Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'സന്ദേശ'ത്തിലെ ഹവ്വാ ബീച്ച്

sandesham-scene സന്ദേശം എന്ന സിനിമ 25 വർഷം ആഘോഷിക്കുമ്പോൾ ഈ ഡയലോഗിലൂടെ മാത്യു മറ്റവും അനുസ്മരിക്കപ്പെടും.

രാഷ്ട്രീയ പുഴുക്കുത്തുകളെ തുറന്നു കാട്ടിയ സന്ദേശം എന്ന സിനിമയിൽ മാത്യു മറ്റത്തിന്റെ നോവലിനെപ്പറ്റി പരാമർശമുണ്ടായിരുന്നു.

ചിത്രത്തിലെ പ്രധാന കഥാപാത്രമായ  ശ്രീനിവാസന്റെ പെണ്ണുകാണൽ ചടങ്ങിൽ  പെൺകുട്ടിയുടെ സാമൂഹികബോധം അളക്കാനുള്ള ശ്രമത്തിലാണു മാത്യു മറ്റവും അദ്ദേഹത്തിന്റെ നോവലും പരാമർശിക്കപ്പെടുന്നത്.

ലോകകാര്യങ്ങൾ സംസാരിക്കുന്ന ശ്രീനിവാസനു മുന്നിൽ പെൺകുട്ടിയുടെ തനിനാടൻ സ്വഭാവം പ്രതിഫലിപ്പിക്കാനാണ് അക്കാലത്തെ ഹിറ്റ് നോവലിസ്റ്റായ മാത്യു മറ്റത്തെ ഡയലോഗിൽ ഉൾപ്പെടുത്തിയതെന്നു സംവിധായകൻ സത്യൻ അന്തിക്കാട്‌ പറയുന്നു. ആ ഡയലോഗ് പിന്നീട് മലയാളികൾ എല്ലാവരും ഏറ്റെടുത്തു. ഇപ്പോഴും ഹവ്വാബീച്ച് സംസാരത്തിനിടയിൽ പലരുടെയും നാവിൽ വന്നുകയറും.        

Your Rating: