Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാട്ടിക്കൂട്ടലുകളില്ല, ആവശ്യങ്ങൾ മാത്രം

simple-house-atholi പ്രകടനപരതയ്ക്ക് പ്രാധാന്യം നൽകാതെ ആവശ്യങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ട് രൂപകൽപ്പന ചെയ്തതാണ് ഈ വീടിനെ വ്യത്യസ്തമാക്കുന്നത്.

കോഴിക്കോട് അത്തോളിയിൽ 10 സെന്റിൽ 2350 ചതുരശ്രയടിയിലാണ് ഈ വീട് നിർമിച്ചിരിക്കുന്നത്. അത്യാവശ്യ സൗകര്യങ്ങളുള്ള ഒരു വീട് എന്നതുമാത്രമായിരുന്നു ഉടമസ്ഥന്റെ ഡിമാൻഡ്. സമകാലിക ശൈലിയിലാണ് പുറംകാഴ്ചയും അകത്തളങ്ങളും. ചെറിയ പോർച്ചും സിറ്റൗട്ടും കടന്നാണ് അകത്തേക്ക് എത്തുക. സെമി ഓപ്പൺ ശൈലിയിൽ അകത്തളങ്ങൾ ഒരുക്കിയത് വിശാലതയ്‌ക്കൊപ്പം സ്ഥല ഉപയുക്തതയും നൽകുന്നു. 

simple-formal-living

വെള്ള നിറമാണ് അകത്തളങ്ങളിൽ നൽകിയത്. ജിപ്സം+ വെനീർ ഫിനിഷിൽ ഫോൾസ് സീലിങ് ചെയ്ത് ഇൻഡയറക്ട് ലൈറ്റിങ് കൊടുത്തത് ഇന്റീരിയറിൽ പ്രസന്നത നിറയ്ക്കുന്നു. വിട്രിഫൈഡ് ടൈലുകളാണ് നിലത്തു വിരിച്ചത്. പ്ലൈവുഡ്, വെനീർ ഫിനിഷിലാണ് അകത്തളങ്ങൾ ഫർണിഷ് ചെയ്തത്.  

simple-house-upper

എട്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. ഗോവണിയുടെ താഴെയായി വാഷ് ഏരിയ ഒരുക്കി. എംഎസ്സും വുഡും കൊണ്ടാണ് ഗോവണിയുടെ കൈവരികൾ. മുകൾനിലയിലും ലിവിങ് ഒരുക്കി. പ്രകാശം സമൃദ്ധമായി കടന്നുവരാനായി ഗോവണിയുടെ വശത്തെ ഭിത്തികളിലും മുകൾനിലയിലുമൊക്കെ വെർട്ടിക്കൽ സ്‌കൈലൈറ്റുകൾ നൽകിയിട്ടുണ്ട്. 

simple-house-dining

നാല് കിടപ്പുമുറികളിലും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യങ്ങൾ നൽകിയിട്ടുണ്ട്. റോളർ ബ്ലൈൻഡുകൾ ജനാലകൾക്ക് ഭംഗി പകരുന്നു. 

simple-house-bed

പ്ലൈവുഡ്+ലാമിനേറ്റ് ഫിനിഷിലാണ് അടുക്കളയിലെ കാബിനറ്റുകൾ നിർമിച്ചത്.

കൺസ്ട്രക്ഷനും ഫർണിഷിങ്ങും ഉൾപ്പെടെ 50 ലക്ഷം രൂപയാണ് വീടിന് ചെലവായത്. ചുരുക്കത്തിൽ പ്രകടനപരതയ്ക്ക് പ്രാധാന്യം നൽകാതെ ആവശ്യങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ട് രൂപകൽപ്പന ചെയ്തതാണ് ഈ വീടിനെ വ്യത്യസ്തമാക്കുന്നത്.

ചിത്രങ്ങൾ- അഖിൽ കൊമാച്ചി

Project Facts

Location- Atholi, Calicut

Area- 2350 SFT

Plot- 10 cents

Owner- Abhilash

Designer- Saleem

Saleem Associates

Mob- 9946824606

Completion year- Apr 2018