ലോകത്തിലെ ഏറ്റവും വലിയ പുസ്തകം!

പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജീവിതം ആസ്പദമാക്കി തയാറാക്കിയ ലോകത്തിലെ ഏറ്റവും വലിയ പുസ്തകം അബുദാബിയില്‍. അഞ്ചു ലോക റെക്കോര്‍ഡ് നേടിയ ഈ പുസ്തകം ചെറിയ പെരുനാൾ വരെ അബുദാബി അൽ വഹാദാ മാളിൽ പ്രദര്‍ശിപ്പിക്കും. 

ദിസ് ഈസ് മുഹമ്മദ് എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തിന് അഞ്ചു മീറ്റര്‍ നീളവും 4.03 മീറ്റര്‍ വീതിയുമുണ്ട്. 431 പേജുകളുള്ള പുസ്തകത്തിന്‍റെ ഭാരം 1500 കിലോ. 15 പണ്ഡിതരും 300 തൊഴിലാളികളും ചേര്‍ന്ന് ഒന്‍പത് മാസംകൊണ്ട് നിര്‍മിച്ച പുസ്തകത്തിന് 1.1 കോടി ദിര്‍ഹം ചെലവുവരും. ജാതിമതഭേദമന്യേ എല്ലാവര്‍ക്കുമിടയില്‍ മുഹമ്മദ് നബിയെ പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. 

മുഹമ്മദ് നബിയുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന ഗ്രന്ഥം അബ്ദുല്ല അബ്ദുൽ അസീസ് ആൽ മുസ്ലിഹ് ആണ് രചിച്ചത്. വലുപ്പം, നീളം, വീതി, ഭാരം, വില എന്നിവയ്ക്കാണ് ഗിന്നസ് റെക്കോഡുകൾ ഉള്ളത്. അറബി ഭാഷയിലുള്ള പുസ്തകത്തിന്റെ യു.എ.യിലെ അവസാനത്തെ പ്രദർശനമാണിത്. നൂറുകണക്കിന് പേരാണ് പുസ്‌തകത്തെ അടുത്തറിയാനായി മാളിൽ എത്തുന്നത്.