അഞ്ചു സെന്റിൽ ലാവിഷായി വീട് പണിയാം!

നഗരത്തിൽ പണിയുന്ന വീടുകളുടെ പ്രധാന പ്രശ്നം സ്ഥലപരിമിതിയാണ്. സ്ഥലത്തിന് തീവിലയുള്ള കൊച്ചി പോലെയുള്ള നഗരങ്ങളിൽ വീട് പണിയുമ്പോൾ പ്രത്യേകിച്ചും. ഓരോ ഇഞ്ചും ഉപയുക്തമാക്കുക എന്നത് ഇവിടെ പ്രധാനമാണ്. സ്ഥലപരിമിതിയെ അപ്രസക്തമാക്കുന്ന ഡിസൈനാണ് എറണാകുളം കടവന്ത്രയിൽ അഞ്ചു സെന്റിൽ നിർമിച്ചിരിക്കുന്ന റോണി ജോസിന്റെ വീടിനെ സവിശേഷമാക്കുന്നത്. 

പരമ്പരാഗത സമകാലിക ശൈലികൾ കൂട്ടിയിണക്കിയാണ് വീട് പണിതത്. പോർച്ച്, ലിവിങ്, ഡൈനിങ്, കിച്ചൻ, മൂന്നു കിടപ്പുമുറികൾ എന്നിവയാണ് 1847 ചതുരശ്രയടിയുള്ള ഇരുനില വീട്ടിൽ ഒരുക്കിയിരിക്കുന്നത്. ന്യൂട്രൽ നിറങ്ങളാണ് അകത്തു നൽകിയിരിക്കുന്നത്.

വിട്രിഫൈഡ് ടൈലുകളാണ് നിലത്തു വിരിച്ചിരിക്കുന്നത്. വെന്റിലേഷന് പ്രാധാന്യം നൽകിയാണ് ഡിസൈൻ. കാറ്റും വെളിച്ചവും നിറയാനായി നിരവധി ജാലകങ്ങളും ഇവിടെ നൽകിയിരിക്കുന്നു.

കാന്റിലിവർ ശൈലിയിൽ ഒരുക്കിയ ബാൽക്കണിയാണ് പുറംകാഴ്ചയിലെ ഒരു പ്രധാന ആകർഷണം. കാന്റിലിവർ ശൈലിയിൽ തന്നെയാണ് ഗോവണിയും. പരമാവധി ഡെഡ് സ്‌പേസുകൾ ഒഴിവാക്കാൻ ഇത് സഹായിക്കുന്നു. സ്‌റ്റെയിൻലെസ് സ്റ്റീലും ടഫൻഡ് ഗ്ലാസുമാണ് ഗോവണിയുടെ കൈവരികളിൽ ഉപയോഗിച്ചിരിക്കുന്നത്.

താഴെ ഒരു കിടപ്പുമുറിയും മുകൾനിലയിൽ രണ്ടു രണ്ടു കിടപ്പുമുറികളുമാണുള്ളത്. മുകളിലെ രണ്ടു മുറികൾക്കും ബാൽക്കണികൾ നൽകിയിട്ടുണ്ട്. സ്‌റ്റോറേജിന്‌ പ്രാധാന്യം നൽകിയാണ് കിടപ്പുമുറികൾ. ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവയും നൽകിയിട്ടുണ്ട്.

മോഡുലാർ ശൈലിയിൽ കിച്ചൻ. കൊറിയൻ സ്റ്റോൺ കൗണ്ടറിൽ വിരിച്ചു. പ്ലൈവുഡ് ഫിനിഷിലാണ് കബോർഡുകൾ. ചുരുക്കത്തിൽ ചെറിയ പ്ലോട്ടിലും പരമാവധി സൗകര്യങ്ങളുള്ള വീട് പണിയാം എന്ന്‌ ഈ വീട് തെളിയിക്കുന്നു.

Project Facts

Location- Kadavanthra, Ernakulam

Plot- 5 cents

Area- 1847 SFT

Owner- Rony Jose

Architect- Ninan Philip

Ninan Philip Associates, Kochi

Mob- 9447030808