എന്തൊരു മേക്ക്ഓവർ! ഒരു സ്‌കൂൾ മുഖം മാറിയപ്പോൾ...

രാത്രിയിൽ ഹൈലൈറ്റർ വിളക്കുകളുടെ പ്രഭാവത്തിൽ കുളിച്ചു നിൽക്കുന്ന കട കാണാൻ ഒരു പ്രത്യേക ഭംഗി തന്നെയാണ്.

അങ്കമാലിയിലെ പഴയൊരു സ്‌കൂൾ കെട്ടിടമാണ് വി ഐ പി വുഡ് ക്രാഫ്റ്റ്‌സ് എന്ന ഫർണിച്ചർ ഷോപ്പായി മുഖം മാറിയത്.
പ്രകൃതിദത്ത തടിയിൽ തീർക്കുന്ന ഫർണിച്ചർ ഉത്പന്നങ്ങളാണ് ഇവിടെ വിൽക്കുന്നത്. അതിനാൽ കടയും ഇതിനു പിന്തുണ നൽകുന്ന ആംബിയൻ സിലായിരിക്കണം എന്ന ആവശ്യമാണ് ക്ലയന്റ് മുന്നോട്ടുവച്ചത്.

  • പഴയകാല ഇംഗ്ലിഷ് സിനിമകളിലെ കൗബോയ് കഫേകളെ മാതൃകയാക്കിയാണ് ഡിസൈൻ ഒരുക്കിയത്. ഡിസൈനിലും നിർമാണത്തിലുമെല്ലാം മിതത്വം പാലിച്ചിരുന്നു.
  • തറയിൽ നാച്വറൽ വുഡൻ ഫ്ലോറിങ്ങാണ് ചെയ്തിരിക്കുന്നത്.
  • പഴയ കെട്ടിടത്തിലെ തടിയും കട്ടിളകളും പുനരുപയോഗിച്ചത് ചെലവ് നന്നായി കുറയ്ക്കാൻ സഹായിച്ചു.
  • ജൂട്ട് (ചണനാര്) കൊണ്ടാണ് സീലിങ് നിർമിച്ചിരിക്കുന്നത്. ഇത് ചെലവിനൊപ്പം കടയ്ക്കുള്ളിൽ ചൂടും നന്നായി കുറയ്ക്കുന്നു.
  • കുട്ട കൊണ്ടുള്ള കസ്റ്റം മെയ്ഡ് തൂക്കുവിളക്കുകൾ അകത്തളത്തിന് മനോഹാരിത പകരുന്നു.
  • ഊർജ ഉപയോഗം കുറയ്ക്കുന്നതിന് എൽഇഡി ലൈറ്റുകളാണ്  ഉപയോഗിച്ചിരിക്കുന്നത്. ന്യൂട്രൽ ടോണിലുള്ള വെളിച്ചം അകത്തളത്തിൽ പ്രസന്നമായ ആംബിയൻസ് നിറയ്ക്കുന്നു.
പഴയ സ്‌കൂൾ



കടയുടെ മുൻഭാഗത്ത് ചെറിയൊരു പുൽത്തകിടിയും ലൈറ്റും നൽകിയിട്ടുണ്ട്. രാത്രിയിൽ ഹൈലൈറ്റർ വിളക്കുകളുടെ പ്രഭാവത്തിൽ കുളിച്ചു നിൽക്കുന്ന കട കാണാൻ ഒരു പ്രത്യേക ഭംഗി തന്നെയാണ്.

Project Facts
Place: VIP Wood Craft
Angamali

Architect & Design
Creo Homes
9645999973
http://creohomes.in/