Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവയവങ്ങളുടെ ഉത്തേജനത്തിന് ജാനു ശീർഷാസനം; വിഡിയോ

ജനനേന്ദ്രിയ വ്യൂഹങ്ങളുടെ കാര്യക്ഷമത വർധിക്കുന്നതിനും ഉദരാന്തർഭാഗങ്ങളിലെ അവയവങ്ങൾക്ക് ഉത്തേജനം കിട്ടുന്ന തിനും ‘ജാനു ശീർഷാസനം’ സഹായിക്കുന്നു. കൂടാതെ പൈൽസിനും പ്രമേഹത്തിനും ആശ്വാസം ലഭിക്കും. ശരീര ത്തിലെ ദുർമേദസ്സ് കുറയും. 

ചെയ്യുന്നവിധം : ഇരുകാലും മുന്നോട്ടു നീട്ടിവച്ചു നിവർന്നിരിക്കുക. ഇനി വലതു കാൽ മടക്കി ആ കാലിന്റെ ഉപ്പൂറ്റി മലദ്വാരത്തിനു മുകളിൽ ചേർത്തു വയ്ക്കുക. പാദം തുടയോടു ചേർന്നിരിക്കണം. ഇതോടൊപ്പം കൈ രണ്ടും അതതുവശത്തെ തുടയിൽ കമഴ്ത്തിവയ്ക്കുക. കാൽമുട്ടുകൾ രണ്ടും തറയിൽ പതിഞ്ഞിരിക്കുകയും വേണം. ഈ നിലയിൽ സാവധാനം ശ്വാസമെടുത്തുകൊണ്ട് ഇരുകയ്യും നേരെ മുകളിലേക്കു യർത്തണം. ഇനി ശ്വാസം വിട്ടുകൊണ്ടു കുനിഞ്ഞ് ഇടതു കാലിന്റെ പെരുവിരലിൽ രണ്ടു കൈകൊണ്ടും പിടിച്ച്, നെറ്റി ഇടതു കാൽമുട്ടിൽ മുട്ടിക്കാൻ ശ്രമിക്കുക. വീണ്ടും ശ്വാസമെ ൊടുത്തുകൊണ്ടു നിവർന്നു വരികയും അതോടൊപ്പം കൈ രണ്ടും ഉയർത്തുകയും ശ്വാസം വിട്ടുകൊണ്ടു കൈകൾ താഴ്ത്തി പൂർവസ്ഥിതിയിലാകുകയും ചെയ്യണം. അഞ്ചോ ആറോ തവണ ആവർത്തിക്കാം. ഇതേ പോലെ കാലുകൾ മാറ്റിവച്ചും ചെയ്യേണ്ടതാണ്. 

Read More : Health and Yoga