' സെക്സി ദുർഗയ്ക്ക് പുരാണവുമായി ബന്ധമില്ല, പിന്നെന്താണ് ഇത്രയ്ക്ക് പ്രശ്നം'

സെക്സി ദുർഗ എന്ന സിനമയ്ക്ക് പിന്തുണയുമായി എഴുത്തുകാരൻ മനോജ് കുറൂർ. സെക്സി ദുർഗ എന്ന സിനിമയിലെ ഒരു ബംഗാളി കഥാപാത്രത്തിന്റെ പേരാണു ദുർഗ. അല്ലാതെ അതിനു പുരാണവുമായി ബന്ധമൊന്നുമില്ല. പിന്നെന്തിനാണ് ആ സിനിമയോട്, അതിന്റെ പേരിനോട് ഇത്ര അസഹിഷ്ണുതയെന്ന് മനോജ് കുറൂർ ചോദിക്കുന്നു. സെക്സി ദുർഗ എന്ന പേര് എസ് ദുർഗ എന്നാക്കി ഗോവ ചലചിത്രമേളയിൽ പ്രദർശിപ്പിക്കുവാൻ അനുമതി ലഭിച്ചിരുന്നെങ്കിലും അവസാന നിമിഷം സിനിമയുടെ സെൻസർഷിപ്പ് റദ്ദാക്കുകയായിരുന്നു. വിഷയത്തോട് മനോജ് കുറൂറിന്റെ പ്രതികരണം ഇങ്ങനെ– 

'ചട്ടമ്പിക്കല്യാണി, തെമ്മാടി വേലപ്പൻ, റൗഡി രാമു- ഞാൻ ചെറുപ്പത്തിൽ കണ്ട ചില മലയാള ചലച്ചിത്രങ്ങളാണിവ. കല്യാണി ലക്ഷമീദേവിയുടെ പര്യായമാണ്. വേലപ്പൻ മുരുകനെയും രാമു രാമനെയും കുറിക്കുന്ന പേരുകളിൽനിന്നു വന്നതാണ്. ബഷീറിന്റെ ആനവാരി രാമൻ നായർ മുതൽ സാഹിത്യത്തിലും കോലുനാരായണൻ തുടങ്ങി നാട്ടിൻപുറങ്ങളിലും ഇത്തരം വിളിപ്പേരുകൾ സുലഭമാണ്.

സെക്സി ദുർഗ എന്ന സിനിമയിലെ ഒരു ബംഗാളി കഥാപാത്രത്തിന്റെ പേരാണു ദുർഗ. അല്ലാതെ അതിനു പുരാണവുമായി ബന്ധമൊന്നുമില്ല. പിന്നെന്തിനാണ് ആ സിനിമയോട്, അതിന്റെ പേരിനോട് ഇത്ര അസഹിഷ്ണുത? അതിന്റെ പേര് എസ് ദുർഗ എന്നു മാറ്റിയിട്ടും വിടുന്ന മട്ടില്ല. ഇങ്ങനെയുള്ള വിഷയങ്ങളോടു പ്രതികരിക്കേണ്ടിവരുന്നതുതന്നെ എന്തൊരു ദുരന്തമാണ്! കലാ-സാഹിത്യസൃഷ്ടികൾക്കു പേരിടാൻ പോലും ഇനി ആരോടൊക്കെ ചോദിക്കണം? തീർച്ചയായും പ്രതിഷേധിക്കുന്നു.'

Books In Malayalam LiteratureMalayalam Literature Newsമലയാളസാഹിത്യം