Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെറും ആറുമാസം! ഇടത്തരക്കാർ ഇഷ്ടപ്പെടും വീട് റെഡി

before-after ആവശ്യങ്ങൾ വ്യക്തമായി തിരിച്ചറിഞ്ഞു കുറവുകൾ പരിഹരിക്കുന്ന ഡിസൈൻ നയം സ്വീകരിച്ചതാണ് ഈ വീടിനെ ശ്രദ്ധേയമാക്കുന്നത്.

മലപ്പുറം എടക്കരയാണ് രജിത്കുമാറിന്റെ വീട്. പഴയ വീട്ടിൽ സ്ഥലപരിമിതിയും അസൗകര്യങ്ങളും എറിയപ്പോഴാണ് വീട് പുതുക്കിപ്പണിയുന്നതിനെക്കുറിച്ച് രജിത് ആലോചിച്ചത്. ലിവിങ്, ഡൈനിങ്, മൂന്ന് കിടപ്പുമുറികൾ, കിച്ചൻ എന്നിവയാണ് ഇവിടെ നേരത്തേയുണ്ടായിരുന്നത്. 

വെറും ആറുമാസം കൊണ്ട് പുതിയ കാലത്തോട് ചേർന്ന് നിൽക്കുന്ന വീട് ഇവിടെ ഉയർന്നു. ഇടങ്ങളുടെ പുനർക്രമീകരണത്തിലൂടെയാണ് സ്ഥലപരിമിതി മറികടന്നത്. പുനരുദ്ധാരണം പൂർത്തിയാക്കാനായി.

ren-exterior

മാറ്റങ്ങൾ 

  • ഫ്ലാറ്റ് റൂഫിനു പകരം സ്ലോപ് റൂഫ് ആക്കിമാറ്റി. ഇതിനു മുകളിൽ ഷിംഗിൾസ് വിരിച്ചു.
  • പോർച്ച് ഫോർമൽ ലിവിങ്ങാക്കി മാറ്റി. വലതു വശത്തേക്കു മാറി പോർച്ച് പുതുതായി നിർമിച്ചു.
  • ലിവിങ് ഡൈനിങ് ഏരിയകളെ കൂട്ടിയിണക്കി വിശാലമാക്കി. 
living
  • മുകൾനിലയിൽ രണ്ടു കിടപ്പുമുറികൾ പുതുതായി പണിതു. പിങ്ക് തീമിൽ കിഡ്സ് റൂം ഒരുക്കി.
  • മോഡുലാര്‍ കിച്ചൻ അതേപടി പുനഃസ്ഥാപിച്ചു. എങ്കിലും കൗണ്ടർടോപ്പ്, കബോർഡുകൾ എന്നിവ പരിഷ്കരിച്ചു. ഇതിനടുത്തായി പാൻട്രി സ്പേസും ഒരുക്കി.
dining

താഴെയുണ്ടായിരുന്ന കിടപ്പുമുറികൾ അതേപടി നിലനിർത്തി. ലിവിങ്ങിലേക്ക് വേണ്ട ഫർണിച്ചർ മാത്രമാണ് പുതുതായി നിർമ്മിച്ചത്. മറ്റെല്ലാ ഫർണിച്ചറും പഴയവ തന്നെ.

bedroom

ഫോർമൽ ലിവിങ്, ഫാമിലി ലിവിങ് എന്നിവിടങ്ങളിൽ ഫാൾസ് സീലിങ് ചെയ്ത് ആകർഷകമാക്കിയിട്ടുണ്ട്. പർഗോള പാർടീഷൻ നൽകി രണ്ടിടങ്ങളെയും വേർതിരിച്ചു. ഫാമിലി ലിവിങ്ങിന്റെ വശത്ത് പ്രത്യേക പൂജാമുറി ഒരുക്കി. വീടിന്റെ മുൻവശത്ത് പണ്ടുണ്ടായിരുന്ന പൂന്തോട്ടം അതേപടി നിലനിർത്തിയിട്ടുണ്ട്. 

ren-home-lawn

ചുരുക്കത്തിൽ ആവശ്യങ്ങൾ വ്യക്തമായി തിരിച്ചറിഞ്ഞു കുറവുകൾ പരിഹരിക്കുന്ന ഡിസൈൻ നയം സ്വീകരിച്ചതാണ് ഈ വീടിനെ ശ്രദ്ധേയമാക്കുന്നത്.

Project Facts

Location- Edakkara, Malappuram

Plot- 28 cents

Owner- Rajith Kumar

Designer- Prasad K

Arc Builders, Nilambur

Mob- 9539160555