നെൽക്കൃഷി

കേരളത്തെ സംബന്ധിച്ചിടത്തോളം നെൽക്കൃഷിയുടെ വിരിപ്പ് വിളക്കാലം ഏപ്രിൽ–മെയ് മാസങ്ങളിൽ ആരംഭിക്കുന്നു. സീസൺ ഏതായാലും കൃഷി വിജയത്തിന് അതിപ്രാധാന്യമായത് നല്ലയിനത്തിൽപ്പെട്ട ഗുണമേന്മയേറിയ വിത്ത് ആണ്.

വിരിപ്പുവിളയ്ക്കു ശുപാർശ ചെയ്തിട്ടുള്ള ഹ്രസ്വകാലയിനങ്ങളാണ് അന്നപൂർണ, ത്രിവേണി, രോഹിണി, ഐശ്വര്യ, ജ്യോതി, കൈരളി, കാഞ്ചന, ഹർഷ, തുടങ്ങിയവ. മധ്യകാലമൂപ്പുള്ളവയാണു അശ്വതി, ശബരി, ഭാരതി, ആതിര, പഞ്ചമി, ഉമ, പവിഴം, ഭദ്ര തുടങ്ങിയവ. ദീർഘകാല മൂപ്പുള്ളവയാണു രശ്മി, മകം, ധനു തുടങ്ങിയവ. ഓരോ പ്രദേശത്തിനും അനുയോജ്യമായ വിത്ത് കൈവശമില്ലെങ്കില്‍ വിദഗ്ധോപദേശം തേടി വിശ്വസ്തരായ കൃഷിക്കാരിൽനിന്നോ വിശ്വസ്തമായ സ്ഥാപനങ്ങളിൽനിന്നോ മുൻകൂട്ടിതന്നെ വാങ്ങുക. ‘‘വിത്തുഗുണം പത്തു ഗുണം’’ എന്ന ചൊല്ല് അന്വർത്ഥമെന്നു പ്രത്യേകം ഓർമിപ്പിക്കുന്നു.