Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യന്ത്രങ്ങൾ വാങ്ങാം; യന്ത്രബാങ്ക് തുടങ്ങാം

വിത മുതൽ കൊയ്ത്തിനുവരെയുള്ള യന്ത്രങ്ങൾ വാങ്ങാൻ കൃഷിവകുപ്പിന്റെ സഹായം. ചെറുകിട, നാമമാത്ര കർഷകർക്കും പട്ടികജാതി വിഭാഗത്തിൽപ്പെടുന്നവർക്കും വനിതകൾക്കും 50% വരെയാണ് സബ്സിഡി. കർഷകസംഘങ്ങൾ, സ്വയംസഹായസംഘങ്ങൾ, സഹകരണസംഘങ്ങൾ തുടങ്ങിയവയ്ക്കും സഹായം ലഭിക്കും.   

യന്ത്രങ്ങൾ- പരമാവധി സഹായം 50% നിരക്കിൽ (രൂപ)ട്രാക്ടർ (2 വീലർ 8–20 PTO HP മുതൽ 

4 വീലർ 40–70 PTO HP വരെ)- രണ്ട് – അഞ്ച് ലക്ഷം

പവർ ടില്ലർ- 0.65 – 0.85 ലക്ഷം

ഞാറുനടീൽ യന്ത്രം- ഒന്നര– എട്ടു ലക്ഷം

സെൽഫ് പ്രൊപ്പൽഡ് റീപ്പർ കം ബൈൻഡർ- 1.75 – രണ്ടര ലക്ഷം പോസ്റ്റ് ഹോൾ ഡിഗ്ഗർ / കാഗർ / 

മറ്റുനടീൽ യന്ത്രങ്ങൾ- 0.75 –0.90 ലക്ഷംഉദ്യാനയന്ത്രങ്ങൾ ട്രാക്ക് ട്രോളി, നടീൽമാധ്യമം നിറയ്ക്കുന്ന യന്ത്രം, വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഉദ്യാനയന്ത്രങ്ങൾ(പ്രൂണിങ്, ബഡിങ് 

ഗ്രാഫ്റ്റിംങ്, ഷിയറിങ്- 0.50– രണ്ടു ലക്ഷം ട്രാക്ടറിൽ ഘടിപ്പിക്കുന്ന യന്ത്രങ്ങൾ (ഡിസ്ക് പ്ലൗ, ഹാരോ, കേജ് വീൽ, ചാലുകോരി, വരമ്പുകോരി, മണ്ണു കട്ട ഉടയ്ക്കൽ യന്ത്രം, ചിസൽ പ്ലൗ, ന്യൂമാറ്റിക് പ്ലാന്റർ, പ്ലാസ്റ്റിക് മൾച്ച്, 

സീഡ് ഡ്രിൽ)- 0.10 ലക്ഷം മുതൽ 0.50 ലക്ഷം വരെ ബ്രഷ് കട്ടർ‌ / ത്രഷർ / മോവർ 0.30 ലക്ഷം

ചാഫ് കട്ടർ‌- 0.20 ലക്ഷം

ബണ്ട് ഫോർമർ- 0.30 ലക്ഷം

പവർ വീഡർ‌- 0.35 ലക്ഷം

ബെയിലർ- ഒന്നര ലക്ഷം

ലേസർ ലാൻഡ് ലെവലർ- രണ്ടു ലക്ഷം

കംബൈൻഡ് ഹാർവസ്റ്റർ- ഏഴ് – എട്ട് ലക്ഷം വരെ ട്രീ ക്ലൈംബർ, മറ്റു ലഘുയന്ത്രങ്ങൾ, ഉദ്യാനത്തിൽ 

ഉപയോഗിക്കുന്ന ലഘുയന്ത്രങ്ങൾ- 1200 മുതൽ 10,000 വരെ

അലുമിനിയം ഏണി, തോട്ടി, പ്ലക്കർ- 15,000ഉദ്യാനവിളകൾക്കുള്ള വിളവെടുപ്പാനന്തര 

സൗകര്യങ്ങളൊരുക്കൽ- 1.80 ലക്ഷം

മിനി അരി മിൽ- 2.40 ലക്ഷം

ചെറുധാന്യമിൽ- 5.40 ലക്ഷം

നീർ‌ജലീകരണ യൂണിറ്റ് / ഹ്യുമിഡിഫയർ- 1.80 ലക്ഷം

പാക്കിങ് മെഷീൻ- മൂന്നു ലക്ഷം

സോളാർ ഡ്രയർ- 3.50 ലക്ഷം

നാപ്സാക്ക് സ്പ്രേയർ (പവർ ഓപ്പറേറ്റഡ്)- 3100–3800 

നാപ്സാക്ക് സ്പ്രേയർ (മാനുവൽ സ്പ്രേയർ)- 750 

ട്രാക്ടർ ഓപ്പറേറ്റ‍ഡ് സ്പ്രേയർ- 0.37–1.25 ലക്ഷം

പരിസ്ഥിതിസൗഹൃദ വിളക്കുകെണി- 0.15 ലക്ഷം

പക്ഷികളെ പേടിപ്പിക്കൽ യന്ത്രം- 0.75 ലക്ഷം സൗരോർ‌ജത്തിൽ / വൈദ്യുതിയിൽ പ്രവർത്തിക്കുന്ന

വന്യമൃഗങ്ങളെ അകറ്റുന്ന ഉപകരണങ്ങൾ- 0.25–0.35 ലക്ഷം

ഹൈഡ്രോപോണിക് യന്ത്രങ്ങൾ- മൂന്ന് – ആറു ലക്ഷം

15 HP വരെയുള്ള പോർട്ടബിൾ ഇറിഗേഷൻ 

പമ്പ് സെറ്റുകൾ- ഒരു HP ക്ക് 0.018 ലക്ഷം എന്ന നിരക്കിൽ

സബ്മേഴ്സിബിൾ പമ്പുകൾക്കും ഇലക്ട്രിക് പമ്പുസെറ്റുകളുടെ റിമോട്ട് മോട്ടോർ ഓപ്പറേറ്ററുകൾക്കും ധനസഹായമുണ്ട്. വിശദ

വിവരങ്ങൾ കൃഷിഭവനുകളിൽ ലഭിക്കും.

യന്ത്രബാങ്കുകൾ 

കസ്റ്റം ഹയറിങ് സെന്ററുകളിൽ വാടകയ്ക്ക് നൽകുന്നതിനായി  യന്ത്രങ്ങൾ വാങ്ങുന്നതിന് പദ്ധതി സമർപ്പിക്കുന്നതിന്റെ അടി

സ്ഥാനത്തിൽ സഹായം. 40% നിരക്കിലാണ് സബ്സിഡി. 25 ലക്ഷത്തിന്റെ  പദ്ധതിക്ക് 10 ലക്ഷം രൂപയും 40 ലക്ഷത്തിന്റെ  പദ്ധതിക്ക് 16 ലക്ഷം രൂപയും സഹായം ലഭിക്കും.

ഗ്രാമങ്ങളിൽ യന്ത്രബാങ്കുകൾ

സഹകരണ സംഘങ്ങൾ, സ്വയം സഹായ സംഘങ്ങൾ, കർഷക ഉത്പാദക സംഘങ്ങൾ എന്നിവയ്ക്ക് യന്ത്രബാങ്കുകൾ തുടങ്ങാൻ സഹായം. തിരഞ്ഞെടുത്ത പഞ്ചായത്തുകളിലാണ് പദ്ധതി. 80% സബ്സിഡി നിരക്കിൽ പരമാവധി എട്ടു ലക്ഷം രൂപ വരെ സഹായം.

പച്ചക്കറി– മുരിങ്ങ വിത്ത്

തമിഴ്നാട് കാർഷിക സർവകലാശാലയുടെ പികെഎം ഇനം തക്കാളി (കിലോയ്ക്ക് 1000 രൂപ), സിഒ ഇനം പാവൽ, പടവലം, വഴുതന, സങ്കരയിനം സിഒ 1ചുരയ്ക്ക, അമര (800 രൂപ/ കിലോ) പി.കെ.എം ഇനം മുരിങ്ങ (3000രൂപ/ കിലോ)എന്നിവയുടെ വിത്ത് വിൽപനയ്ക്ക്. ഒരു കിലോ വരെ 100 രൂപയാണ് പാക്കിങ് ചാർജ്.

vegetables@tnau.ac.in  ഫോൺ: 0422–6611283

പച്ചക്കറിത്തൈകൾ

കൊല്ലം കൃഷിവിജ്ഞാനകേന്ദ്രത്തിൽ ഗ്രാഫ്റ്റ് വഴുതന, തക്കാളി, കത്തിരി വിത്തു പാക്കറ്റ് 10 രൂപ നിരക്കിൽ ലഭ്യമാണ്. പ്രോട്രേയിൽ 2.25 രൂപ നിരക്കിലും പേപ്പർ കപ്പിൽ അഞ്ചു രൂപ നിരക്കിലും പച്ചക്കറിത്തൈകൾ കിട്ടും. മുൻകൂർ ബുക്ക് ചെയ്യണം.

ജൈവനിയന്ത്രണകാരികളായ പേസിലോമൈസ‍ഡ്, ട്രൈക്കോഡെർമ, ബീവേറിയ, വെർ‌ട്ടിസീലിയം., മെറ്റാറൈസിയം, നിമേറിയ, കഡാവർ എന്നിവയും ലഭ്യമാണ്. ഫോൺ: 0474–2663599

കോഴിക്കുഞ്ഞുങ്ങൾ

ചെങ്ങന്നൂർ സെൻട്രർ ഹാച്ചറിയിൽ ഒരു ദിവസം പ്രായമായ ഗ്രാമശ്രീ, കരിങ്കോഴി, ഫാൻസി കോഴിക്കുഞ്ഞുങ്ങളും കാടക്കുഞ്ഞുങ്ങളും ബുക്കിങ് അനുസരിച്ചു ലഭിക്കും. ഫോൺ: 0479–2452277

ഇന്ത്യാ റബര്‍ മീറ്റ്

ഒാഗസ്റ്റ് 30,31 തീയതികളില്‍ നടത്താനിരുന്ന ഇന്ത്യാ റബര്‍ മീറ്റ് ഈമാസം 30,31 തീയതികളില്‍ െകാച്ചി ഹോട്ടല്‍ ഹയാത്തില്‍ നടക്കും.