Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാടൻ കന്നുകാലി: എണ്ണം കുറഞ്ഞത് വിശദീകരിക്കണം

cow-cattle

കേരളത്തിൽ നാടൻ കന്നുകാലികളുടെ എണ്ണം കുറയുന്നതിന്റെ കാരണം വ്യക്‌തമാക്കാൻ സംസ്‌ഥാന സർക്കാരിനു ദേശീയ ഹരിത ട്രൈബ്യൂണലിന്റെ (എൻജിടി) നിർദേശം. രാജ്യത്തെ നാടൻ കന്നുകാലികളുടെ വംശനാശം തടയാൻ നടപടിയാവശ്യപ്പെട്ട് അശ്വിനി കുമാർ എന്ന അഭിഭാഷകൻ നൽകിയ ഹർജിയാണ് ജസ്‌റ്റിസ് സ്വതന്തർ കുമാർ അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്.

കേസിൽ കേരളം നൽകിയ സത്യവാങ്‌മൂലത്തിൽ സംസ്‌ഥാനത്ത് 2003ൽ 3,78,182 കന്നുകാലികളുണ്ടായിരുന്നത് 2012ൽ 77,045 ആയി കുറഞ്ഞതായി പറയുന്നു. ഏകദേശം 80% കുറവാണ് ഉണ്ടായതെന്ന് കണക്കുകൾ വ്യക്‌തമാക്കുന്നുവെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. ഇത്ര വേഗത്തിൽ മൃഗങ്ങളുടെ എണ്ണം കുറയുന്നതു തടയാൻ എന്തു നടപടി സ്വീകരിച്ചു, എണ്ണം കുറയുന്നതിന്റെ കാരണമെന്ത്, സംസ്‌ഥാനത്ത് ഇപ്പോൾ എത്ര കന്നുകാലികളുണ്ട് എന്നീ കാര്യങ്ങൾ അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ കൃഷി വകുപ്പു സെക്രട്ടറി നേരിട്ടു ഹാജരായി വിശദീകരിക്കണം.