ഈ ഓണത്തിന് നിങ്ങളുടെ വീട് ലോകം കാണട്ടെ!

ഓണം മലയാളിക്ക് ഒരു തിരിച്ചുപോക്കാണ്. ഓർമകളിലേക്കും വേരുകളിലേക്കുമുള്ള തിരിച്ചുപോക്ക്...അതുകൊണ്ടാണ് ലോകത്തെവിടെയാണെങ്കിലും ഓണക്കാലത്ത് മലയാളി തന്റെ വീട്ടിലേക്ക് മടങ്ങിയെത്താൻ മോഹിക്കുന്നത്. ഓണം അതിന്റെ പൂർണതയിലെത്തുന്നത് വീടും വീട്ടുകാരും ഒത്തുചേരുമ്പോഴാണ്. ഇത്തവണ നിങ്ങളുടെ വീട്ടിലെ ഒത്തുചേരലുകൾ കൂടുതൽ ഹൃദ്യമാക്കാൻ മനോരമ ഓൺലൈൻ അവസരമൊരുക്കുന്നു- ഓണവീട് കോണ്ടസ്റ്റിലൂടെ.

നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം

  • നിങ്ങളുടെ വീടിന്റെ നല്ല ചിത്രങ്ങളും ലഘുവിവരണവും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചുതരിക. 
  • പേര്, സ്ഥലം, മൊബൈൽ നമ്പർ എന്നിവ ഉറപ്പായും രേഖപ്പെടുത്തുക.
  • വീ ട്രാൻസ്ഫർ/ ഗൂഗിൾ ഡ്രൈവ് എന്നിവ വഴിയും ചിത്രങ്ങൾ പങ്കുവയ്ക്കാം. 
  • ഓഗസ്റ്റ് 12 ആണ് ചിത്രങ്ങൾ സ്വീകരിക്കുന്ന അവസാനതീയതി.
  • തിരഞ്ഞെടുക്കപ്പെടുന്ന മൂന്നു വീടുകളിലേക്ക് മനോരമ ഓൺലൈൻ സർപ്രൈസ് സമ്മാനവുമായി എത്തും.
  • കൂടാതെ മനോരമ ഓൺലൈനിലെ ജനപ്രിയ ആർക്കിടെക്ചർ ഷോ ആയ സ്വപ്നവീടിലൂടെ നിങ്ങളുടെ വീടിന്റെ വിശേഷങ്ങളും ലോകം കാണും.

നിബന്ധനകൾ

  • വീടിന്റെ ചിത്രങ്ങളും നിലവിലെ അവസ്ഥയും തമ്മിൽ മാറ്റം ഉണ്ടാകാൻ പാടില്ല.
  • വീടിന്റെ ചിത്രങ്ങൾ മനോരമഓൺലൈനിന് പുനർപ്രസിദ്ധീകരിക്കാൻ അവകാശമുണ്ടായിരിക്കും.
  • നിയമാവലിയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ മനോരമ ഓൺലൈനിനു അവകാശമുണ്ടായിരിക്കും.
  • വിധിനിർണയം സംബന്ധിച്ച് മനോരമഓൺലൈൻ പാനലിന്റെ തീരുമാനം അന്തിമമായിരിക്കും.