അനാശാസ്യം ശല്യമായി; ഷാഹിദ് പുതിയ വീട്ടിലേക്ക്!

മുംബൈയിലെ സെലിബ്രിറ്റി കോളനിയായ വർലിയിൽ 56 കോടി രൂപയ്ക്കാണത്രെ താരം ഫ്ലാറ്റ് വാങ്ങിയത്.

ബോളിവുഡ് ആരാധകർക്ക് ഏറെ പ്രിയങ്കരനാണ് ഷാഹിദ് കപൂർ. സിനിമയുടെ വെള്ളിവെളിച്ചത്തേക്കാൾ കുടുംബത്തിന് നൽകുന്ന പ്രാധാന്യമാണ് ഒരുകാരണം. ഷാഹിദിന്റെ ഇൻസ്റ്റഗ്രാം പേജിൽ കൂടുതലും ജുഹുവിലെ വീടും കുടുംബവുമൊത്തുള്ള നിമിഷങ്ങളുമാണ്. തങ്ങളുടെ രണ്ടാമത്തെ കൺമണിയെ കാത്തിരിക്കുകയാണ് ഷാഹിദും ഭാര്യ മിറയും. തനിക്ക് ഏറെ പ്രിയപ്പെട്ട വീട് ആയിട്ടുകൂടി കഴിഞ്ഞ ആറുമാസമായി ചേക്കേറാൻ പുതിയ കൂടിനായുള്ള അന്വേഷണത്തിലായിരുന്നു ഷാഹിദ്. 

ജുഹുവിലുള്ള തന്റെ ഫ്ലാറ്റിനു സമീപം അനാശാസ്യ പ്രവർത്തനങ്ങൾ വ്യാപകമായതാണ് പുതിയ വീട് കണ്ടത്തെത്താൻ താരത്തെ പ്രേരിപ്പിച്ചത് എന്നാണ് റിപ്പോർട്ടുകൾ. 2014 മിറയുമായുള്ള വിവാഹത്തിന് മുൻപുതന്നെ ഷാഹിദ് ഈ ഫ്ലാറ്റ് സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ പുതിയ വീടിനായുള്ള അന്വേഷണം സഫലമായിരിക്കുകയാണ്.

മുംബൈയിലെ സെലിബ്രിറ്റി കോളനിയായ വർലിയിൽ കടലിനെ അഭിമുഖീകരിച്ചുള്ള ആഡംബര ഫ്ലാറ്റ് താരം സ്വന്തമാക്കി എന്നാണ് പുറത്തുവരുന്ന വിവരം. 42, 43 നിലകളിലായി സ്ഥിതിചെയ്യുന്ന ഡുപ്ലെയ്‌ അപ്പാർട്മെന്റാണ് ഷാഹിദ് സ്വന്തമാക്കിയത്. 56 കോടി രൂപയ്ക്കാണത്രെ താരം ഫ്ലാറ്റ് വാങ്ങിയത്. അഭിഷേക് ബച്ചനും അക്ഷയ് കുമാറിനും ഈ ഫ്ലാറ്റ് സമുച്ചയത്തിൽ വീടുകളുണ്ട്. 2015 ൽ 27 കോടിക്കാണ് അക്ഷയ് കുമാർ ഇവിടെ ഫ്ലാറ്റ് സ്വന്തമാക്കിയത്. അഭിഷേക് ബച്ചനും ഐശ്വര്യ റായിയും 2014 ൽ 41 കോടിക്കാണ് ഇവിടെ ഫ്ലാറ്റ് വാങ്ങിയത്...