കെട്ടിപ്പിടിക്കാം, രക്തസമ്മർദം കുറയ്ക്കാൻ

കൊച്ചു കുട്ടിയായിരിക്കുമ്പോൾ നമുക്കറിയാം ഒരു ആലിംഗനത്തിന്റെ ശക്തി എന്താണെന്ന്. എന്തെങ്കിലും വിഷമം വന്നാൽ ഓടിച്ചെന്ന് അമ്മയെ ഒന്നു കെട്ടിപ്പിടിക്കും അപ്പോൾ കിട്ടുന്ന ആശ്വാസം ചെറുതൊന്നുമല്ല. വളർന്നു വലുതാവുമ്പോൾ നമ്മൾ സ്നേഹിക്കുന്ന ഒരാൾ അല്ലെങ്കിൽ നമ്മുടെ നല്ലൊരു സുഹൃത്തിന്റെ ആലിംഗനം പലപ്പോഴും നമുക്ക് ആശ്വാസം പകർന്നു തരാറുണ്ട്. എന്താണ് ഇതിനു പിന്നിലെ രഹസ്യമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

മനുഷ്യന്റെ ചെറിയൊരു സ്പർശനത്തിന് വലിയ രോഗശമന ശേഷിയാണുള്ളത്. താഴെ പറയുന്ന കാര്യങ്ങളിലൂടെ ആലിംഗനം വൈകാരികമായി നമുക്കു ലഭിക്കുന്ന ആശ്വാസം മാത്രമല്ല, ആരോഗ്യകരവും ആണെന്ന് അറിയുക.

1. ജീവിത പങ്കാളിയുമായുള്ള ആലിംഗനം രക്ത സമ്മർദ്ദം കുറയ്ക്കുമെന്ന് പഠനങ്ങൾ.

2. സ്ട്രസ് ഹോർമോണായ കോർട്ടി സോളിന്റെ ഉൽപാദനം കുറയ്ക്കുക വഴി സ്ട്രസ് കുറയ്ക്കുന്നു

3. ദീർഘനേരം ആലിംഗനം ചെയ്യുമ്പോൾ സെറോട്ടോണിന്റെ അളവ് കൂടുകയും ഇതു നമ്മുടെ മനസ്സിനെ സ്വസ്ഥമാക്കുകയും സന്തോഷമുണ്ടാക്കുകയും ചെയ്യുന്നു.

4. ഏകാന്തതയും ഉത്കണ്ഠയും അകറ്റി ആത്മവിശ്വാസം പകരാൻ സഹായിക്കുന്നു.

5. ടെൻഷൻ കുറയ്ക്കുകയും രക്തചംക്രമണം കൂട്ടുകയും വേദന ശമിപ്പിക്കുകയും ചെയ്യുന്നു.