Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭവനവായ്പ; ആവശ്യമുള്ള മുഴുവൻ തുകയും ലഭിക്കുമോ ?

547451008

സ്വന്തമായി ഒരു വീടെന്ന സ്വപ്നത്തിലേക്ക് അടുക്കുമ്പോൾ സാധാരണക്കാരന് പ്രധാന പ്രശ്നം പണമാണ്. ഈ സമയത്താണു മിക്കവരും ഭവനവായ്പകളെ ആശ്രയിക്കുന്നത്. അത്തരത്തിൽ ഭവനവായ്പയ്ക്കായി ശ്രമിക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്നു നോക്കാം... 

വീട് നിർമിക്കുന്നതിനും വാങ്ങുന്നതിനുമായ മുഴുവൻ തുകയും ബാങ്കുകൾ നൽകില്ല. ആകെത്തുകയുടെ 75 - 80% വരെയാണ് അനുവദിക്കുന്നത്. 20 % മാർജിൻ തുക കയ്യിൽ കരുതണം. സാധാരണഗതിയിൽ വാർഷിക വരുമാനത്തിന്റെ 4 ഇരട്ടിയാണ് വായ്പത്തുക നിശ്ചയിക്കുന്നത്. ചില ബാങ്കുകൾ 40 വയസ്സിൽ താഴെയുള്ളവർക്കു വാർഷിക വരുമാനത്തിന്റെ 5 ഇരട്ടിവരെ നൽകാറുണ്ട്. ഗ്രോസ് ശമ്പളമാണ് പരിഗണിക്കുന്നത്. എടുക്കാൻ പോകുന്ന വായ്പയുടെ മാസത്തവണ നെറ്റ് ശമ്പളത്തിൽനിന്നു കിഴിച്ചാലും കുറഞ്ഞത് 25 % ബാക്കി കയ്യില‌ുണ്ടാവണം. കിട്ടാവുന്ന തുക എത്രയെന്നും മാസംതോറും എത്ര തിരിച്ചടയ്ക്കാനാവുമെന്നും കൃത്യമായി മനസ്സിലാക്കണം. ഇൻകം ടാക്സ് ചട്ടപ്രകാരം ഭവന വായ്പാ തിരിച്ചടവു തവണകൾക്കു നികുതിയിളവുണ്ട്. പലിശയും നികുതിയിളവ് പരിധിയിൽപെടും. 

x-default

∙ ചില ബാങ്കുകൾ, വായ്പ മുൻകൂർ അടച്ചുതീർക്കുന്നതിന് ഒരു നിശ്ചിത തുക ഈടാക്കാറുണ്ട്. വായ്പയുടെ നിശ്ചിത ശതമാനമാകും ചാർജ് ചെയ്യുന്നത്. ചില‌ർ ചിലയവസരങ്ങളിൽ വായ്പാ പ്രോസസിങ് ഫീസ് ഈടാക്കാറില്ല. ലീഗൽ ചാർജിന്റെ കാര്യത്തിൽ പൊതു മാനദണ്ഡം ഉണ്ടാവാറുണ്ട്. ഇത്തരം കാര്യങ്ങളെല്ലാം കൃത്യമായി അന്വേഷിച്ചു മനസ്സിലാക്കണം. മിക്ക ബാങ്കുകൾക്കും ഇത്തരം വായ്പകൾ കൈകാര്യം ചെയ്യാൻ പ്രത്യേക വിഭാഗമുണ്ട്. 

∙ ഒരു ബാങ്കിൽനിന്നു വായ്പയെടുത്ത്, കുറച്ചു കഴിയുമ്പോൾ മറ്റൊന്നിലേക്കു ഭവനവായ്പ മാറ്റുന്നവരുണ്ട്. ഇത്തരത്തിൽ മാറ്റുമ്പോൾ നിയമപരമായ കാര്യങ്ങൾ പരിശോധിക്കുന്നതിനുള്ള ലീഗൽ ചാർജ് ഈടാക്കാറുണ്ട്. ഇതും കണക്കുകൂട്ടിവേണം ബാങ്ക് മാറ്റം. 

∙ ചില ബാങ്കുകൾ  പ്രത്യേക വായ്പകൾ അനുവദിക്കാറുണ്ട്. ഭവനവായ്പ എടുത്തവർക്ക്, ഫർണിഷിങ്ങിനും മറ്റുമായാണ് ഈ വായ്പ. 10 ശതമാനത്തിൽ അധികമാകും പലിശനിരക്ക്. തിരിച്ചടവു കാലാവധി പരമാവധി 5 വർഷമാണ് മിക്കവരും നൽകുന്നത്. അതതു ബാങ്കിൽനിന്നു ഭവനവായ്പ എടുത്തവർക്കു മാത്രമാണ് ഈ വായ്പ.