Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊളസ്ട്രോൾ കുറയ്ക്കണോ?

cholesterol-limit

കുട്ടികൾക്കും മുതിർന്നവർക്കും സ്ഥിരം കഴിക്കാവുന്ന ലഘുഭക്ഷണം ഏതെന്നു ചോദിച്ചാല്‍ ബദാം എന്നാവും ഉത്തരം. ഊർജ്ജം നൽകുന്നതോടൊപ്പം നല്ല കൊഴുപ്പിന്റെയും കലവറയാണ് ബദാം. മഗ്നീഷ്യം. പൊട്ടാസ്യം ഇവ അടങ്ങിയിട്ടുള്ള ബദാമിൽ മാംസ്യവും നാരുകളും ഉണ്ട്.

ഒരു പിടി ബദാം ദിവസവും കഴിക്കുന്നത് നല്ല കൊളസ്ട്രോൾ അഥവാ എച്ച് ഡി എൽ ന്റെ അളവ് കൂട്ടുകയും ഹൃദയാരോഗ്യമേകുകയും ചെയ്യുമെന്ന് പെൻസിൽവാനിയ സ്റ്റേറ്റ് സർവകലാശാല ഗവേഷകർ.

ന്യൂട്രീഷൻ ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ പഠനം അനുസരിച്ച് ബദാം നല്ല കൊളസ്ട്രോൾ കൂട്ടുക മാത്രമല്ല, രക്തത്തിലെ ചീത്ത കൊളസ്ട്രോളിനെ കരളിലേക്ക് വളരെവേഗം എത്തിക്കാൻ സഹായിക്കുകയും ചെയ്യുമെന്നു തെളിഞ്ഞു.

ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ ബദാമിനുള്ള കഴിവ് മുൻപഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. എന്നാൽ എങ്ങനെയാണ് എച്ച് ഡി എൽ കൊളസ്ട്രോളിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നത് എന്നറിയുകയായിരുന്നു ഗവേഷകരുടെ ലക്ഷ്യം.

കൊളസ്ട്രോൾ കൂടുതലുള്ള 48 സ്ത്രീ പുരുഷന്മാരിലാണ് പഠനം നടത്തിയത്. പഠനത്തിനായി ആറാഴ്ച വീതമുള്ള രണ്ട് ഡയറ്റുകൾ തിരഞ്ഞെടുത്തു.

രണ്ട് ഡയറ്റിലും ദിവസവും ഉള്ള ലഘുഭക്ഷണം ഒഴികെ ബാക്കി ഭക്ഷണരീതി ഒരുപോല ആയിരുന്നു. ബദാം ഡയറ്റിൽ ദിവസവും 43 ഗ്രാം അതായത് ഏതാണ്ട് ഒരുപിടി ബദാം ദിവസവും നൽകി. അതുപോലെ കണ്‍ട്രോൾ ഡയറ്റിൽ ദിവസവും ബദാമിനു പകരം പഴം കൊണ്ടുള്ള കഫിനും നൽകി.

ഓരോ ഡയറ്റ് കാലാവധിയും അവസാനിക്കുമ്പോൾ ഓരോ വ്യക്തിയുടെയും എച്ച് ഡി എൽ ഉം പ്രവർത്തനവും അളന്നു. തുടർന്ന് പഠനം തുടങ്ങിയ ഘട്ടത്തില്‍ എടുത്ത അളവുകൾ ഈ ഘട്ടവുമായി താരതമ്യം ചെയ്തു.

കൂടാതെ ദിവസവും ബദാം കഴിക്കുമ്പോളുള്ള എച്ച് ഡി എൽ കൊളസ്ട്രോളിന്റെ നിലയും പ്രവർത്തനവും ഇതേ ആളുകൾ ബദാമിനു പകരം മഫിൻ കഴിച്ചപ്പോളുള്ളതുമായി താരതമ്യം ചെയ്തു.

പഠനത്തിൽ പങ്കെടുത്തവരില്‍ ബദാം ഡയറ്റ് പിന്തുടർന്നപ്പോള്‍ എച്ച് ഡി എൽ കൊളസ്ട്രോൾ നിലയും പ്രവർത്തനവും മെട്ടപ്പെട്ടതായി കണ്ടു.

‘ഹൃദ്രോഗത്തിന്റെ പ്രധാന കാരണക്കാരനായ എൽ ഡി എൽ അഥവാ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ ബദാം ഉൾപ്പെട്ട ഭക്ഷണരീതിക്കാകും എന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട് എന്നാൽ എങ്ങനെയാണ് നല്ല കൊളസ്ട്രോൾ എന്നറിയപ്പെടുന്ന എച്ച് ഡി എൽ നെ ബാധിക്കുന്നതെന്നും ഹൃദ്രോഗസാധ്യത കുറയ്ക്കുന്നതെന്നും  അറിയില്ലായിരുന്നു.’’ പഠനത്തിനു നേതൃത്വം നൽകിയ പെന്നി ക്രാസ് എതേർടൺ പറയുന്നു.

ഹൃദയധമനി പോലെയുള്ള കലകളിൽ നിന്ന് കൊളസ്ട്രോളിനെ ശേഖരിച്ച് ശരീരത്തിൽ നിന്ന് പുറന്തള്ളാൻ ബദാം ഡയറ്റ് സഹായിക്കുന്നു. എത്രമാത്രം കൊളസ്ട്രോൾ ശേഖരിച്ചു എന്നതിനെ ആശ്രയിച്ച് അഞ്ച് ഉപവിഭാഗങ്ങളായി കൊളസ്ട്രോളിനെ തരംതിരിച്ചു. വളരെ ചെറിയ പ്രീ ബീറ്റാ 1 മുതൽ വളരെ വലിയ മച്ച്വർ ആൽഫ 1 വരെ.

ബദാം കഴിക്കുന്നതു മൂലം  കൂടുതൽ ആൽഫാ 1 പാർട്ടിക്കിൾ ഉണ്ടാകും എന്ന് ഗവേഷകർ പ്രതികരിക്കുന്നു. ഇത് മെച്ചപ്പെട്ട എച്ച് ഡി എൽ പ്രവർത്തനത്തിന്റെ അടയാളമാണ്.

രക്തചംക്രമണത്തിലേക്ക് പുറന്തള്ളപ്പെടുമ്പോൾ എച്ച് ഡിൽ വളരെ ചെറുതാണ്. ഇത് ക്രമേണ വലുതായി വരുന്ന ഒരു മാലിന്യ സഞ്ചിപോലെയാണ്. വിഘടിക്കുന്നതിനായി കരളിൽ എത്തും മുൻപ് കോശങ്ങളിൽ നിന്നും കലകളിൽ നിന്നും കൊളസ്ട്രോളിനെ ശേഖരിച്ച് കൂടുതൽ ഗോളാകാരമാകുന്നു. ഈ യാത്രയിൽ എച്ച് ഡി എൽ കണികകളുടെ എണ്ണത്തിൽ 19% വർദ്ധനവ് ഉണ്ടായതായി കണ്ടു. അതേ സമയം സാധാരണ ശരീരഭാരം ഉള്ളവരിൽ അധികമുള്ള കൊളസ്ട്രോളിനെ കരളിലേക്ക് വഹിക്കാനുള്ള ശരീരത്തിന്റെ കഴിവ് 64% മെച്ചപ്പെട്ടതായും കണ്ടു.

ബദാം ആരോഗ്യകരമായ ലഘുഭക്ഷണം ആണ്. പ്രായം ഏതും ആയിക്കൊള്ളട്ടെ ബദാം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്. ഹൃദയത്തെ ആരോഗ്യമുള്ളതാക്കി മാറ്റും എന്ന് ഈ പഠനത്തിലൂടെ തെളിഞ്ഞു.