ഫ്രിഡ്ജിൽ‌ സൂക്ഷിക്കുന്നവ വിഷമയമാകാതിരിക്കാൻ

പാകം ചെയ്ത വിഭവങ്ങൾ, തണുപ്പിക്കാൻ ഫ്രിഡ്ജിൽ‌ വയ്ക്കുമ്പോഴും ചില കാര്യങ്ങൾ നിഷ്കർഷിച്ചിട്ടുണ്ട്. പാകം ചെയ്ത വിഭ‍വം തണുത്താലുടൻ അവയെ ഫ്രിഡ്ജിലടച്ചു സൂക്ഷിക്കണം. അല്ലാത്ത പക്ഷം വായുവിൽ അടങ്ങിയിട്ടുള്ള അണുക്കൾ അതിൽ പ്രവേശിക്കാൻ ഇടയാകുന്നു. ഫ്രീസറിൽ സൂക്ഷിക്കുന്ന മീനും ഇറച്ചിയുമെല്ലാം മൂന്നു ദിവസത്തിനകം ഉപയോഗിക്കണം. അവയെ പ്രത്യേകം വൃത്തിയുള്ള കവറുകളിലോ, പാത്രങ്ങളിലോ വച്ചു സൂക്ഷിക്കാൻ ഒ‍ാർമിക്കണം ഫ്രീസറിൽ വയ്ക്കാൻ അനുവദനീയമായ പാക്കിങ്ങിൽ വേണം ഇത്തരം വിഭവങ്ങൾ സൂക്ഷിക്കാൻ.

കഴിവതും ചൂടുള്ള ആഹാരങ്ങൾ പാകം ചെയ്ത് അധികം വൈകാതെ തന്നെ വിളമ്പാൻ ശ്രദ്ധിക്കുക. അതുപോലെ തന്നെ പാനീയങ്ങൾ പുഡ്ഡിങ്, െഎസ്ക്രീം പോലുള്ള വിഭവങ്ങളും ഫ്രിഡ്ജ‍ിനു പുറത്തെടുത്ത ഉടൻ വിളമ്പാൻ ശ്രദ്ധിക്കുക.

ക്യാൻ ചെയ്ത വിഭവങ്ങൾ ഉപയോഗിക്കുന്നവരാണെങ്കിൽ ക്യാനുകളുടെ ആകൃതിയിൽ വ്യത്യാസം തോന്നിയാൽ അവ ഉപയോഗിക്കരുത്. ബാക്ടീരിയയുടെ പ്രവർത്തനം മൂലമുണ്ടാകുന്ന വാതകമാണ് അവയിലെ ആകൃതിക്കു വ്യത്യാസം വരുത്താൻ കാരണമാകുന്നത്.

ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ അപകടമാകുന്ന വസ്തുക്കൾ

ഫ്രിഡ്ജിൽ‌ ഭക്ഷ്യവിഭവങ്ങൾ സൂക്ഷിക്കുമ്പോൾ ഫ്രിഡ്ജ് നന്നായി പ്രവർത്തിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുക. ഫ്രിഡ്ജ് 4ം Cലും ഫ്രീസർ 18ം Cലും സെറ്റ് ചെയ്തിരിക്കണം. സൂക്ഷ്മാണുക്കളുടെ പ്രവർത്തനം ഈ താപനിലയിൽ നടക്കാത്തതുകൊണ്ടാണ് ഇങ്ങനെ നിഷ്കർഷിക്കുന്നത്. മുറിച്ചുവച്ച പഴങ്ങളും പച്ചക്കറികളും ഫ്രിഡ്ജിൽ‌ തന്നെ സൂക്ഷ‍ിക്കാൻ ശ്രദ്ധിക്കുക. ഫ്രീസറിൽ നിന്ന് എടുത്തു പുറത്തു വച്ചശേഷം വീണ്ടും ഫ്രീസറിൽ വയ്ക്കുമ്പോൾ ഭക്ഷണത്തിൽ അണുക്കളുടെ സാന്നിധ്യം ഉള്ളതായി തെളിഞ്ഞിട്ടുണ്ട്. ഫ്രിഡ്ജിലെ പാത്രങ്ങൾ തമ്മിൽ അകലം ഉണ്ടാകണം. വായു സഞ്ചാരം ഉണ്ടായാലേ ഫ്രിഡ്ജിന്റെ പ്രവർത്തനം മെച്ചപ്പെട്ടതാകൂ. ഫ്രിഡ്ജ് വൃത്തിയായി സൂക്ഷിക്കുകയും വേണം.

തണുപ്പിച്ച ഭക്ഷണം ഉപയോഗിക്ക‍ുമ്പോൾ‌

പാകം ചെയ്ത ആഹാരം രണ്ടു മണിക്കൂറിൽ കൂടുതൽ പുറത്തുവച്ചാൽ, അണുബാധയുണ്ടാകും ആവശ്യമുള്ള ആഹാരം മാത്രം വിളമ്പി പുറത്തുവയ്ക്കാൻ ശ്രദ്ധിക്കുക. ഫ്രീസറിൽ സൂക്ഷിച്ച മാംസാഹാരങ്ങൾ പുറത്തെടുത്ത് തണുപ്പു മാറ്റിയ ഉടൻ തന്നെ പാകം ചെയ്യാൻ ശ്രദ്ധിക്കുക. ഇറച്ചിയും മറ്റും നല്ല ചൂടിൽ തന്നെ പാകം ചെയ്യാൻ ശ്രദ്ധിക്കുക. കഷണങ്ങളുടെ ഉള്ളിലേക്ക് ചൂട് എത്താനാണിത്. 62-63Cനു മുകളിൽ പാകം ചെയ്താലേ അണുക്കളെ നശിപ്പിക്കാനാകൂ. ചാറുകറികൾ തിളയ്ക്കുന്നവരെയെങ്കിലും ചൂടാക്കണം. അല്ലാത്തവ നന്നായി ആവി വരുന്നവരെ ചൂടാക്കണം 4-5 മിനിറ്റ് കൂടുതൽ ചൂടാക്കിയാൽ വളരെ നല്ലത്. ഒന്നിൽ കൂടുതൽ തവണ ചൂടാക്കുന്നതു ഭക്ഷണത്തിന്റെ രുച‍ിയെയും പോഷണങ്ങളെയും ബാധിക്കുന്നു. ഫ്രിഡ്ജിലെ ആഹാരം മൂന്നു നാലു ദിവസം വരെയും ഫ്രീസറിലെ ഭക്ഷണം മൂന്നാഴ്ചവരെയും സ‍ൂക്ഷിച്ചുവച്ചു ഉപയോഗിക്കാം.