Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടു മുഖമുള്ള വീട്; ആദ്യം ജീവിതം, പിന്നെ...

doctor-home-kasargod കരിയറും ജീവിതവും പരസ്പരം ഇടകലരാത്ത വിധം ഈ വീട്ടിൽ സമ്മേളിക്കുന്നു.

കാസർഗോഡ് കാഞ്ഞങ്ങാട് 40 സെന്റിൽ 5600 ചതുരശ്രയടിയിലാണ് ഡോക്ടർ ഇബ്രാഹിമിന്റെ വീട്. കരിയറിനെയും കുടുംബത്തെയും ജീവിതത്തിന്റെ രണ്ടുമുഖങ്ങളായി പ്രതിഫലിപ്പിക്കുംവിധമാണ് വീടിന്റെ എലിവേഷൻ. രണ്ടു പോർച്ചുകളുണ്ട് വീട്ടിൽ. പ്രധാന പോർച്ചിലൂടെയാണ് സ്വീകരണമുറിയിലേക്കും മറ്റു ഭാഗങ്ങളിലേക്കുമുള്ള എൻട്രി. രണ്ടാമത്തെ പോർച്ചിലൂടെ കൺസൾട്ടേഷൻ റൂമിലേക്കെത്താം. രോഗികൾ മറ്റും എത്തുമ്പോഴും വീടിനുള്ളിലെ സ്വകാര്യത നിലനിൽക്കും വിധം രണ്ടിടങ്ങളും വേറിട്ട് സ്ഥിതി ചെയ്യുന്നു.

kasargod-home-exterior

ട്രോപ്പിക്കൽ ശൈലിയിൽ സ്ലോപ് റൂഫ് വാർത്ത് അതിൽ ഷിംഗിൾസ് വിരിച്ചു. ഇതിലൂടെ ഉള്ളിലെ ചൂടിനെ പ്രതിരോധിക്കാനും കഴിയുന്നു. സ്വകാര്യത ഉറപ്പാക്കിക്കൊണ്ട് സെമി ഓപ്പൺ ശൈലിയിലാണ് അകത്തളങ്ങൾ ഒരുക്കിയത്.

kasargod-home-family-living

മറൈൻ പ്ലൈ, വെനീർ ഫിനിഷിലാണ് ഫർണിഷിങ് ചെയ്തത്. വിട്രിഫൈഡ് ടൈലുകൾക്കൊപ്പം വുഡൻ ഫ്ളോറിങ്ങും നൽകിയിരിക്കുന്നു. ഇടങ്ങളെ വേർതിരിക്കാനായി വുഡൻ ഫ്ളോറിങ്ങും ഹൈലൈറ്റർ വോളുകളും നൽകിയിരിക്കുന്നു.

kasargod-home-living

വുഡും, സ്‌റ്റെയിൻലെസ്സ് സ്റ്റീലുമാണ് ഗോവണിയിലും കൈവരിയിലും നിറയുന്നത്. ഗോവണി കയറിച്ചെല്ലുന്നത് ഓപ്പൺ ഹാളിലേക്കാണ്.

kasargod-home-stair
kasargod-home-upperhall

നാലു കിടപ്പുമുറികളാണ് വീട്ടിൽ. മുകളിലും താഴെയും രണ്ടു വീതം ക്രമീകരിച്ചു. മുറികളിൽ അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവയും നൽകി. മുകൾനിലയിൽ കിഡ്സ് റൂം വർണാഭമായി ഒരുക്കി.

kasargod-home-kidbed

ലളിതവും ഉപയോഗക്ഷമവുമായ അടുക്കള. ഇവിടെ ഒരു ബ്രേക്ഫാസ്റ്റ് കൗണ്ടറും നൽകിയിട്ടുണ്ട്. 

kasargod-home-kitchen

നാച്വറൽ സ്‌റ്റോൺ പാകി മുറ്റം ഉറപ്പിച്ചു. ബാക്കിയിടങ്ങളിൽ പൂച്ചെടികളും കാണാം. ചുരുക്കത്തിൽ കരിയറും ജീവിതവും പരസ്പരം ഇടകലരാത്ത വിധം ഈ വീട്ടിൽ സമ്മേളിക്കുന്നു.

kasargod-home-hall

Project Facts

Location- Kanhangad, Kasargod

Area- 5600 SFT

Plot- 40 cents

Owner- Dr. Ibrahim

Designer- Muneer

Nufail-Muneer Associates, Calicut

Mob- 9847249528