Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാറ്റൂർ പുരസ്‍കാരം പ്രഖ്യാപിച്ചു 

malayatur-award ശ്രീലങ്കയിലെ തമിഴ് വിമോചന പോരാട്ടത്തിന്റെ പിന്നാമ്പുറ കഥകളുമായി ബന്ധപ്പെട്ടുള്ള നോവലായ ‘സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി‘ ഏറെ ചർച്ച ചെയ്യപ്പെടുകയും വായിക്കപ്പെടുകയും ചെയ്ത നോവലാണ്.

ഈ വർഷത്തെ മലയാറ്റൂർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. നോവലിസ്റ്റ്  ടി.ഡി.രാമകൃഷ്ണന്റെ ‘സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി‘ എന്ന നോവലിനാണ് ഇത്തവണത്തെ പുരസ്കാരം ലഭിച്ചത്. 15,000 രൂപയും ശില്‍പവും പ്രശസ്തിപത്രവും ആണ് പുരസ്കാരം. പുതിയ എഴുത്തുകാർക്കുള്ള പുരസ്കാരം ലോപയുടെ 'വൈക്കോൽപ്പാവ' എന്ന സമാഹാരത്തിനാണ്. 5001 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം. കെ.ജയകുമാര്‍ ഐ.എ.എസ് ചെയര്‍മാനും ഡോ.ഡി.ബെഞ്ചമിന്‍, ഡോ.വി.കെ ജയകുമാര്‍ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാരത്തിന് അർഹമായ കൃതി കണ്ടെത്തിയത്. 

ശ്രീലങ്കയിലെ തമിഴ് വിമോചന പോരാട്ടത്തിന്റെ പിന്നാമ്പുറ കഥകളുമായി ബന്ധപ്പെട്ടുള്ള നോവലായ ‘സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി‘ ഏറെ ചർച്ച ചെയ്യപ്പെടുകയും വായിക്കപ്പെടുകയും ചെയ്ത നോവലാണ്. ഡോ.രജനി തിരണഗാമ, ദേവനായകി, സുഗന്ധി എന്നെ മൂന്നു സ്ത്രീകളുടെ കഥയാണ് ഇതിൽ പറയുന്നത്.

novel

ശ്രീലങ്കയുടെ ചരിത്രത്തിനു അതിനോടടുത്തു കിടക്കുന്ന ഭാരതത്തിന്റെ കഥയുമായും നമ്മുടെ കേരളത്തിന്റെ ചരിത്രത്തോളം നീളമുണ്ടെന്നതും ഓർക്കണം, നോവലിന്റെയും കഥാസമതലം അത്തരം ചിത്രങ്ങളുമായി ബന്ധപ്പെട്ടതാണ്.  ‘Women behind The Fall of Tigers’ എന്ന സിനിമയ്ക്കു തിരക്കഥ തയ്യാറാക്കാന്‍ നിയോഗിക്കപ്പെട്ട പീറ്റര്‍ ജീവാനന്ദമാണ് ഈ നോവലിലെ കഥയുടെ വക്താവ്. ശ്രീലങ്കൻ യുദ്ധത്തിന് ശേഷം രാജ്യത്തിന്റെ ചരിത്രത്തിലൂടെ പീറ്റർ ഉൾപ്പെടെയുള്ളവർ നടത്തുന്ന ഒരു യാത്രയായാണ് ഈ നോവൽ എഴുതപ്പെട്ടിരിക്കുന്നത്. സങ്കീർണമായ വ്യത്യസ്തമായ മൂന്നു കാലങ്ങളെ ഒരു ചരടിൽ കോർത്തു കഥപറയാൻ നോവലിസ്റ് ശ്രമിച്ചിട്ടുണ്ട്. 

ആഴം, അതിരിലെ മരങ്ങൾ, ജൈവം, പ്രണയഭേദങ്ങൾ, എഴുതുന്ന പെണ്ണേ, വലുതാവേണ്ട, വൈക്കോൽപ്പാവ തുടങ്ങിയ കവിതകളെ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ലോപയുടെ കവിതാസമാഹാരത്തിന്റെ പേരാണ് വൈക്കോൽപ്പാവ. സ്ത്രീകൾക്ക് ചുറ്റുപാടുകൾ നൽകുന്ന അധികാരത്തിനും പരിഗണകൾക്കും പുറത്തു സ്വന്തം കഴിവ് കൊണ്ടു അവളെ നേടുന്ന വിജയത്തെ കുറിച്ചാണ് സമാഹാരത്തിലെ കവിതകളധികവും. രണ്ടു പുസ്തകവും പുറത്തിറക്കിയിരിക്കുന്നത് ഡിസി ബുക്‌സാണ്. ഓഗസ്റ്റിൽ തിരുവന്തപുരത്തു വച്ചു നടക്കുന്ന ചടങ്ങിൽ വച്ചു പുരസ്കാരങ്ങൾ സമർപ്പിക്കും.