Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ടു പഠിക്കാൻ ഒരു കൃഷിപാഠം

paddy-farming പുതിയവീട്ടിൽ കേശവമാരാരും മകൻ രാജീവും കൃഷിയിടത്തിൽ.

നഷ്ടങ്ങളുടെ കണക്ക് പറഞ്ഞ് കാലാവസ്ഥയെ കുറ്റപ്പെടുത്തി നെൽകൃഷിയിൽനിന്ന് ഓടി ഒളിക്കുന്നവർ വയനാട് ചിക്കല്ലൂർ പുതിയ വീട്ടിൽ കേശവ മാരാരെയും മകൻ രാജീവിനെയും കണ്ടു പഠിക്കണം. നാട്ടുകാർ കുറ്റപ്പെടുത്തുന്നതു പോലെ ഇവർക്ക് നെൽകൃഷി ഭ്രാന്തല്ല ലഹരിയാണ്. ഈ നഞ്ചയ്ക്ക് സ്വന്തമായുള്ള രണ്ട് ഏക്കർ വയലിന് പുറമെ തരിശായി കിടന്നിരുന്ന ചിക്കല്ലൂർ, കല്ലുവയൽ, കരണി, മേച്ചേരി എന്നിവിടങ്ങളിലായി 40 ഏക്കർ വയലാണ് പാട്ടത്തിനെടുത്ത് കൃഷി നടത്തുന്നത്.

നെൽകൃഷിയിൽ ലാഭം കൊയ്യാൻ സ്വകാര്യ സ്ഥാപനത്തിലെ ജോലി ഉപേക്ഷിച്ചാണ് പിതാവിനൊപ്പം മകൻ രാജീവും കൃഷിയിലേക്ക് ഇറങ്ങിയത്. ജോലി ഉപേക്ഷിച്ച് കൃഷിയിലേക്ക് ഇറങ്ങിയപ്പോൾ ഭ്രാന്താണെന്ന് പറഞ്ഞ് കളിയാക്കിയിരുന്നവരിൽ പലരും ഇന്ന് കൃഷിയിലേക്ക് തിരിഞ്ഞിട്ടുണ്ട്. കഴിഞ്ഞ പുഞ്ചയ്ക്ക് മാത്രം ഇവര്‍ 10 ഏക്കർ പാടത്ത് കൃഷിയിറക്കിയിരുന്നു. കൃഷി നടത്തുന്നതിനായി മൂന്ന് ടീല്ലറും ഒരു ടാക്ടറും വാങ്ങിയിട്ടുണ്ട്.

ജൈവ രീതിയിൽ കൃഷികൾ നടത്തുന്നതിനായി പത്തോളം പശുക്കളെയും  വളർത്തുന്നുണ്ട്. രാവിലെ തൊഴിലാളികൾക്ക് ഒപ്പം ഇവരും പണിക്ക് ഇറങ്ങും. ഏറ്റവും കൂടുതൽ വയൽകൃഷി നടത്തുന്ന ഇദ്ദേഹത്തെ കർഷക ദിനത്തിൽ ആദരിച്ചതിന് പുറമെ എല്ലാ സഹായങ്ങളുമായി കണിയാമ്പറ്റ കൃഷി ഭവനും ഇവർക്ക് ഒപ്പമുണ്ട്. ആതിര, ജ്യോതി, ഉമ എന്നീ നെല്ലുകൾക്ക് പുറമെ ഗന്ധകശാലയും വിളയിക്കുന്നുണ്ട് .ഭാര്യ പ്രസന്നയും മറ്റൊരു മകനായ രജ്ഞിത്തും ഇവർക്കൊപ്പമുണ്ട്.