Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൂശ്മാണ്ഡത്തിനു കുറ‍ഞ്ഞ വില

x-default

വിപണിയിലെ ഏറ്റവും വില കുറഞ്ഞ പച്ചക്കറിയേതാണ്? തൃശൂരിൽ കിലോയ്ക്ക് അ‍ഞ്ചു രൂപ മാത്രം കിട്ടിയ കുമ്പളങ്ങ തന്നെ. പോഷകസമൃദ്ധമായ കുമ്പളങ്ങായ്ക്ക് പാലക്കാട് ഏഴു രൂപയും മഞ്ചേരിയിൽ 13 രൂപയും കിട്ടി. എന്നാൽ അയൽസംസ്ഥാനത്തുനിന്നുള്ള കുമ്പളങ്ങ  ചാലയിലും തൃശൂരിലും 20 രൂപയ്ക്കും കൊല്ലത്ത് 15 രൂപയ്ക്കും എറണാകുളത്തും കൽപറ്റയിലും 14 രൂപയ്ക്കും ആലപ്പുഴയിലും കോട്ടയത്തും 12 രൂപയ്ക്കും പാലക്കാടും ആലുവയിലും 10 രൂപയ്ക്കുമാണ് വിറ്റത്. നാടൻ ചുവന്ന ചീരയ്ക്ക് തലശ്ശേരിയിൽ 25 രൂപയും എറണാകുളത്ത് 20 രൂപയും പാലക്കാട് 16 രൂപയും കിട്ടിയപ്പോൾ തമിഴ്നാട്ടിൽനിന്നുള്ള ചീര കൊല്ലത്ത് 30 രൂപയ്ക്കാണ് വിറ്റത്. പൈനാപ്പിളിനു  കൽപറ്റയിലും ചാലയിലും തലശ്ശേരിയിലും 42 രൂപ വില കിട്ടി. എന്നാൽ എറണാകുളത്തും പാലക്കാടും പെരുമ്പാവൂരും 30 രൂപ മാത്രമായിരുന്നു വില. പൈനാപ്പിൾ പട്ടണമായ വാഴക്കുളത്ത് 31 രൂപയായിരുന്നു വില.  വെള്ളരിക്കായ്ക്ക് തലശ്ശേരിയിൽ 18 രൂപയും തൃശൂരും മഞ്ചേരിയിലും 15 രൂപയും കിട്ടിയപ്പോൾ പാലക്കാട് 12 രൂപയും കോട്ടയത്ത് 10 രൂപയും മാത്രമായിരുന്നു വില.

പാവയ്ക്കായ്ക്ക് ഏറ്റവും വില ലഭിച്ചത് കോട്ടയത്താണ്– 47 രൂപ. ചാലയിൽ 45 രൂപയും കിട്ടി. മറ്റ് വിപണികളിൽ ആലപ്പുഴ–40, മഞ്ചേരി–35, പാലക്കാട്–35, പെരുമ്പാവൂർ–40 എന്നിങ്ങനെയായിരുന്നു പാവയ്ക്കായുടെ വില. തമിഴ്നാട്ടിൽനിന്നുള്ള പാവയ്ക്കായ്ക്ക് പാലക്കാട് വിപണിയിൽ 15 രൂപയാണ് വില രേഖപ്പെടുത്തിയത്.  പയറിനു ചാലയിൽ 75 രൂപ വില കിട്ടിയപ്പോൾ തൃശൂരിൽ വില 30 രൂപ മാത്രമായിരു

ന്നു. പാലക്കാട് 35 രൂപയും കോട്ടയത്ത് 45 രൂപയും എറണാകുളത്ത് 38 രൂപയും മഞ്ചേരിയിൽ 40 രൂപയും നാടൻപയറിനു വില കിട്ടി.  അന്നേദിവസംതന്നെ കോട്ടയത്ത് 18 രൂപയ്ക്കും ചാലയിൽ 20 രൂപയ്ക്കും തൃശൂരിൽ 25 രൂപയ്ക്കും ആലപ്പുഴയിൽ 40 രൂപയ്ക്കും വരവ് പയറും കിട്ടാനുണ്ടായിരുന്നു.