തരൂരിന്റെ എഴുത്തിലെ ഗ്ലോബൽ ടച്ച്; വിഡിയോയുമായി 'ബല്ലാത്ത പഹയൻ'

ശശി തരൂരിന്റെ 'ബുക്​ലെസ് ഇൻ ബാഗ്ദാദ്' എന്ന പുസ്തകം പ്രേക്ഷകർക്കു പരിചയപ്പെടുത്തി ബ്ലോഗർ 'ബല്ലാത്ത പഹയൻ'. ശശി തരൂരിന്റെ എഴുത്തുകൾ തനിക്ക് ഇഷ്ടമാണെന്നും പല രാജ്യങ്ങളിൽ സഞ്ചരിച്ചും പല ലോക നേതാക്കളുമായി സംസാരിച്ചും ബുക്കുകൾ വായിച്ചും  ശശി തരൂരിന് പരിചയമുള്ളതിനാൽ അദ്ദേഹത്തിന്റെ എഴുത്തിൽ ഒരു ഗ്ലോബൽ ടച്ച് അനുഭവിക്കാൻ കഴിയുമെന്നും ബല്ലാത്ത പഹയൻ അഭിപ്രായപ്പെട്ടു. 

ശശി തരൂരിന്റെ എഴുത്തുകൾ ഇഷ്ടമാണെന്നു പറയുമ്പോൾ തന്നെ അദ്ദേഹത്തിന്റെ പല നിലപാടുകളോടും തനിക്ക് വിയോജിപ്പുണ്ടെന്നും ബല്ലാത്ത പഹയൻ വിഡിയോയിൽ തുറന്നു പറയുന്നു. വായനയും എഴുത്തും വിഷയമായി വരുന്ന ലേഖനങ്ങളുടെ സമാഹാരമാണ് ശശി തരൂരിന്റെ ബുക്​ലെസ് ഇൻ ബാഗ്ദാദ് എന്ന പുസ്തകം.

'ബുക്​ലെസ് ഇൻ ബാഗ്ദാദ്' എന്ന പുസ്തകത്തെ പരിചയപ്പെടുത്തി ബല്ലാത്ത പഹയൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ –