Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഴകു കൂട്ടാം; പക്ഷേ, കരുതൽ വേണം

fairness-cream Skin care teenage girl putting face cream / photoset of attractive brunette girl on blurred beige background with bokeh

ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന്റെ റെയ്ഡിൽ വ്യാജ സൗന്ദര്യവർധക വസ്തുക്കൾ, നിലവാരമില്ലാത്ത മേക്ക് അപ് സാധനങ്ങൾ, ഹെയർ കളറുകൾ തുടങ്ങിയവ പിടിച്ചെടുത്തത് അറിഞ്ഞല്ലോ. വൻകിട നിർമാതാക്കളുടെ വ്യാജലേബലും ചിഹ്നവുമായി കേരളത്തിൽ വിലസുന്നതു കോടികളുടെ ഉൽപന്നങ്ങൾ. ദിവസം മൂന്ന് –നാല് കോടി രൂപയുടെ സൗന്ദര്യവർധക വസ്തുക്കൾ വിൽക്കുന്നതിൽ പകുതിയോളം വ്യാജൻ. ഏറ്റവും വില്ലൻ ചൈനീസ് വ്യാജൻ തന്നെ. പാർലറുകളിൽ നിലവാരം കുറഞ്ഞ ഉൽപന്നങ്ങൾ ഉപയോഗിച്ചതിനാൽ ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്ത കേസുകളുമുണ്ട്. 

പല ഉൽപന്നങ്ങളിലും ചേർത്തിട്ടുള്ള ഘടകങ്ങൾ എന്താണെന്ന് അറിയാൻ മാർഗമില്ലെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ഓർഗാനിക്, നാച്ചുറൽ എന്നിങ്ങനെ പേരിട്ടു കടകളിൽ എത്തുന്നവയിൽ പലതിലും രാസപദാർഥങ്ങൾ തന്നെയാകും ഉപയോഗിച്ചിട്ടുണ്ടാകുക.

∙ നിലവാരമുള്ള സൗന്ദര്യവർധക വസ്തുക്കൾ മാത്രം ഉപയോഗിക്കുക.

∙ അഴക് കൂട്ടുമെന്ന് അവകാശപ്പെടുന്ന മരുന്നുകൾ ഡോക്ടറുടെ നിർദേശമില്ലാതെ കഴിക്കരുത്. 

∙ മികച്ച കമ്പനികളുടെ ലോഗോയും പായ്ക്കിങ്ങും ഇന്റർനെറ്റിൽ നോക്കി മനസ്സിലാക്കുക. വ്യാജ പായ്ക്കിങ് തിരിച്ചറിയാനാണിത്.

∙ ബ്യൂട്ടി ട്രീറ്റ്മെന്റുകളിൽ ചേർക്കുന്ന ഉൽപന്നങ്ങൾ ഏതു കമ്പനിയുടേതാണെന്നു പാർലറുകളിൽ ചോദിച്ചറിയുക.

∙ ഏത് ഉൽപന്നവും തിരഞ്ഞെടുക്കുന്നതിനു മുൻപ് സ്കിൻ ടെസ്റ്റ് അത്യാവശ്യം.

∙ അലർജിയോ മറ്റ് അസ്വസ്ഥതകളോ ഉണ്ടായാൽ ത്വക്‌രോഗ വിദഗ്ധനെ സമീപിക്കുക.

വ്യാജ ഉൽപന്നങ്ങൾ സംബന്ധിച്ച പരാതി ഉടൻ ഡ്രഗ്സ് കൺട്രോൾ വിഭാഗത്തെ അറിയിക്കുക. 

വെബ്സൈറ്റ്: www.dc.kerala.gov.in. 

ജില്ലാതല ഓഫിസുകളുടെ വിലാസവും ഫോൺനമ്പരും ഇതിലുണ്ട്.