ പറ്റാത്ത ഒന്നായി. പല്ലുകൾക്കിടയിൽ കുടുങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ദുഷിച്ച് ബാക്ടീരിയകൾ പെരുകി അവ നമ്മുടെ പല്ലുകളെയും മോണകളെയും അക്രമിച്ച്് കീഴ്പ്പെടുത്തി. വായ് നാറ്റം സർവസാധാരണമായി.

വായിലെ ദുർഗന്ധം അകറ്റുവാൻ പൂർവികർ അനുഷ്ഠിച്ചു   വന്നിരുന്ന ചില രീതികളുണ്ട്

∙ കുരുമുളകുപൊടി, ഉപ്പ്, ഗ്രാമ്പുപൊടിച്ചത്, ഉമിക്കരി ഇവ ചേർത്ത് രാവിലെയും രാത്രിയിലും പല്ലു തേയ്ക്കുക. മോണരോഗങ്ങളെ പ്രതിരോധിക്കുവാനും വായിലെ ദുർഗന്ധം അകറ്റുവാനും ഈ മിശ്രിതം നല്ലതാണ്.

∙ വേപ്പിലപൊടിച്ച് ഉപ്പും ചേർത്ത് പല്ലുതേയ്ക്കുന്നത് നല്ലതാണ്. വേപ്പിലയുടെ തണ്ടുകൊണ്ട്് പല്ലിന്റെ ഇടകൾ വൃത്തിയാക്കുന്നത് ഒളിഞ്ഞിരിക്കുന്ന ബാക്്ടീരിയകളെ നശിപ്പിക്കും. 

∙ വേപ്പിൻ മരത്തിന്റെ തൊലി അടർത്തിയെടുത്ത് ചുട്ടെടുത്ത് പൊടിച്ച് അൽപ്പം കുരുമുളകുപൊടിയുമായി ചേർത്ത് പല്ലുതേച്ചാൽ വായുടെ ദുർഗന്ധം മാറുമെന്ന്് മാത്രമല്ല പല്ലുകൾക്ക് ബലം കിട്ടുകയും ചെയ്യും.

∙ പെരുംജിരകം, രാമച്ചം, ഉപ്പ്, കുരുമുളക് ഇവയിട്ട് തിളപ്പിച്ചവെള്ളം ഭക്ഷണശേഷം വായിൽ കൊള്ളുന്നത് വായിലെ ദുർഗന്ധത്തെ അകറ്റി നിർത്തും.

∙ അടയ്ക്കാപൊടിയിട്ട്് തിളപ്പിച്ച്് നേർപകുതി വറ്റിച്ച വെള്ളം വായിൽ കൊള്ളുന്നതു നല്ലതാണ്്.

∙ ഉണക്കിപ്പൊടിച്ച ചെറുനാരങ്ങയുടെ തോട് ഉപ്പും ചേർത്ത് നല്ലെണ്ണയിൽ മിക്സ് ചെയ്ത് കുഴമ്പുരൂപത്തിലാക്കി പല്ലു തേയ്ക്കുക. ഫലം ലഭിക്കും

∙ ഭക്ഷണത്തിനുശേഷം ഒന്നോ, രണ്ടോ ഏലയ്ക്ക ചവയ്ക്കുന്നത് ശീലമാക്കാം. വായ്ക്ക് സുഗന്ധം ലഭിക്കും

∙ വെറ്റില, ചുണ്ണാമ്പ്, അടയ്ക്ക എന്നിവ മാത്രം ചേർത്ത് ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം ചർവണം ചെയ്യുന്നത് വായിൽ നിന്നും ബാക്ടീരിയകളെ അകറ്റി നിർത്തുവാൻ സഹായിക്കും.

∙ അൽപ്പം കുരുമുളകും ഉപ്പും അടുപ്പിൽ ചുട്ടെടുത്ത് പൊടിച്ച കുടംപുളിക്കൊപ്പം മിശണ്രം ചെയ്തും ഉപയോഗിക്കാം.

∙ കൊത്തമല്ലി ഇടയ്ക്കൊക്കെ വായിലിട്ടു ചവച്ചരയ്ക്കുന്നതും മല്ലിയില ചവച്ചരയ്ക്കുന്നതും തുളസിയിലയിട്ടു തിളപ്പിച്ചാറ്റിയ വെള്ളം ഇടയ്ക്കൊക്കെ വായിൽ കൊള്ളുന്നതും വായ്നാറ്റത്തിന്റെ താൽക്കാലിക ശമനത്തിനു നല്ലതാണ്്.

വായിൽ അസഹ്യമായ ദുർഗന്ധം സ്ഥിരമായി ഉണ്ടാകുന്നവരും, മോണരോഗങ്ങൾ ഉള്ളവരും ഒരു ഡോക്ടറുടെ സേവനം തേടുന്നത് നന്നായിരിക്കും. വായ്നാറ്റത്തെ ലഘുവായി കണ്ട് ചികിത്സിക്കാതിരിക്കരുത്. വായിലെ ദുർഗന്ധം നിങ്ങളുടെ സാമൂഹിക ഇടപെടലുകളെ ബാധിക്കും. ജോലി സ്ഥലത്തും കുടുംബ ജീവിതത്തിലുമൊക്കെ അസ്വാരസ്യം നൽകുന്ന ഒന്നാണിതെന്ന് മനസ്സിലാക്കുക.

Read more : Health and Wellbeing