Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇങ്ങനെയൊക്കെ രൂപം മാറാമോ? അതിശയിപ്പിക്കും ഈ കാഴ്ചകൾ!

before-after പഴയ വീടുതന്നെയാണോ ഈ കോലത്തിലേക്ക് മാറിയതെന്ന് ഒറ്റനോട്ടത്തിൽ ആരും അദ്ഭുതത്തോടെ ചോദിച്ചുപോകും.

തറവാട് വീട്ടിൽ കാലപ്പഴക്കത്തിന്റെ ബലഹീനതകളും സ്ഥലപരിമിതികളും വർധിച്ചപ്പോഴാണ് പ്രവാസിയായ അബ്ദുൽ സലാം പുതിയ വീടിനെക്കുറിച്ച് ആലോചിച്ചു തുടങ്ങിയത്. എന്നാൽ പഴയ വീടിനോടുള്ള വൈകാരിക അടുപ്പം മൂലം പൂർണമായി പൊളിച്ചു കളയാനും തോന്നിയില്ല. അങ്ങനെയാണ് പുതുക്കിപ്പണിയിലേക്കെത്തിയത്. അത് ഒരു ഒന്നൊന്നര പുതുക്കിപ്പണിയായി മാറി.. ആ കഥയിലേക്ക്....

old-house പഴയ വീട്

കോഴിക്കോട് മാവൂരാണ് കാലത്തിനൊത്ത് മുഖം മിനുക്കിയ ഈ കേൾക്കാൻ വീട്. റോഡുനിരപ്പിൽ നിന്നും താഴ്ന്നു കിടക്കുന്ന 10 സെന്റ് പ്ലോട്ടായിരുന്നു ഇവിടെ. മുറ്റത്തിന് 4 മീറ്റർ മാത്രമേ വീതിയുള്ളായിരുന്നു. ഒരു മഴ പെയ്യുമ്പോഴേ വെള്ളക്കെട്ടാകും. ആദ്യം ഇതിനാണ് പരിഹാരം കണ്ടത്. താഴ്ന്ന പ്ലോട്ട് മണ്ണിട്ട് പൊക്കി. പല തട്ടുകളായി മുറ്റം ഒരുക്കി. ഇതോടെ മുറ്റത്തിന് കൂടുതൽ സ്ഥലം ലഭിച്ചു. 

renovated-view

മാറ്റങ്ങൾ 

  • സ്ട്രക്ച്ചർ പൊളിച്ച് സമകാലിക ശൈലിയിലേക്ക് മാറ്റിയെടുത്തു.
  • താഴെ പുതുതായി ഒരടുക്കള പണിതു.
  • മുകൾനിലയിൽ മൂന്ന് കിടപ്പുമുറികൾ പണിതു. ഇതിൽ ഒരെണ്ണം സ്റ്റഡി ഏരിയയാക്കി മാറ്റി.
renovated-upper-living
  • പഴയ ടൈലുകൾ മാറ്റി വിട്രിഫൈഡ് ടൈലുകൾ വിരിച്ചു. ഗോവണിയിൽ ഗ്രാനൈറ്റ് മാറ്റി വുഡൻ ഫ്ളോറിങ് ചെയ്തു.
  • പഴയ വാതിലുകളും ജനാലകളും പാടെ മാറ്റി.
  • പഴയ വീട്ടിലെ പ്രെയർ സ്‌പേസ് സ്വീകരണമുറിയോട് ചേർത്ത് വലുതാക്കി.
renovated-living

1200 ചതുരശ്രയടിയായിരുന്നു പഴയ വീടിന്റെ വിസ്തീർണം. പുതിയ വീടിന്റെ വിസ്തീർണം 3000 ചതുരശ്രയടിയാണ്.  സമകാലിക ശൈലിയിലാണ് വീടിന്റെ എലിവേഷൻ. മുൻവശത്തെ ഭിത്തിയിൽ ഡബിൾ ഹൈറ്റിൽ എക്സ്പോസ്ഡ് ക്ലാഡിങ് ടൈലുകൾ വിരിച്ചു. സ്ഥലങ്ങളുടെ പുനർക്രമീകരണത്തിലൂടെയാണ് സ്ഥലപരിമിതി മറികടന്നത്. 

renovated-hall

ജിപ്സം ഫോൾസ് സീലിങിനൊപ്പം വാം ടോൺ ലൈറ്റിങ് അകത്തളങ്ങളിൽ പ്രസന്നത നിറയ്ക്കുന്നു.

ഊണുമേശയുടെ ഡിസൈൻ ശ്രദ്ധേയമാണ്. ഒരുവശത്തായി കസേരകളും മറുവശത്തായി ബെഞ്ചും നൽകി.  ഗോവണി കയറി ചെല്ലുമ്പോൾ ഒരു L സീറ്റർ ലിവിങ് ക്രമീകരിച്ചു.

dining

പ്ലൈവുഡ്+ മൈക്ക ഫിനിഷിലാണ് അടുക്കള.  ഗ്രാനൈറ്റാണ് കൗണ്ടറിനു വിരിച്ചത്. 

renovated-kitchen

വിശാലമായ അഞ്ചു കിടപ്പുമുറികളാണ് പുതിയ വീട്ടിൽ. എല്ലാത്തിനും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവ ക്രമീകരിച്ചു. 

renovated-bed

വീടിനോടൊപ്പം തന്നെ ഭംഗിയുണ്ട് കാർ പോർച്ചിനും. ട്രസ് വർക്ക് ചെയ്ത് പോളികാർബണേറ്റ് ഷീറ്റ് വിരിച്ച മേൽക്കൂരയാണ് ഇതിന്റെ ഹൈലൈറ്റ്. മുറ്റം നാച്വറൽ സ്‌റ്റോണും ഗ്രാസും പാകി ഉറപ്പിച്ചു. 

front-view

സെമി ഓപ്പൺ ശൈലിയിലാണ് അകത്തളങ്ങൾ ഒരുക്കിയത്. ക്രോസ് വെന്റിലേഷൻ നൽകിയതിനാൽ കാറ്റും വെളിച്ചവും കൂടുതലായി അകത്തേക്കെത്തുന്നു. ചുരുക്കത്തിൽ പഴയ വീടുതന്നെയാണോ ഈ കോലത്തിലേക്ക് മാറിയതെന്ന് ഒറ്റനോട്ടത്തിൽ ആരും അദ്ഭുതത്തോടെ ചോദിച്ചുപോകും. 

ചിത്രങ്ങൾ- അജീബ് കൊമാച്ചി 

Project Facts

Location- Mavoor, Calicut

Plot- 10 cents

Area- 3000 SFT

Owner- Abdul Salam

Designer- Muhammed Jaseem

Inspace Design, Mavoor, Calicut

Mob- 9400583393

Completion year- Feb 2018