ചൂടുവെള്ളത്തിൽ കുളിക്കുന്നവർ ശ്രദ്ധിക്കുക!

ചെറിയ ചൂടുവെള്ളത്തിൽ കുളിക്കുന്നത് പലപ്പോഴും ശരീരവേദന കുറയാനും ഉന്മേഷം ലഭിക്കാനും സഹായിക്കും. പക്ഷേ ചൂടുവെള്ളം ധാരാളം ഒഴിച്ചുള്ള കുളി ത്വക്കിലെ എണ്ണമയം നഷ്ടപ്പെടുത്തും.

“അമിതമായ വൃത്തിഭ്രമം മൂലം ഏറെ വെള്ളമൊഴിച്ച് സോപ്പ് ഒന്നിലധികം തവണ തേച്ചുരച്ചു കുളിക്കുന്ന പ്രവണത അത്ര നല്ലതല്ല. ഇതു ത്വക്കിലെ എണ്ണമയം നഷ്ടമാകാനും വരണ്ടുപോകാനും ഇടയാക്കിയേക്കാം. ചൂടുവെള്ളമാണെങ്കിൽ രണ്ടോ മൂന്നോ മിനിറ്റ് നേരം മാത്രം ശരീരത്തിൽ വീഴ്ത്തി കഴുകുന്നതാണ് ആരോഗ്യകരം.

സോപ്പുപയോഗിക്കുമ്പോഴും ശ്രദ്ധ വേണം. പലതരം സോപ്പുകളിൽ നിന്നും ഓരോരുത്തരുടേയും ത്വക്കിന്റെ സ്വഭാവമനുസരിച്ചുള്ള സോപ്പുകൾ തിരഞ്ഞെടുത്ത് ഉപയോഗിക്കണം. എണ്ണമയം കൂടൂതലുള്ള ചർമമുള്ളവർ അവർക്കനുയോജ്യമായ സോപ്പുപയോഗിച്ചാൽ അധികമുള്ള എണ്ണമയം നീങ്ങിക്കിട്ടും. ഉയർന്ന പിഎച്ച് ഉള്ള സോപ്പുകൾ ഇവർക്ക് ഗുണം ചെയ്യും. വരണ്ട ചർമമുള്ളവർക്ക് ഗ്ലിസറിൻ അടങ്ങിയ സോപ്പുകൾ ഉപയോഗിക്കാം .ഇത് ത്വക്കിലെ ഈർപ്പം നഷ്ടമാകാതെ സഹായിക്കും. ആൽക്കലി സ്വഭാവമുള്ള സോപ്പുകളും ഉപയോഗിക്കാം.

ഒരുപാട് ചൂടൂള്ള വെള്ളം ഉപയോഗിക്കുന്നതും ഒഴിവാക്കണം. ഇത് ത്വക്കിനു ചൊറിച്ചിലുണ്ടാകാനും അത് വീങ്ങി കട്ടിയുള്ളതാകാനും ഇടയാക്കാം. ഓരോരുത്തരുടേയും ശീരത്തിനു താങ്ങാനാവുന്ന താപം വ്യത്യസ്തമാണ്. ചൂടുവെള്ളത്തിൽ കൈവിരൽ മുക്കി അനുയോജ്യമായ ചൂട് കണ്ടെത്തി ക്രമീകരിക്കണം