ഷേക്സ്പിയർ കോപ്പിയടിച്ചെന്ന് സോഫ്റ്റ്‍ വെയർ

വിദ്യാർഥികളുടെ റിസർച്ച് തീസിസുകളും പ്രോജക്ടുകളും മൗലികമാണോ അതോ എവിടെ നിന്നെങ്കിലും പകർത്തിയെഴുതിയതാണോ എന്നു കണ്ടെത്തുന്നതിനു വേണ്ടി അവതരിപ്പിച്ച ഓപൺ സോഴ്സ് സോഫ്റ്റ്‍വെയർ ഒടുവിൽ പണി കൊടുത്തിരിക്കുന്നത് സാക്ഷാൽ ഷേക്സ്പിയർക്കാണ്. ഷേക്സ്പിയർ എഴുതിയിരുന്ന കാലത്തെ മറ്റു പുസ്തകങ്ങൾ ഡിജിറ്റലൈസ് ചെയ്ത ശേഷം സോഫ്റ്റ്‍വെയർ ഉപയോഗിച്ചു നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ.

ഷേക്സ്പിയർ കൃതികളെക്കാൾ മുൻപേ രചിക്കപ്പെട്ട പുസ്തകങ്ങളിൽ ഉപയോഗിച്ചിട്ടുള്ള വാക്കുകളും പ്രയോഗങ്ങളും കഥാസന്ദർഭങ്ങളും ഷേക്സ്പിയർ വ്യാപകമായി ഉപയോഗിച്ചിട്ടുണ്ടെന്നാണ് സോഫ്റ്റ് വെയർ കണ്ടെത്തിയിരിക്കുന്നത്. 

പ്രചാരം നേടുകയോ കാര്യമായി വായിക്കപ്പെടുകയോ ചെയ്യാത്ത ആ പുസ്തകങ്ങളിൽ നിന്നും മികച്ച പ്രയോഗങ്ങളും വാക്കുകളും ഷേക്സ്പിയർ തന്റെ കൃതികളിൽ ഉപയോഗിക്കുകയാവാം ചെയ്തത്. ഷേക്സ്പിയർ കൃതികൾ ലോകപ്രശസ്തമായതോടെ പുസ്തകങ്ങളിലെ പ്രയോഗങ്ങളും ശൈലികളും ഷേക്സ്പിയറുടെ പേരിൽ അറിയപ്പെടുകയും ചെയ്തു.

Books In Malayalam LiteratureMalayalam Literature Newsമലയാളസാഹിത്യം