പിരിമുറുക്കമകറ്റാൻ 5 വഴികൾ

ഇന്നത്തെക്കാലത്ത് പിരിമുറുക്കം എന്നത് നമ്മുടെ ജീവിതചര്യയുടെ ഒരു ഭാഗം തന്നെയായി മാറിക്കഴിഞ്ഞു. ജോലിത്തിരക്കുകൾ, തെറ്റായ ഭക്ഷണ ശീലങ്ങൾ, മലിനീകരണം എന്നിവയെല്ലാം നമ്മെ പിരിമുറുക്കത്തിലേക്കു നയിക്കുന്ന കാരണങ്ങളാണ്. ഇതാ പിരിമുറുക്കത്തെ അതിജീവിക്കാൻ ചില പൊടിക്കൈകൾ.

ധ്യാനം

പിരിമുറുക്കത്തെ അതിജീവിക്കാൻ ഏറ്റവും യോജിച്ച മാർഗമാണ് ധ്യാനം. ദിവസത്തിൽ 30 മിനിറ്റെങ്കിൽ ധ്യാനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞാൽ തന്നെ പിരിമുറുക്കത്തിൽ നിന്ന് ഒരു പരിധി വരെ രക്ഷ നേടാം.

ഉറക്കം

പിരിമുറുക്കമില്ലാത്ത ഒരു ജീവിതം നയിക്കാൻ ശരിയായ ഉറക്കം ആവശ്യമാണ്. മനസ്സിന് ഒരു റിലാക്സേഷൻ ഉണ്ടെങ്കിൽ ബാക്കിയെല്ലാം തനിയെ വന്നുകൊള്ളും.

നടത്തം

നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും ലളിതമായ വ്യായാമമാണ് നടത്തം. ആരോഗ്യത്തോടെയും ഫിറ്റായുമിരിക്കാൻ നടത്തം സഹായിക്കുമെന്ന് നമുക്കറിയാം. അതേപോലെ തന്നെ മാനസികാരോഗ്യം നിലനിർത്താനും ഇതുപകരിക്കും.

ശുഭചിന്ത

നല്ല ചിന്തകൾ ഉണ്ടെങ്കിൽ തന്നെ നമ്മുടെ മനസ്സിന് സന്തോഷവും സമാധാനവും താനെ കൈവരും. അനാവശ്യ ഉത്കണ്ഠ അകറ്റാനും പിരിമുറക്കമകറ്റാനും ഇതാവശ്യമാണ്. മനസ് ശാന്തമായിരിക്കാൻ എപ്പോഴും ശ്രദ്ധിക്കുക.

ആരോഗ്യകരമായ ഭക്ഷണം

ശരിയായ മാനസിക ആരോഗ്യം നിലനിർത്താൻ ഭക്ഷണക്രമത്തിലും ശ്രദ്ധ വച്ചേ മതിയാവൂ. അനാരോഗ്യകരമായ ഭക്ഷണ ശീലം നമ്മളിൽ അനാവശ്യമായ മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കും.