Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീടു നിറച്ചും മുളകുതൈകൾ

chilli-farmer-ashokan ചേർപ്പ് ഭഗവതി ക്ഷേത്രം റോഡിൽ താമസിക്കുന്ന കോലാട്ട് വീട്ടിൽ അശോകൻ തന്റെ വീട്ടുമുറ്റത്തെ മുളകിൻതൈകളെ പരിചരിക്കുന്നു.

വീടിന്റെ മുറ്റത്തും ടെറസിലും വീടിന്റെ ചുറ്റുപാടും പൂന്തോട്ടം നിർമിക്കുന്നത് നമ്മൾ എല്ലാവർക്കും സുപരിചിതമാണ്. എന്നാൽ തൃശൂർ ചേർപ്പ് ഭഗവതി ക്ഷേത്രം വഴിയിൽ താമസിക്കുന്ന കോലാട്ട് വീട്ടിൽ അശോകന്റെ വീട്ടിലെത്തിയാൽ കാണാനാവുക എങ്ങും പൂത്തും വിളഞ്ഞും നിൽക്കുന്ന വിവിധതരം മുളകു തൈകളാണ്.

കാന്താരി, വെള്ള കാന്താരി, ഉണ്ടമുളക് തുടങ്ങി വിവിധതരം മുളകുകൾ ഇവിടെ കിലോ കണക്കിനാണ് വിളഞ്ഞു നിൽക്കുന്നത്.

പരിചയമുള്ള വീടുകളിൽ നിന്നാണ് മുളകിൻ തൈകൾ ഇദ്ദേഹം ശേഖരിക്കുന്നത്. ബാക്കി വിളഞ്ഞ മുളകിന്റെ വിത്തിൽ നിന്നും ഇദ്ദേഹം തന്നെ വിളയിച്ചെടുക്കും. വീട്ടിലെ ആവശ്യം കഴിഞ്ഞാൽ ബന്ധുക്കൾക്കും പരിചയക്കാർക്കും മുളക് നൽകുക എന്നതാണ് രീതി.