വെറും മൂന്നര സെന്റിൽ പണിത കലക്കൻ വീട്!

ബെംഗളൂരു പോലെ ഒരു മെട്രോ നഗരത്തിന്റെ സ്ഥലപരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് വിശാലമായ വീടൊരുക്കാം എന്നു തെളിയിക്കുകയാണ് ഹൊസൂരിലുള്ള ഈ ഭവനം. വെറും മൂന്നര സെന്റിലാണ് എല്ലാ സൗകര്യങ്ങളും ഒത്തുചേരുന്ന ഇരുനില വീട് ഒരുക്കിയത്. 3121 ചതുരശ്രയടിയാണ് വിസ്തീർണം. സ്ഥലപരിമിതിയെ അപ്രസക്തമാക്കുന്ന ഡിസൈനാണ് വീടിന്റെ സവിശേഷത.

സമകാലിക ശൈലിയിലാണ് വീടിന്റെ എലിവേഷൻ. പരമാവധി സ്ഥല ഉപയുക്തത ലഭിക്കുന്നതിന് ബോക്സ് പാറ്റേൺ നൽകി. എലിവേഷനിൽ സ്റ്റോൺ ക്ലാഡിങ് നൽകി. 

ലിവിങ്, ഡൈനിങ്, കിച്ചന്‍, നാലു കിടപ്പുമുറികൾ എന്നിവയാണ് പ്രധാനമായും ഒരുക്കിയിരിക്കുന്നത്. സൂക്ഷ്മമായാണ് ഓരോ ഇടങ്ങളും ചിട്ടപ്പെടുത്തിയിരിക്കുന്നത്. വാതിൽ തുറന്നു കയറുന്നത് വിശാലമായ ഹാളിലേക്കാണ്. ഇതിന്റെ വശങ്ങളിലായി ലിവിങ്, ഡൈനിങ് ഒരുക്കിയിരിക്കുന്നു. ഓരോ ഇടങ്ങളെയും ഹാൻഡ്മെയ്ഡ് പെയിന്റിങ്ങുകൾ നൽകി ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. മാർബിളാണ് പ്രധാന ഇടങ്ങളിൽ നിലത്തു വിരിച്ചിരിക്കുന്നത്. കിടപ്പുമുറികളിൽ വുഡൻ ഫ്ലോറിങ് നൽകി.

വെനീർ പാനലിങ്, ടെക്സ്ചർ പെയിന്റ് എന്നിവ നൽകി ഫോർമൽ, ഫാമിലി ലിവിങ് ഏരിയകൾ ഹൈലൈറ്റ് ചെയ്തിട്ടുണ്ട്.

മൾട്ടി പർപ്പസ് ഫർണീച്ചറുകളാണ് അകത്തളത്തിലെ മറ്റൊരു ആകർഷണം. കിടക്കയായി മാറ്റാവുന്ന സോഫയാണ് എന്റർടെയിൻമെന്റ് റൂമിലെ ആകർഷണം. ഇതിനോട് ചേർന്നുള്ള ഓപ്പൺ ടെറസിൽ ബാർബിക്യൂ കോർണരും സിറ്റിങ് ഏരിയയും ഒരുക്കി. ആർട്ടിഫിഷ്യൽ ഗ്രാസ് നൽകി ലാൻഡ്സ്കേപ്പിങ്ങും ഒരുക്കി. 

ആറു പേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. ഇതിനു പിന്നിലെ ഭിത്തി വെനീർ ഫിനിഷിൽ ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. സ്റ്റീലും ടഫൻഡ് ഗ്ലാസും ഉപയോഗിച്ചാണ് ഗോവണിയുടെ കൈവരികൾ. ഗോവണി കയറി ചെല്ലുന്നത് അപ്പർ ഹാളിലേക്കാണ്. ഇവിടെയും സിറ്റിങ് സ്‌പേസും ടിവി യൂണിറ്റും നൽകിയിട്ടുണ്ട്.

പ്രൗഢിയോടെയാണ് മാസ്റ്റർ ബെഡ്‌റൂം ഒരുക്കിയിരിക്കുന്നത്. വോൾ ടു സീലിങ് വുഡൻ പാനലിങ്ങാണ് പ്രധാന ആകർഷണം. ബാത്റൂമിലും ആഡംബരം തുടരുന്നു.

കിഡ്സ്‌റൂമും കലാപരമായി ഒരുക്കി. വലിച്ചു നീട്ടാവുന്ന കിടക്കയും ഓപ്പൺ വാഡ്രോബുമാണ് പ്രധാന ആകർഷണം. വെനീർ ഫിനിഷിലാണ് കിച്ചൻ കബോർഡുകൾ. കൗണ്ടറിൽ കൊറിയൻ സ്റ്റോൺ വിരിച്ചു.

മിക്ക മുറികളിലും ജിപ്സം സീലിങ്ങും വാം ടോൺ ലൈറ്റിങ്ങും നൽകിയിട്ടുണ്ട്. ചുരുക്കത്തിൽ ഫലപ്രദമായി ഡിസൈൻ ചെയ്താൽ സ്ഥലപരിമിതികൾ സ്വപ്നഗൃഹത്തിനു തടസമല്ല എന്നു തെളിയിക്കുകയാണ് ഈ വീട്.

Project Facts

Location- Hosur, Bangalore

Plot- 3.5 cents

Area- 3121 SFT

Owner- Bluejay Enterprises

Designer- Nebin Ashraf

Rubenius Interiors, Bangalore

Mob- 9902772007