Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ കാഴ്ചകളിലേക്ക് ഒരു അഡാർ മാറ്റം!

before-after

സ്ട്രക്ച്ചർ നിർമിച്ച വീടിനെ മാറ്റിയെടുത്ത കഥയാണ് പ്രവാസിയായ ഉടമസ്ഥൻ നസീബിന് പറയാനുള്ളത്. പണിതു കഴിഞ്ഞപ്പോഴാണ് വീട്ടിൽ സ്ഥലപരിമിതിയും വെളിച്ചക്കുറവും പ്രശ്നമാണെന്ന് മനസ്സിലായത്. പിന്നെ പ്ലാൻ മാറ്റി പണിയുകയായിരുന്നു. കോഴിക്കോട് വടകര 23 സെന്റിൽ 4200 ചതുരശ്രയടിയിലാണ് പുതിയ വീട് തലയുയർത്തി നിൽക്കുന്നത്.

renovated-structure-vadakara

അകത്തള ക്രമീകരണത്തിലൂടെയാണ് സ്ഥലപരിമിതി മറികടന്നത്. ആദ്യം നിർമിച്ച സ്ട്രക്ച്ചർ ഫ്ലാറ്റ് റൂഫായിരുന്നു. അതിനു മുകളിൽ ട്രസ് നൽകി സ്ലോപ് റൂഫാക്കി മാറ്റി. വീടിന്റെ ഒരു പുറംഭിത്തി മുഴുവൻ ബ്രിക് ക്ലാഡിങ് നൽകി ഹൈലൈറ്റ് ചെയ്തിരിക്കുന്നു. കടപ്പ സ്റ്റോൺ വിരിച്ചു മുറ്റം കെട്ടിയെടുത്തു. 

old-house പഴയ വീട്

മാറ്റങ്ങൾ 

മുകളിലും താഴെയും ഓരോ കിടപ്പുമുറികൾ കൂട്ടിച്ചേർത്തു.

വരാന്ത നീളംകൂട്ടി.

ഫാമിലി ലിവിങ് ഏരിയ കൂട്ടിച്ചേർത്തു.

കിച്ചൻ മോഡേൺ ശൈലിയിലേക്ക് മാറ്റിയെടുത്തു.

ഗോവണിയുടെ പൊസിഷൻ മാറ്റിപ്പണിതു.

vadakara-upper

താഴത്തെ നില ഇറ്റാലിയൻ മാർബിളും മുകൾനില ടൈലുമാണ് വിരിച്ചത്. തടിയുടെ പ്രൗഢി നിറയുന്ന അകത്തളങ്ങളാണ് വീടിന്റെ ഹൈലൈറ്റ്. ഫർണിച്ചറുകൾ മിക്കവയും ടീക് കൊണ്ടു നിർമിച്ചവയാണ്. വീടിനകത്ത് സ്വർണപ്രഭ വിരിയിക്കുന്ന ഷാൻലിയറുകളും ലൈറ്റുകളുമെല്ലാം ഗൃഹനാഥൻ ദുബായിൽ നിന്നും ഇറക്കുമതി ചെയ്തതാണ്. തടിയും ടഫൻഡ് ഗ്ലാസുമാണ് ഗോവണിയുടെ കൈവരികളിൽ നിറയുന്നത്.

vadakara-chandlier

ഡബിൾ ഹൈറ്റിലാണ് സ്വീകരണമുറി. ആദ്യം കണ്ണു പതിയുന്നത് ഡബിൾ ഹൈറ്റിൽ നൽകിയ ടെക്സ്ചർ ഭിത്തിയിലേക്കാണ്. സ്വീകരണമുറിയിൽ നിന്നും ഗ്ലാസ് പാനൽ നൽകി കോർട്യാർഡിലേക്ക് കാഴ്ച നൽകിയിരിക്കുന്നു.

vadakara-living

കോർട്യാർഡാണ്‌ വീടിനകത്തെ ഒരു ശ്രദ്ധാകേന്ദ്രം. പർഗോള റൂഫിലൂടെ സ്വാഭാവിക പ്രകാശം അകത്തേക്കെത്തുന്ന വിധമാണ് രൂപകൽപന. ഇവിടെ ഒരു ആട്ടുകട്ടിലും ഒരുക്കി. ബ്രിക് ക്ളാഡിങ്ങാണ് ഭിത്തികൾക്ക് ഭംഗി നൽകുന്നത്.

vadakara-courtyard

എട്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. 

vadakara-dining

ഗ്ലാസ് ഫിനിഷിലാണ് മോഡുലാർ കിച്ചൻ. കൊറിയൻ സ്റ്റോണാണ് കൗണ്ടറിൽ വിരിച്ചത്. ചെറിയൊരു ബ്രേക്ഫാസ്റ്റ് കൗണ്ടറും ഇവിടെ നൽകിയിരിക്കുന്നു. സമീപം വർക്കിങ് കിച്ചനും നൽകിയിട്ടുണ്ട്.

vadakara-kitchen

വിശാലമായാണ് കിടപ്പുമുറികൾ നിർമിച്ചത്. അറ്റാച്ച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവ നൽകിയിരിക്കുന്നു. മാസ്റ്റർ ബെഡ്റൂമിന്റെ ഭിത്തിയിൽ സിഎൻസി കട്ടിങ് ഡിസൈനുകൾ നൽകിയത് ഭംഗി പകരുന്നുണ്ട്. 

രാത്രിയിൽ വിളക്കുകൾ കൺതുറക്കുന്നതോടെ വീട് പ്രഭാപൂരിതമാകും. ചെറിയ പൂന്തോട്ടവും പുൽത്തകിടിയുമെല്ലാം വീടിന്റെ പുറംകാഴ്ചയ്ക്ക് പിന്തുണ നൽകുന്നുണ്ട്.

ചിത്രങ്ങൾ- അജീബ് കൊമാച്ചി

Project Facts

Location- Vadakara, Calicut

Plot- 23 cents

Area- 4200 SFT

Owner- Naseeb

Designer- Rafeeq

Nimfra Arcitects

Mob- 9539989898

Completion year- 2018